ദി പോസ്റ്റ്മാൻ

ഒക്ടോബർ 9 ലോക തപാൽ ദിനം

ഒക്ടോബർ 9 ലോക തപാൽ ദിനമായി ആചരിക്കുന്നത് 1874-ൽ സ്വിറ്റ്സർലാൻഡിലെ ബേർണിൽ രൂപം കൊണ്ട യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU) സ്ഥാപിതമായ ദിവസത്തെ അനുസ്മരിപ്പിക്കാനാണ്. 1969-ൽ യുപിയു ടോക്യോ കോണ്‍ഫറൻസിൽ ഈ ദിനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തപാൽ സേവനത്തിന്റെ ആഗോളതലത്തിൽ ഏറ്റവും വലിയ നേട്ടം UPU രൂപീകരിച്ചതിലൂടെയാണെന്ന് പറയാം. ഇതിലൂടെ രാജ്യങ്ങൾ തമ്മിലുള്ള തപാൽ കൈമാറ്റം ഏകീകരിക്കുകയും പൊതുസേവനം എല്ലാവർക്കും പ്രാപ്യമാക്കുകയും ചെയ്തു. “150 വർഷങ്ങൾക്കൊണ്ട് രാജ്യങ്ങൾ തമ്മിലുള്ള ആശയവിനിമയവും ജനങ്ങളുടെ ബന്ധം ശക്തിപ്പെടുത്തലും സാധ്യമാക്കി” എന്നതാണ് ലോക തപാൽ ദിനത്തിൽ ഏറ്റവും പ്രാധാന്യം നൽകുന്നത്. ലോക തപാൽ ദിനം തപാൽവകുപ്പുകളുടെ ആഗോള സംഭാവനകൾ, അവരുടെ വിനിമയത്തെ വേഗത്തിൽ, സുരക്ഷിതമായി എത്തിക്കുന്നതിലെ പങ്ക്, പുതിയ സാങ്കേതികവിദ്യകൾ, സേവനങ്ങളുമായി വികസനം ചെയ്യുന്ന രീതികൾ എന്നിവയെ അനുസ്മരിപ്പിക്കാനുള്ള ദിനമാണ്.

സാഹിത്യത്തിലും സിനിമയിലും തപാലും പോസ്റ്റ്മാനും എന്നും വിഷയമായിട്ടുണ്ട്, എസ്കെയുടെ മെയിൽ റണ്ണർ എന്ന കഥ തന്നെ ഉദാഹരണം. അതുപോലെ സിനിമയിലും പോസ്റ്റ്മാനും പോസ്റ്റ് ഓഫീസും കത്തുകളും എല്ലാ കാലത്തെയും വിഷയമാണ് അത്തരത്തിൽ ലോകപ്രശസ്തമായ ഇറ്റാലിയൻ സിനിമയാണ് The Postman (Il Postino). ചിലിയൻ കവി പാബ്ലോ നെരൂദയും പോസ്റ്റുമാനും തമ്മിലുള്ള ബന്ധത്തെ ഭംഗിയായി ചിത്രീകരിച്ച ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് മൈക്കൽ റാഡ്ഫോർഡ് ആണ്. 1950-ൽ രാഷ്ട്രീയ കാരണങ്ങളാൽ നെരൂദയെ നാടുകടത്തിയ ചെറിയ ഇറ്റാലിയൻ ദ്വീപിന്റെ പശ്ചാത്തലത്തിലാണ് സിനിമ നടക്കുന്നത് ചിലിയൻ കവി പാബ്ലോ നെരൂദയുടെ ജീവിതത്തെ ഒരു പോസ്റ്റ് മാന്റെ കണ്ണിലൂടെ കാണുന്ന ഈ സിനിമ. ഫിലിപ് നോയറെറ്റ് ആണ് ഇതിൽ പാബ്ലോ നെരൂദയായി വേഷം ചെയ്യുന്നത്. ആ ദ്വീപിൽ തന്നെ താമസിക്കുന്ന യുവാവായ മാരിയോ രൂപോളോ എന്ന താത്കാലിക പോസ്റ്റുമാനാണ് മറ്റൊരു പ്രധാന കഥാപാത്രം, തന്റെ പിതാവിനെപ്പോലെ പാരമ്പര്യ മത്സ്യബന്ധന ജോലി ചെയ്യുന്നതിൽ അയാൾ ഒട്ടും തൃപ്തനല്ല. ജീവിതത്തിലേയ്ക്കൊരു മാറ്റം തേടുന്ന മാരിയോ ദ്വീപിലെ താത്കാലിക പോസ്റ്റമാനായി ജോലിയിൽ പ്രവേശിക്കുന്നു, ദ്വീപിൽ അങ്ങനെ കത്തുകൾ വരാൻ ആരും ഇല്ല. അത്തരത്തിൽ കത്തുകൾ വാരാനുണ്ടെങ്കിൽ അത് നാടുകടത്തപെട്ട നെരൂദയ്ക്ക് മാത്രമാണ്, ദ്വീപിലെ മരവിച്ച കാലത്തിനെ ശപിച്ചു കഴിയുമ്പോഴാണ് ഇങ്ങനെ ഒരു താല്കാകാലിക പോസ്റ്റ് ഇടയിൽ വരുന്നത്, കവിയുടെ കത്തുകൾ അയക്കുന്നത് മാരിയോയാണ്. തന്റെ പഴയ സൈക്കിള്‍ ചവിട്ടി എന്നും കവിയെ കാണാൻ വരുന്നു മാറ്റുവാഹങ്ങൾ ഒന്നും തന്നെ ആ ദ്വീപിൽ ഇല്ലെന്നാണ് മനസിലാക്കുന്നത്,

