കാവ്യകേളിയ്ക്ക് അരങ്ങുണരുന്നു; ഏഴാം പതിപ്പുമായി കവിതയുടെ കാർണിവൽ 2024 ഫെബ്രുവരി 27 മുതൽ 29 വരെ

മലയാള കാവ്യലോകത്തെ മാമാങ്കമായ പട്ടാമ്പി കവിതാകാർണിവലിന് ഫെബ്രുവരി 27- തീയതി പട്ടാമ്പി ഗവ: നീലകണ്ഠ സംസ്കൃത കോളേജിൽ തുടക്കം കുറിക്കും. ആറ് വേദികളിൽ വിവിധ സെക്ഷനുകളിലായി 27 മുതൽ 29 വരെ നീളുന്ന വിവിധ വിഷയങ്ങളിലൂന്നിയുള്ള അന്താരാഷ്ട്ര സെമിനാറുകൾ, പ്രഭാഷണങ്ങൾ, മീറ്റ് ദി പോയറ്റ്, പുസ്തക പ്രകാശനങ്ങൾ, ഇൻസ്റ്റലേഷൻ, കലാസാംസ്കാരിക പരിപാടികൾ, ആർട്ട് ഗാലറി, പുസ്തകോത്സവം, കുട്ടികളുടെ കാർണിവൽ, ദൃശ്യാവിഷ്കാരങ്ങൾ, സംഗീതാവിഷ്കാരങ്ങൾ, സംവാദങ്ങൾ, കവിതാവതരണങ്ങൾ മറ്റ് കലാപരിപാടികൾ അരങ്ങേറും.

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ: സംസ്കൃത കോളേജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആറ് വർഷമായി നടക്കുന്ന കവിതയുടെ കാർണിവലിന്റെ ഏഴാം പതിപ്പിൽ വിവിധ വിഷയങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ‘Blurring the Boundaries’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള പ്രമേയമാണ് കവിതാകാർണിവലിന്റെ ഏഴാംപതിപ്പ്. ‘ അതിരുകൾ മായുന്ന കലർപ്പുകളുടെ’ ഈ പുതുലോക കലയിലും സാഹിത്യത്തിലും ശാസ്ത്ര സാങ്കേതികതയിലും സാമൂഹികതയിലും സംസ്കാരത്തിലുമുണ്ടായ മാറ്റങ്ങളെ വിപുലമായി അന്വേഷിക്കാനുള്ള ശ്രമമാണ് ഈ കാർണിവൽ’ എന്നു ഏഴാം പതിപ്പിന്റെ ബ്രോഷറിൽ അടയാളപ്പെടുത്തുന്നുണ്ട്.

2024 ഫെബ്രുവരി 27, ചൊവ്വ:

വേദി രണ്ട് രാവിലെ 11 മണിക്ക് കവിതയുടെ കാർണിവൽ ഏഴാം പതിപ്പ് കവി സച്ചിദാനന്ദൻ ഉത്ഘാടനം ചെയ്യും. വിശിഷ്ടാതിഥിയായി അമീർ ഓർ പങ്കെടുക്കും. കാർണിവൽ ബുക്ക് പ്രകാശനം കവി കെ ജി എസും കലാപ്രദർശന ഉത്ഘാടനം വി കെ ശ്രീരാമനും കവി കെ ജി എസിനെ ആദരിച്ചുകൊണ്ട് വി മുസഫിർ അഹമ്മദ് ആദരഭാഷണവും നടത്തും. അന്നേ ദിവസം ഉത്ഘാടനപരിപാടികൾക്ക് ശേഷം വേദി ഒന്നിൽ ഇസ്രായേൽ കവി അമീർ ഓർ എഴുതിയ കവിതയുടെ വിവർത്തനം സച്ചിദാനന്ദൻ, ശ്യാം സുധാകർ എന്നിവർ നിർവഹിക്കും. മീറ്റ് ദി പോയറ്റ് എന്ന വിഷയത്തിൽ മണിപ്പൂർ കവി ആർ. കെ ഭൂബൊൻസാന, അസം കവി നിലിം കുമാർ, പി പി രാമചന്ദ്രൻ, ടി പി വിനോദ്, ആദിൽ മഠത്തിൽ എന്നിവർ പങ്കെടുക്കുന്നു. ഒരുമണിക്ക് സതീശൻ പുതുമന എഴുതിയ ‘ജലച്ഛായ ചിത്രം’ എന്ന പുസ്തകത്തിന്റെ പുസ്തകപ്രകാശനം ഫാസിലും പുസ്തകപരിചയം എൻ. ബി സുരേഷും നിർവഹിക്കുന്നു. 1.30 തിന് ഡോ: ബിന്ദു എഴുതിയ വാഴ്വിന്റെ ഏകതാര എന്ന പുസ്തകപ്രകാശനം നടക്കുന്നു.

