കാഫ് ‘കാവ്യസന്ധ്യ’ കവിതകൾ ക്ഷണിച്ചു

കാഫ് – ദുബൈ (കൾച്ചറൽ & ലിറ്റററി ഫോറം) സംഘടിപ്പിക്കുന്ന ‘കവിത – വായനയുടെ നാനാർത്ഥങ്ങൾ’ എന്ന പരിപാടിയിലേക്ക് കവിതകൾ ക്ഷണിക്കുന്നു. യു. എ. ഇ യിൽ സ്ഥിരതാമസമാക്കിയവരാണ് കവിതകൾ അയക്കേണ്ടത്. ജൂറി തെരഞ്ഞെടുക്കുന്ന പത്ത് കവിതകളുടെ വായനയും വിശകലനവും കാഫ് സംഘടിപ്പിക്കുന്ന കാവ്യ സന്ധ്യയിൽ നടക്കും.

കവി തൻ്റെ സ്വന്തം കവിത അവതരിപ്പിക്കുകയും മറ്റൊരാൾ ആ കവിതയെ നിരൂപണം നടത്തുകയും ചെയ്യും. അവതരിപ്പിക്കുന്ന പത്ത് കവിതകളെയും വിശദമായി അവലോകനം ചെയ്ത് സംസാരിക്കുന്ന വിഭാഗം കൂടി ഉണ്ടായിരിക്കും.

കവിതകൾ calfnilapadu@gmail.com എന്ന ഈ മെയിൽ വിലാസത്തിൽ അയക്കുക. സൃഷ്ടികൾ ലഭിക്കേണ്ട അവസാന തിയ്യതി 2024 ജനുവരി 10. വിശദ വിവരങ്ങൾക്ക് +971 55 716 4151, +971 55 770 9273 എന്നീ വാട്സാപ്പ് നമ്പറുകളിൽ ബന്ധപ്പെടാം.

ഇ-മെയിൽ വഴി ലഭിക്കുന്ന കവിതകൾ മാത്രമേ പരിഗണിക്കുകയുള്ളു.