സീമ. പി
പിന്നിലേക്കൊഴുകുന്ന പുഴ
ഓർമ്മകൾ
ചിലപ്പോൾ
പിന്നിലേക്കൊഴുകുന്ന
പുഴ പോലെയാണ്.
ഇനിയെത്ര ദൂരം
എന്നോ പ്രണയത്താൽ
പൂത്ത പെണ്ണുടൽ
വിരഹത്താലുറഞ്ഞു
ഹിമപാളി പോലെയായിട്ടും
നാം മാത്രമിങ്ങനെ
പ്രണയം
തീക്ഷ്ണമാകുമ്പോൾ
മെല്ലെ മെല്ലെ
ഒരു മേഘം
കാറ്റിലലിയും
പോലെ അവളിൽ
നിന്നിറങ്ങി പോരുക
മേഘത്തെ പ്രണയിച്ച പെൺകുട്ടി
കാറ്റിനോടൊപ്പം
പറന്നെത്തിയ
മേഘം വന്നു
പ്രണയത്താൽ
പാതിയും മൂടി
യാത്ര പറയാതെ
പ്രണയപൂർവം
ഗിരിനിരകളെ മുകരാതെ
ഒരു മേഘവും കടന്നു പോകാറില്ല
കാറ്റിൽ പെട്ടു
ശിഥിലമാകുന്ന
ഓരോ മേഘവും
ഏകാകികളുടെ പ്രണയം
ഏകാകികൾ പ്രണയിക്കുന്നത്
കണ്ടിട്ടുണ്ടോ?
നനവാർന്ന
കൺപീലികൾക്കിടയിലാണ്
ആകാശം മന്ത്രിക്കുന്നത്
നിനക്കായി മാത്രം
തുറന്നിട്ട ജാലകങ്ങളിൽ
കാറ്റ് കുറിച്ചിടുന്നുണ്ട്
മുറിവും മധുരവും
നോവും, നിറവും
ചാലിച്ചു ചേർത്ത്
ഒരിക്കൽ കൂടി
സഖീ
ഭയമേതുമില്ലാതെ നിന്റെ
കിളിവാതിലുകൾ
ഒന്നൊന്നായി
തുറന്നിടുക.
കണ്ടിട്ടും കാണാതങ്ങിനെ
ഞാൻ അവറാൻ. 80 വയസ്സ്. കണ്ണ് കാണില്ല. തിമിരം വന്നു മൂടിയതിനു വാർദ്ധക്യത്തെ പഴിച്ചിട്ടു കാര്യമില്ല. ഇത്രേം നാളും കാണേണ്ടതൊക്കെ കണ്ടതല്ലേ. അടുത്തു നിൽക്കണത് മറിയാമ്മ. എന്റെ ഭാര്യ. 75 വയസ്സ്. അവൾക്കു കാതു കേൾക്കൂല്ല. അതിനും കലമ്പിയിട്ടു കാര്യമില്ല.
ഇങ്ങനെയും ഒരാൾ
കാൽക്കീഴിൽ ചവിട്ടാൻ
ഒരു തരി മണ്ണ് പോലുമില്ലെങ്കിലും
ഒരുവൾ സമ്പന്നയാണ്.