വേദി രണ്ടിൽ ബിജു കാഞ്ഞങ്ങാട് അനുസ്മരണവും കവിതാവതരണവും നടക്കും. പരിപാടിയിൽ ദിവാകരൻ വിഷ്ണുമംഗലം, ലോപ ആർ, പ്രകാശൻ മടിക്കൈ, ആദി, ചിത്തിര കുസുമൻ, ശ്രീകാന്ത് താമരശ്ശേരി തുടങ്ങിയവർ പങ്കെടുക്കും. 1.10 തിന് ശൈലൻ, എസ് കലേഷ്, സെറീന, സുകുമാരൻ ചാലിഗദ്ധ, സുരജ, അസീം താന്നിമൂട്, എന്നിവർ പങ്കെടുക്കുന്ന കവിതാവതരണം നടക്കും.

വേദി മൂന്നിൽ രാവിലെ 11 മണിക്ക് നടക്കുന്ന അന്താരാഷ്ട്ര സെമിനാറിൽ ഡോ ടി വി മധു, ഡോ: റഫീഖ് ഇബ്രാഹിം, ഡോ: ദിലീപ് രാജ്, എ പി ശശിധരൻ, ഹലീൽ റഹ്മാൻ, വി എം ആരതി, ഡി. ശ്രുതി, ആർ. സൌമ്യ, എൽ. മുഹമ്മദ് റിസ്വാൻ, രേഷ്മ കെ, ജിഷ്ണു ആർ, എന്നിവർ പങ്കെടുക്കും.

വേദി ഒന്ന് ഓഡിറ്റോറിയത്തിൽ ഗാന്ധി , മാർക്സ്, അംബേദ്കർ : അതിരുകൾ മായുന്ന കാലത്തെ സമന്വയ സാധ്യതകൾ എന്ന വിഷയത്തിൽ സംവാദം- പി എൻ ഗോപികൃഷ്ണൻ, ഡോ: പി പവിത്രൻ, ഡോ: ഷിജു സാം വർഗീസ്, ഡോ: കെ എം അനിൽ എന്നിവരും പാട്ടും കവിതയും എന്ന വിഷയത്തിൽ റഫീഖ് അഹമ്മദ്, സുഹൈൽ കോയ, ബി കെ ഹരിനാരായണൻ, സോമൻ കടലൂർ എന്നിവരും പങ്കെടുക്കും.

വേദി നാലു കോളേജ് ഗ്രൌണ്ടിൽ വൈകീട്ട് 8 മണിക്ക് ഇലക്ട്രോണിക്ക ഊരാളി മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി.

വേദി രണ്ട് ഓപ്പൺ സ്റ്റേജിൽ ഉച്ചയ്ക്ക് 2.30 ന് കവിതാവതരണം ആശാലത, വിജയരാജമല്ലിക, അശോകൻ മറയൂർ, ബാബുസക്കറിയ, പി വി സൂര്യഗായത്രി, ദുർഗ്ഗപ്രസാദ്, രതീഷ് പാണ്ടനാട്, നൈൽ. ഉച്ചയ്ക്ക് ശേഷം 3.30 ന് കവിതാവതരണം ഓപ്പൺ സെക്ഷൻ മോഡറേറ്റർ സുദർശന പി. പത്രാധിപരും കവിതയും എന്ന വിഷയത്തിൽ വൈകിട്ട് 5 മണിക്ക് പ്രഭാഷണം സുഭാഷ് ചന്ദ്രൻ. അധ്യക്ഷൻ വീരാൻകുട്ടി. വൈകീട്ട് 6.30 തിന് പാട്ടുപറച്ചിൽ- അവതരണം വിനു കിടച്ചുലൻ.