മാരിയോക്ക് വിദ്യാഭ്യാസം അധികം ഇല്ല എങ്കിലും ആകർഷണീയമായ സ്വാഭാവം ആയതിനാൽ , മാരിയോ നെരൂദയുമായി വളരെ വേഗത്തിൽ സൗഹൃദം വളർത്തുന്നു, അതിലൂടെ അയാൾ നെരൂദയുടെ കവിതകൾ വായിക്കുന്നു നെരൂദയുടെ രാഷ്ട്രീ ആശയങ്ങൾ അയാളിൽ ആഴത്തിൽ സ്പർശിക്കുന്നു. എന്നാൽ അതേസമയം, പള്ളിയിലെ കഫേയില്‍ ജോലി ചെയ്യുന്ന സുന്ദരിയായ ബെറ്റ്രിസ് റൂസ്സോയെ ഇഷ്ടപ്പെടുന്നു, തന്റെ പ്രണയത്തെ എങ്ങനെ അവളെ അറിയിക്കുകയെന്ന് മാരിയോ സംശയിച്ചു നിൽക്കുമ്പോൾ നെരൂദയുടെ കാവിതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു അതോടെ മാരിയോയുടെ ഹൃദയം പ്രണയത്തിന് പാകപ്പെടുന്നു. തന്റെ പ്രണയം എങ്ങനെ പ്രകടിപ്പിക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ് മാരിയോക്ക് നെരൂദയുടെ കവിതകൾ സഹായമാകുന്നത്, അങ്ങനെ ആയാൾ ഉപമകളെ മനസിലാക്കി കവിതയിലൂടെ അവളോട് സംസാരിക്കാനാരംഭിക്കുന്നു. കവിതയുടെ പാത പിന്തുടരുമ്പോൾ, അവൻ നിശബ്ദമായ പ്രണയം കരുത്തുറ്റ വാക്കുകളാക്കുന്നു. അതോടെ നെരൂദയോടുള്ള ആത്മബന്ധം ശക്തമാകുന്നു..ഇങ്ങിനെ കവിയും ഒരു പോസ്റ്റുമാനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെയും കഥയാണ് ഈ സിനിമ

പോസ്റ്റുമാനായ മാരിയോയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് മാസിമോ ട്രോയിസിയാണ്. ലോക തപാൽ ദിനത്തോട് ഈ സിനിമയും ചേർത്ത് വെക്കാം.

മലപ്പുറം ജില്ലയിൽ ആമയം എന്ന ഗ്രാമത്തിൽ ജനനം 1990 മുതൽ ആനുകാലികങ്ങളിൽ എഴുതുന്നു ഏറെ കാലം പ്രവാസി ആയിരുന്നു. ഇപ്പോൾ വെളിയങ്കോട് എം ടി എം കോളേജിൽ ലൈബ്രേറിയൻ.