ക്രിസ്‌മസ്‌ ക്യാൻഡിൽസ് *

ഒരു ക്രിസ്‌മസ്‌ തലേന്ന്
മുത്തശ്ശൻ പറഞ്ഞു –
മെഴുകുതിരി ഒരു ചെടിയാണ്
അവ പുഷ്പിച്ചു നിൽക്കുമ്പോൾ
ഓരോ വീടും ഒരു പൂന്തോട്ടം

ഞങ്ങൾ ചിരിച്ചു.

മുത്തശ്ശന്റെ ഓർമ്മദിവസം
ഞങ്ങൾ നടക്കുന്ന വഴിയിൽ
നിറയെ ക്രിസ്‌മസ്‌ ക്യാൻഡിലുകൾ

അവ പൂത്തു നിൽക്കുന്നു.

  • സെന്ന അലാറ്റ എന്ന സസ്യം.
പത്തനംതിട്ട സ്വദേശി. ദുബായിൽ താമസം. കവിതസമാഹാരങ്ങൾ - ഉന്മത്തതകളുടെ ക്രാഷ്ലാന്റിങ്ങുകൾ, ടെക്വീല, ഉളിപ്പേച്ച്, രാജാവിന്റെ വരവും കൽപ്പമൃഗവും, കള്ളിമുള്ളിന്റെ ഒച്ച. കഥാസമാഹാരം - ജിഗ്സ പസൽ. ആദി & ആത്മ (നോവൽ - ബാലസാഹിത്യം )