വേദി അഞ്ചിൽ വൈകീട്ട് 7 മണിക്ക് കാവിലെപ്പൂതം എന്ന വിഷയത്തിൽ ഇടശ്ശേരിയുടെ അൻപതാം ചരമവാർഷികം പ്രമാണിച്ച് കാർണിവലിന്റെ കാവ്യചിത്രാഞ്ജലി വര: ബസന്ത് പെരിങ്ങോട്, ആമുഖം: പി പി രാമചന്ദ്രൻ, ആലാപനം: പി രാമൻ,

വേദി മൂന്ന് സെമിനാർ ഹാളിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് കലാവസ്തുവിന്റെ വർത്തമാനം- ഡോ: സുധീഷ് കൊട്ടേബ്രം, അധ്യക്ഷത ഡോ: അനിൽകുമാർ പി വി, ഉച്ചയ്ക്ക് മൂന്നു മണിക്ക് ലിംഗഭേദം എന്ന വിശകലന സംവർഗത്തെകുറിച്ച് ഡോ. പി വി ശോഭ സംസാരിക്കുന്നു. അധ്യക്ഷ : ഡോ. സോണിയ ഇ. പ. വൈകീട്ട് നാലുമണിക്ക് പ്രതിനിധികളുടെ പ്രബന്ധാവതരണം- സവാദ് കെ എസ്, സഞ്ചന. കെ, ജീന. ടി, ദിവ്യ. ടി. എസ്, നിധിൽ ദേവ്, ഐശ്വര്യ എസ്. എന്നിവർ പങ്കെടുക്കും.

വേദി ആറിൽ ചിത്രപ്പുര- ഡോണ മയൂര (കാനഡ)- INDIESEMIC: VISPOISM VISUAL POETRY AND CLOOABORATIONS, ടെറി വിറ്റേക് (അമേരിക്ക), ഗാരി ബാർവിൻ (കാനഡ) മറിയം ജാസ്മിൻ: SOLO EXHITION. കൂടാതെ ‘ ഒഴുക്ക് മുറിഞ്ഞ നിറങ്ങൾ ‘ : വിവിധ ചിത്രകാരന്മാരുടെ പുഴച്ചിത്രങ്ങൾ- ക്യൂറേറ്റർ: സംഗീത ചേനംപുല്ലി.

2024 ഫെബ്രുവരി 28 ബുധനാഴ്ച :

രാവിലെ പത്ത് മണിക്ക് വേദി ഒന്നിൽ മീറ്റ് ദി പോയറ്റ്. പങ്കെടുക്കുന്നവർ അദ്നാൻ കഫീൽ ദർവിഷ് (ഹിന്ദി), പ്രജ്ഞ ദയ പവാർ (മറാത്തി), അൻവർ അലി, എൻ ജി ഉണ്ണികൃഷ്ണൻ, ആദിൽ മഠത്തിൽ. 11 മണിക്ക് കെവി അനൂപ് അനുസ്മരണവും പുരസ്കാര സമർപ്പണവും- അഷ്ടമൂർത്തി. ഉച്ചയ്ക്ക് 12. 30 ന് പുസ്തകപ്രകാശനം ‘അനുരാഗിയുടെ അകം’- ഡോ: സംഗീത കെ. കെ. പി, പ്രകാശനം: എസ് ഹരീഷ്, പുസ്തക പരിചയം: ശ്രീജ ആറങ്ങോട്ടുകര. ഉച്ചയ്ക്ക് ഒരുമണിക്ക് പുസ്തകപ്രകാശനം ‘സമയസഞ്ചാരങ്ങൾ’- ജി. ഹരികൃഷ്ണൻ, പ്രകാശനം: വി. വിജയകുമാർ,

