സാബു ഹരിഹരൻ
അഭംഗുരം
മടങ്ങിപ്പോകും മുൻപ് മനസ്സ് മുഴുക്കെയും സമ്മിശ്രവികാരങ്ങളാൽ മൂടപ്പെട്ടിരിക്കും. ആവേശവും, വിഷാദവും, നഷ്ടബോധവും ഒന്നിച്ച് ചേർന്നാലെങ്ങനെയിരിക്കും? എല്ലാതവണയും പോലെ ആ ഒരു കാര്യത്തിൽ മാത്രം ഒരു മാറ്റവുമെനിക്ക് അനുഭവപ്പെടുന്നില്ല!
ക്ഷണക്കത്ത്
ആകാശത്ത്, അദൃശ്യനായ കലാകാരൻ കടും നിറങ്ങളാൽ അമൂർത്ത ചിത്രങ്ങൾ വരച്ചു കൊണ്ടിരുന്ന സായാഹ്നസമയം.
കാണാതാകുമ്പോൾ…
ആ ബാറ്റ് - അതവന് ഏറ്റവും പ്രിയപ്പെട്ടതാണ്. അവന്റെ പ്രിയതാരം സച്ചിന്റെ ഒപ്പിന്റെ ചിത്രമുള്ള ബാറ്റ്. അതിനടുത്തായി അവൻ സ്വന്തം പേരെഴുതി വെച്ചിട്ടുണ്ട്. ആ ബാറ്റ് ഞാൻ വാങ്ങിക്കൊടുത്ത ദിവസം ഇപ്പോഴും നല്ലതു പോലെ ഓർക്കുന്നു. അതും അരികിൽ വെച്ചാണവൻ ഉറങ്ങിയത്!
പശ്ചാത്താപത്തിന്റെ വഴികൾ
വീട്ടിലേക്കുള്ള ബസ് വരാൻ മുപ്പത് മിനിട്ടോളം സമയമുണ്ട്. ഇങ്ങനെ കാത്തുനിൽക്കുന്ന സമയം ഞാൻ ശബ്ദങ്ങൾ ശ്രദ്ധിക്കാനാണ് സാധാരണ വിനിയോഗിക്കുക.
പലായനം
ഇരുട്ട് പുതച്ചുറങ്ങുന്ന തെരുവുവീഥികൾ. വഴി തിരിച്ചറിയാൻ നല്ല ബുദ്ധിമുട്ടുണ്ട്. ഫോണിലൂടെ പറഞ്ഞു തന്ന അടയാളങ്ങളനുസരിച്ച് അയാൾ നടന്നു കൊണ്ടിരുന്നു. ബസ്സിറങ്ങിയ കവലയിൽ നിന്നാൽ കാണാവുന്ന ഗ്രന്ഥശാലയുടെ സമീപത്തു കൂടി പോയാൽ ഇടതുവശത്തേക്ക് കയറി പോകുന്ന ആദ്യത്തെ വഴി.
ആഘോഷിക്കുന്നവർക്കിടയിലേക്ക്..
ഈ പ്രാവശ്യത്തെ റസിഡന്റ്സ് കമ്മിറ്റിയിൽ അധികവും യുവാക്കളും യുവതികളുമാണ്. ഓണാഘോഷം പതിവിലും ‘അടിപൊളി’ ആയി ആഘോഷിക്കണം എന്ന് അവർ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. .
സ്വാതന്ത്ര്യങ്ങൾ
തലേന്ന്
‘വീണ്ടുമൊരു സ്വാതന്ത്യ്രദിനം കൂടി സമാഗതമായിരിക്കുന്നു’ - പ്രമുഖ പത്രങ്ങളിലെ എഡിറ്റോറിയൽ വാചകം കടമെടുത്ത് പറയുകയാണെങ്കിൽ അങ്ങനെ. സ്വാതന്ത്ര്യദിനം ആഘോഷിക്കണം. ഒരു കൂട്ടർ തീരുമാനിച്ചു. അതും പതാകയുർത്തി, ദേശീയഗാനം ആലപിച്ചു തന്നെ. ആർക്കൊക്കെയോ എന്തിനൊക്കെയോ...
നിരാശപ്പെടാത്തവരുടെ ലോകം
ഉറക്കം മുറിഞ്ഞു പോകുന്നത് എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്. കണ്ടുകൊണ്ടിരുന്ന രസമുള്ള സ്വപ്നത്തിന്റെ ബാക്കി ഇനി എപ്പോൾ കാണും എന്ന സ്വൈര്യക്കേട് കുറച്ച് നേരം..അല്ല കുറച്ചധികം നേരം ഉണ്ടാവുകയും ചെയ്യും. ആദ്യം വിളിച്ചത്...
അവസാനത്തെ സന്ദർശനം
അവരിരുവരും കടലിനഭിമുഖമായി, തിരകൾക്ക് ചേർന്നാണിരുന്നത്. തിരകൾക്ക് കാലുകളിൽ വന്ന് തൊടാവുന്നതത്രയും അടുത്ത്. കൃത്യമല്ലാത്ത ഇടവേളകളിൽ കടൽത്തിരകൾ അവരുടെ കാലുകൾ നനച്ചു കൊണ്ടേയിരുന്നു. ഇരുവരും കുറച്ച് നേരമായി ഒന്നും സംസാരിക്കുകയുണ്ടായില്ല. എന്നാൽ നിറഞ്ഞ മൗനത്തിനിടയിലും...