വെള്ളിയോടൻ
ഉഭയജീവിതം
ഖനീഭവിച്ച വേദന ഇങ്ങനെയും മനസ്സിലേക്ക് കടന്നു വരുമെന്ന് പാഞ്ചാലി അറിയുന്നത് അതിന്‍റെ മരണ ശേഷമാണ്. പാഞ്ചാലിക്ക് അതൊരു ഉഭയജീവി മാത്രമായിരുന്നില്ല. തന്നോടൊപ്പം പുതു വീട്ടിലേക്ക് ഗൃഹപ്രവേശം നടത്തിയ അതുമായി അഞ്ച് വര്‍ഷത്തെ സൗഹൃദപ്പഴക്കമുണ്ടായിരുന്നു....
അതിജീവനത്തിന്‍റെ ചരിത്രാഖ്യായിക
മരുഭൂമി എന്നും പ്രതീക്ഷകളുടേതാണ്. മനുഷ്യന്‍റെ പ്രതീക്ഷകളെ ഈ സൈകതഭൂമി ഒരിക്കലും നിരാകരിച്ചിട്ടില്ല. ശക്തമായ പ്രതികൂലാവസ്ഥയിലും അതിജീവിക്കാനുള്ള മനക്കരുത്ത് ഈ ഭൂമിക മനുഷ്യന് നല്‍കുന്നു.മലയാളികള്‍ക്ക് സ്വര്‍ണ്ണം വിളയുന്ന ഭൂമിയാണ് ഗള്‍ഫ് എങ്കില്‍ മലയാള സാഹിത്യത്തെ ലോക സാഹിത്യത്തിന്‍റെ ഔന്നത്യത്തിലേക്ക് ഉയര്‍ത്തിയതും ഈ മരുഭൂമിയിലെ എഴുത്തുകാര്‍ തന്നെയാണ്.