രാവിലെ പത്ത് മണിക്ക് വേദി രണ്ടിൽ കവിതാവതരണം: ഒ. പി സുരേഷ്, വിജില, റോസമേരി, രാധാകൃഷ്ണൻ എടച്ചേരി, ആതിര, സുബിൻ അമ്പിത്തറയിൽ. രാവിലെ 11 മണിക്ക് കവിതാവതരണം: നിരഞ്ജൻ, സ്റ്റാലിന, എം ആർ വിഷ്ണുപ്രസാദ്, ചിത്ര കെ പി, ബിന്ദു ഇരളം, പി എം ഗോവിന്ദനുണ്ണി, അഭിറാം. ഉച്ചയ്ക്ക് 12 മണിക്ക് ക്യാമ്പസ് കവിതാപുരസ്കാരം: മത്സരകവിതകളുടെ അവതരണം. ഉച്ചയ്ക്ക് ഒരുമണിക്ക് കവിതാവതരണം ഓപ്പൺ സെഷൻ. മോഡറേറ്റർ : അൻഷീല പി.

വേദി മൂന്നിൽ രാവിലെ 9. 30 ന് പ്രതിനിധികളുടെ പ്രബന്ധവതരണം- മോഡറേറ്റർ : ഡോ: സുരജ ഇ എം. ഡോ: ബി. ശ്രീകുമാർ സമ്പത്ത്, ഡോ: റീജ രവീന്ദ്രൻ. രാവിലെ 10 മണിക്ക് നിർമ്മിത ബുദ്ധി മായ്ക്കുന്ന അതിരുകൾ- ഡോ. ദാമോദർ പ്രസാദ്, അധ്യക്ഷൻ : ഡോ. പി ശിവപ്രസാദ്. രാവിലെ 11 മണിക്ക് We are not the others – കൽക്കി സുബ്രഹ്മണ്യം. അധ്യക്ഷ: ഡോ. അപർണ ബി, ഉച്ചയ്ക്ക് 12 മണിക്ക് ഡോ: ഇ വി രാമകൃഷ്ണൻ- കാർണിവൽ നേരങ്ങൾ സമകാലീന മലയാളകഥയിലും നോവലിലും- അധ്യക്ഷൻ : സി എം മുരളീധരൻ.

വേദി ഒന്നിൽ ഉച്ചയ്ക്ക് 1.30 തിന് പുസ്തക പ്രകാശനം. ഉച്ചയ്ക്ക് രണ്ട് മണിക്ക് സംവാദം ‘ഫിക്ഷനെഴുത്തുകാരുടെ കവിയും കവിതയും: അശോകൻ ചരുവിൽ, ടി ഡി രാമകൃഷ്ണൻ, കെ. രേഖ. ഡോ. ഇ. ബാനർജി മോഡറേറ്റർ ആവും. ഉച്ചയ്ക്ക് 3.30 തിന് പുസ്തകപ്രകാശനം ‘ബിയ്യശയുടെ പെട്ടകം’- അലിക്കുട്ടി ബീരാഞ്ചിറ, പ്രകാശനം: അലി മണിക് ഫാൻ. പ്രഭാഷണം: അനുഭവങ്ങളുടെ കടലും അതിരുകളിലാത്ത ലോകവും- ആമുഖം: റോയ് കെ. ബി.

വേദി രണ്ടിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് കവിതാവതരണം: സുജീഷ് ( മോഡറേറ്റർ), സായ്റ, ഡി. യേശുദാസ്, വിമീഷ് മണിയൂര്, രമ്യ തുറവൂർ, ഷീജ വക്കം, ദീഷ്ണ സുരേഷ്, ഉച്ചയ്ക്ക് മൂന്ന് മണിക്ക് കവിതാവതരണം: ഓപ്പൺ സെഷൻ – അമ്പിളി പി. 5 മണിക്ക് പ്രഭാഷണം : കവിതയും ക്ലാസ് മുറിയും : കൽപ്പറ്റ നാരായണൻ ആമുഖം: ഡോ: പി. പി പ്രകാശൻ. 6. 30 ന് Moving Border Body in Motin – മോഹിനിയാട്ടം കച്ചേരി, അമിത് കെ.

