കോട്ടയം ജില്ലയിലെ മേവെള്ളുർ സ്വദേശിനി. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്. 'സംശയങ്ങളിൽ ആഞ്ചല മേരി ഇങ്ങനെ' എന്ന ചെറുകഥയ്ക്കു 2014 ലെ വനിത ചെറുകഥ അവാർഡ്, 2017 ലെ കേരള കലാകേന്ദ്രം കമല സുരയ്യ പുരസ്കാരം, 2018.ലെ ദേവകി വാര്യർ സ്മാരക പുരസ്കാരം ഇവ ലഭിച്ചു. വിവിധ പ്രസാധകർക്കായ് പരിഭാഷകൾ ചെയ്യുന്നു.
കുട്ടി ഓലമറക്കിടയിലൂടെ പുറത്തേക്കു നോക്കി. കുഞ്ഞമ്മ മണിക്കുട്ടിയെ വിൽക്കാൻ വില പേശുകയാണോ ?. അങ്ങനെ എങ്കിൽ, ആ കാശു കൊണ്ട് ഫീസടയ്ക്കണ്ട. പഠിക്കുകയും വേണ്ട.