2024 ലെ നന്തനാർ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു

വള്ളുവനാടൻ സാംസ്കാരിക വേദി അങ്ങാടിപ്പുറം സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ പങ്കാളിത്തത്തോടെ ഏർപ്പെടുത്തിയ ഒമ്പതാമത് നന്തനാർ സാഹിത്യ പുരസ്കാരത്തിന് കൃതികള്‍ ക്ഷണിക്കുന്നു. ഇത്തവണ ബാലസാഹിത്യ കൃതിയാണ് പരിഗണിക്കുന്നത്. 20000 രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം.

2021 ജനുവരി 1 നും 2023 ഡിസംബർ 31 നും ഇടയിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച, എഴുത്തുകാരന്‍റെ ആദ്യ ബാലസാഹിത്യകൃതിയാണ് പരിഗണിക്കുന്നത്. കൃതിയുടെ മൂന്ന് കോപ്പികൾ സഹിതം, 2024 മാര്‍ച്ച് 15ന് ഉള്ളിൽ ലഭിക്കത്തക്കവിധം അയക്കുക.

സതീശന്‍ ആവള ( ചെയര്‍മാന്‍), വള്ളുവനാടന്‍ സാംസ്കാരിക വേദി C/o തരകന്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍, അങ്ങാടിപ്പുറം, മലപ്പുറം ജില്ല. 679 321 PH: +91 9496250669 ,+91 9947815550.