വേദി മൂന്നിൽ പ്രതിനിധികളുടെ പ്രബന്ധവതരണം- മോഡറേറ്റർ : ഐശ്വര്യ എസ്, ശ്രുതി വി എസ്, അമ്പിളി എം വി, ഷാഹിന വി. കെ, പ്രജൂല പി, വിൻസി ടി വി. പുസ്തകം എന്ന ഭൂതകാലം – അജയ് പി മങ്ങാട്ട്. അധ്യക്ഷൻ; ഡോ. ആർ വി എം ദിവാകരൻ. ഉച്ചയ്ക്ക് 3 മണിക്ക് കെ കെ ഷാഹിന Media and the State- Blurring Boundaries- അധ്യക്ഷൻ: ഡോ. ഏ കെ അബ്ദുൽ ഹക്കീം. 4 മണിക്ക് പ്രതിനിധികളുടെ പ്രബന്ധാവതരണം: മോഡറേറ്റർ ഡോ: സന്തോഷ് വള്ളിക്കാട്. ഡോ രമ്യ പി പി, സുബിൻ യു, വിജിഷ കെ, അനശ്വര എ, ഹരിത കെ പ്രസാദ് , ആതിര ഐ ടി, സവാദ് കെ എസ് എന്നിവർ പങ്കെടുക്കും.

വേദി നാല് കോളേജ് ഗ്രൌണ്ടിൽ വൈകിട്ട് 5.30 ന് ഡബ്ബ ബീറ്റ്സ് ( റീ സൈക്കിൽഡ് റിഥം ) രാത്രി എട്ട് മണിക്ക് നാടകം. ജീവിതം (പി) ഒ അവതരണം തീയേറ്റർ ക്ലബ്, പട്ടാമ്പി കോളേജ്.

2024 ഫെബ്രുവരി 29 വ്യാഴാഴ്ച :

വേദി ഒന്ന് രാവിലെ 10 മണിക്ക് മീറ്റ് ദി പോയറ്റ് – മന്ദാക്രാന്തസെൻ (ബംഗാൾ), അനിത തമ്പി, ടി പി വിനോദ്. രാവിലെ 11 മണിക്ക് സമകാലിക ഇന്ത്യൻ കവിത എഡിറ്ററുടെ വീക്ഷണത്തിൽ: എ ജെ തോമസ്. ആമുഖം: പി രാമൻ . ഉച്ചയ്ക്ക് 12 മണിക്ക് സംവാദം കാവ്യനിരൂപണത്തിനെന്തു പറ്റി? ഇ പി രാജഗോപാലൻ , എസ് ജോസഫ്, ജിഷ്ണു കെ എസ്. മോഡറേറ്റർ വി കെ സുബൈദ. രണ്ട് മണിക്ക് ഇടശ്ശേരി സ്മാരകപ്രഭാഷണം: ഇടശ്ശേരിയുടെ സ്ത്രീകൾ. ഡോ ജി ഉഷാകുമാരി. മോഡറേറ്റർ : വിജു നായരങ്ങാടി. ഉച്ചയ്ക്ക് മൂന്ന് മണിക്ക് മലയാളനാട് കവിതാപുരസ്കാരം- പുരസ്കാര സമർപ്പണം: അദ്നാൻ കഫീൽ ദർവിഷ്.

