ഉപേന്ദ്രൻ മടിക്കൈ
കൊല്ലാൻ എത്ര നിമിഷം..?
ഞരമ്പ് മുറിയും വരെ,
കൊരൾവള്ളിമുറുകും വരെ.
അത്ര മതിയാകുമോ
അതിർത്തികളിൽ പെയ്യുന്ന മഴ
എൻ്റെയും നിൻ്റെയും
അതിർത്തികൾ വേർതിരിച്ച്
നമുക്കിടയിൽ ഇതേവരെ
ഒരു മഴ പെയ്തിട്ടില്ല.
ഭ്രൂണഹത്യയിൽ ചിലത്
ചോരയാണ് മുന്നിൽ
ശാന്തം, ഇളവർണ്ണം.
ഈ കടൽ കടക്കുവതെങ്ങിനെ
നിദ്രയിൽ വിഷം പൂക്കുമ്പോൾ.
കത്ത്….
കാത്തിരുന്ന് കാത്തിരുന്ന്
മടുത്ത ദിവസങ്ങളിലൊന്നിൽ,
നീയെനിക്ക് അയൽവക്കത്തുള്ള
കുട്ടിയുടെ കൈയിൽ
ഒരു കത്തെഴുതി നൽകണം
വീട് പൊളിക്കുമ്പോൾ
പഴയ വീട്
പൊളിച്ചുമാറ്റുമ്പോൾ
ഓർമ്മയുടെ
അടുപ്പും കുണ്ടിൽനിന്ന്
അമ്മ എഴുന്നേറ്റ്
നടന്നെന്നിരിക്കും.









