111 ചെറിയ കഥകൾ

പി സുരേന്ദ്രൻ്റെ 111 ചെറിയ കഥകൾ ഇത്തരം കൊച്ചു കൊച്ചു കഥകൾ ആണ്. ആ കഥകൾക്കുള്ളിൽ ഒരുപാടു അർത്ഥങ്ങളും ആശയങ്ങളും ചിന്തകളും ഒളിഞ്ഞു കിടക്കുന്നുണ്ട്.

ബാല്യകാലസഖികള്‍ (ഓർമ്മ )

പമ്മന്‍ എന്ന നോവലിസ്റ്റിനെ മലയാളം അറിയുന്നതു രതിയുടെ ഇന്ദ്രജാലം തീര്‍ക്കുന്ന എഴുത്തുകാരന്‍ എന്നാണ് . ഒളിച്ചു വച്ചല്ലാതെ വായിക്കാന്‍ ഇന്നും മലയാളിക്ക് കഴിയാത്തതും എന്നാല്‍ വായിക്കാതെ ഉള്ള് ആരും തന്നെ ഉണ്ടാകില്ല എന്നതുമായ പ്രത്യേകതകള്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്കുള്ള ഒരു ഖ്യാതിയാണ് .

സ്രാവുകൾക്കൊപ്പം നീന്തുമ്പോള്‍ (ആത്മകഥ)

അപകടകാരികളായ രാഷ്ട്രീയക്കാരോടൊപ്പം സഞ്ചരിച്ച അനുഭവങ്ങളുടെ വിവരണമാണ് ഈ പുസ്തകത്തില്‍ അദ്ദേഹം പങ്ക് വയ്കുന്നത് .

പെണ്‍കുട്ടികളുടെ വീട് (നോവല്‍ )

മാജിക്കല്‍ റിയലിസം എന്നൊരു സങ്കേതം മലയാളിക്ക് പരിചയപ്പെടുത്തിയത് സേതുമാധവന്റെ പാണ്ഡവപുരവും എം മുകുന്ദന്റെ ആദിത്യനും രാധയും മറ്റ് ചിലരും എന്നീ എഴുത്തുകള്‍ ആണ് .

അപ്ഫന്‍റെ മകള്‍ (നോവല്‍ )

മലയാള നോവല്‍ സാഹിത്യത്തിലെ ആദ്യകാല നോവലുകളില്‍ ഒന്നാണ് അപ്ഫന്‍റെ മകള്‍ . 1931 ലാണ് ഈ നോവല്‍ എഴുതപ്പെട്ടിട്ടുള്ളത്.

ബുധിനി (നോവൽ)

തികച്ചും പ്രാദേശികമായ ഭാഷയിലൂടെ നടക്കുന്ന നോവൽ, അതു മുന്നോട്ടുവയ്ക്കുന്ന വിഷയത്തെ ഗൗരവപരമായി തന്നെ കൈകാര്യം ചെയ്യുന്നു. ഈ നോവൽ വായനയിൽ അനുഭവപ്പെട്ട ഒരു സംഗതി ഇതൊരു മനോഹരമായ പരിഭാഷയാണോ എന്ന സന്ദേഹമുണർത്തി എന്നുള്ളതാണ്.

സിജ്ജിൻ മലാസ് (നോവൽ)

മനുഷ്യകുലത്തിൽ ചതിയും വഞ്ചനയും കൂടെപ്പിറപ്പുകളാണ്. ഓരോ മനുഷ്യൻ്റെയും ഉയർച്ചതാഴ്ചകളിൽ മറ്റൊരു മനുഷ്യൻ്റെ കൈയ്യൊപ്പ് പതിയുന്നുണ്ട്.

അപസർപ്പക പരബ്രഹ്മമൂർത്തി (കഥകൾ)

"സുസ്മേഷ് ചന്ദ്രോത്തി"ൻ്റെ "അപസർപ്പക പരബ്രഹ്മമൂർത്തി" എന്ന കഥാസമാഹാരത്തിലെ ഏഴ് അപസർപ്പക കഥകളും ഏഴ് തലങ്ങളിൽ ഉള്ള കാഴ്ചകൾ ആണ് നല്കുന്നത്. രതിയും രാഷ്ട്രീയവും സാമൂഹിക ചിന്തകളും സദാചാര കാഴ്ചകളും നിറഞ്ഞ ഏഴു വ്യത്യസ്ഥ കഥകളാണിവ.

എൻ്റെ വായന : മാനാഞ്ചിറ (കഥകൾ)

കഥകൾ മനസ്സിനെ കുളിരണിയിക്കുന്ന മാസ്മരത അനുഭവിച്ചറിയാൻ കഴിയുന്നത് ശരിക്കുള്ള കഥകൾ വായിക്കാൻ ലഭിക്കുമ്പോൾ മാത്രമാണ്. തികച്ചും യാദൃശ്ചികമായാണ് മാനാഞ്ചിറ എന്ന കഥ സമാഹാരം ഒരു ബുക്ക് സ്റ്റാളിൽ കാണാനിടയായത്.

കേരള ചരിത്രം (ചരിത്രം )

ചരിത്രത്തെ വായിക്കുക എന്നാല്‍ നാം നമ്മെ അറിയുക എന്നാണർത്ഥം. ആഫ്രിക്കയുടെ ഇരുണ്ട ഭൂമിയില്‍ നിന്നും വിവിധ വര്‍ണ്ണങ്ങള്‍ , ഭാഷകള്‍ , രൂപങ്ങള്‍ ഒക്കെയായി ഭൂമിയുടെ എല്ലാ കോണുകളിലേക്കും സഞ്ചരിച്ച മനുഷ്യവര്‍ഗ്ഗം !

Latest Posts

error: Content is protected !!