വേദി രണ്ടിൽ രാവിലെ 10 മണിക്ക് കവിതാവതരണം വി അബ്ദുൾ ലത്തീഫ് മോഡറേറ്റർ ആവുന്ന പരിപാടിയിൽ ആര്യബിക, ധന്യ വേങ്ങച്ചേരി, സെബാസ്റ്റ്യൻ, മോഹനകൃഷ്ണൻ കാലടി. രാവിലെ 11 മണിക്ക് അയനം കവിതാ പുരസ്കാരം അനിത തമ്പി, നിലിം കുമാർ. ഉച്ചയ്ക്ക് 12 മണിക്ക് കവിതാവതരണം ഓപ്പൺ സെഷൻ – പുരസ്കാര കവിതാവതരണം. ഉച്ചയ്ക്ക് രണ്ട് മണിക്ക് കവിതാവതരണം എം ആർ രേണുകുമാർ ( മോഡറേറ്റർ ), രാമകൃഷ്ണൻ കുമരനെല്ലൂർ , രേഷ്മ സി, വിദ്യ പൂവഞ്ചേരി, ഷീബ ദിൽഷാദ്, ലിജിന കടുമേനി, ഹബ്രൂഷ്. ഉച്ചയ്ക്ക് മൂന്നു മണിക്ക് കവിതാവതരണം- ഓപ്പൺ സെഷൻ ഫാത്തിമ ഷെറിൻ പി.

വേദി മൂന്നിൽ രാവിലെ 10 മണിക്ക് സെമിനാർ. ഭൂമി അധികാരം അസന്തുലിത വിഭവ പ്രവാഹം: ഇന്ത്യൻ ആദിവാസി കോറിഡോറിൽ നിന്നുള്ള കാണാക്കാഴ്ചകൾ: കെ സഹദേവൻ, അധ്യക്ഷൻ: അശോക് കുമാർ വി. രാവിലെ 11 മണിക്ക് “മട വീണ അതിരുകൾ” ഡോ. ദിനേശൻ വടക്കിനിയിൽ, നാടോടി വർത്തമാനത്തിലേക്കുള്ള ചരിത്രയാത്രയുടെ കഥ- അധ്യക്ഷൻ: ജിഷ്ണു ആർ.

ഉച്ചയ്ക്ക് 12 മണിക്ക് സണ്ണി എം കപിക്കാട്: Dr.Ambedkar: Problematizing Mainstream Claims and Emergence of a New Socio Political Imagination അധ്യക്ഷൻ: ഡോ കെ പി രവിചന്ദ്രൻ. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഡോ. പ്രസീത പി, Digital Unconscious: Cultural Turn in Psycho Analysis- അധ്യക്ഷൻ: ഡോ. അജിത്ത് എം എസ്, ഉച്ചയ്ക്ക് മൂന്ന് മണിക്ക് വസീം നാസർ (ഐ ഐ യു ഇൻഡോനേഷ്യ) Blurring Islam Through the Senses Among Malabar in Malaysia- അധ്യക്ഷൻ: ഡോ. എം സി അബ്ദുൽ നാസർ.

4 മണിക്ക് പ്രതിനിധികളുടെ പ്രബന്ധവതരണം – മോഡറേറ്റർ : അപർണ പി. നവ്യ യു സി, ഡോ: കലചന്ദ്രൻ, രതീഷ് സി. കെ, സുധീഷ് കെ, ധന്യ ആർ, അജിത്ത് ശേഖരൻ, ശാലിനി രാമചന്ദ്രൻ, റൌഷ പി അലി, മേഘ്ന ആർ. ഡോ രേണുക ജ്യോതി, അമൃത ലക്ഷ്മി എം ടി , ആതിര രാജൻ, അപർണ എം, ബാദുഷ അബ്ദുൽ ഖാദർ എന്നിവർ പങ്കെടുക്കും.

ശ്രീ മുഹമ്മദ് മുഹ്സിൻ എം എൽ എ, ഡോ. എച്ച്. കെ സന്തോഷ് , പി പി രാമചന്ദ്രൻ, ഡോ. വി എസ് ജോയ്, പ്രിൻസിപ്പൾ അലികുട്ടി എന്നിവർ അടങ്ങുന്ന സംഘാടക സമതിയുടെ മേൽനോട്ടത്തിൽ ആവും ഏഴാമത് കവിതയുടെ കാരണിവൽ നടക്കുക.