ലേബർ ക്യാമ്പുകളിൽ ലൈബ്രറി സ്ഥാപിക്കുന്നു

ദുബായ്: യുഎഇ വായാനാ വര്‍ഷാചരണത്തിന്റെ ഭാമായി സാന്ത്വനത്തിന്റെ നേതൃത്വത്തില്‍ ലേബര്‍ ക്യാമ്പുകളില്‍ ലൈബ്രറികള്‍ സ്ഥാപിക്കുന്നു. എഴുത്തുകാര്‍, സ്‌കൂള്‍ കുട്ടികള്‍, സാമൂഹിക സേവന സന്നദ്ധരായ വ്യക്തികള്‍ തുടങ്ങിയവരില്‍ നിന്നും സ്വീകരിക്കുന്ന പുസ്തകങ്ങളാണ് ലേബര്‍ ക്യാമ്പുകളില്‍ നല്‍കുന്നത്.
ലേബര്‍ ക്യാമ്പുകളില്‍ വായനയും സാഹിത്യവാസനയും ഉള്ള ആളുകളും ഉള്‍പ്പെടുന്നു എങ്കിലും സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ കുറവാണ്. അതിനാല്‍ സാഹിത്യസദസ്സ്, വായനശാലസ്ഥാപിക്കല്‍ എന്നിവയാണ് സാന്ത്വനത്തിന്റെ ലക്ഷ്യം.
ലിപി പബ്ലിക്കേഷന്‍ ഇതിലേക്കായി നല്‍കിയ പുസ്തകങ്ങള്‍ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ സാമൂഹിക പ്രവര്‍ത്തകനായ പുത്തൂര്‍ റഹ്മാനില്‍ നിന്നും സാന്ത്വനം പ്രസിഡണ്ട് ഏബു വര്‍ഗീസും സാന്ത്വനം മീഡിയ കണ്‍വീനര്‍ റജി ഗ്രീന്‍ലാന്‍ഡും ചേര്‍ന്ന് ഏറ്റുവാങ്ങി.ഷാര്‍ജ രാജ്യാന്തര പുസ്തകമേള എക്‌സ്റ്റേണല്‍ അഫേഴ്സ് എക്‌സിക്യൂട്ടീവ് മോഹന്‍ കുമാര്‍, ചലച്ചിത്ര സംവിധായകന്‍ സലിം അഹമ്മദ്, ദേശാഭിമാനി അസി. എഡിറ്റര്‍ എ. വി. അനില്‍കുമാര്‍, ലിപിഅക്ബര്‍, ഉണ്ണി കുലുക്കല്ലൂര്‍ തുടങ്ങിയവര്‍ സ ന്നിഹിതരായിരുന്നു.
പുസ്തകങ്ങള്‍ നല്‍കാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക ഏബുവര്‍ഗീസ് (പ്രസിഡണ്ട് )00971 50 450 4277, റജിഗ്രീന്‍ലാന്‍ഡ് (മീഡിയ കോഓര്‍ഡിനേറ്റര്‍) 0097155 850 4738