രാജന്‍ സി എച്ച്
അസ്വസ്തത
അസ്വസ്തത
ഒരു നഗരമാണ്.
അനേകമാളുകള്‍
അപരിചിതരും പരിചിതരും
കലങ്ങിയൊഴുകുമിടം.
ആടുജീവിതം
ആടിനെ അമ്മ
കെട്ടിയിട്ടു പോറ്റി.
എന്നെയും.
സദ്യ
അവള്‍ തന്‍റെയുടല്‍
ഒരു നാക്കിലയെന്നു വിരിച്ചിട്ടു
എന്‍റെ ശയ്യയില്‍,
തീന്‍മേശയാണതെന്ന പോലെ.
മാറാത്തതായി
ഞാന്‍ അവരുടെ കൂടെ പോകില്ല,
അയാളെപ്പോഴും പറഞ്ഞുകൊണ്ടിരുന്നു.
എന്നോടവരൊരിക്കലും ചേരില്ല,
അയാളെപ്പോഴും എതിര്‍ത്തുകൊണ്ടിരുന്നു.
മറവിയില്‍
ഓരോരുത്തരിലും നിഗൂഢമായി
ഒളിച്ചിരിക്കുന്ന ഒരാളുണ്ടാവും.
അയാളാണ് മറവി.
ഭൂമിയെപ്പുണരാന്‍
ശ്രദ്ധിച്ചിട്ടുണ്ടോ
പഴുത്തിലകള്‍ പതിക്കുന്നത്
ഭൂമിയില്‍?
അവ ഭൂമിയെ ചുംബിച്ചു കൊണ്ട്
വിറയെഴുത്ത്
എഴുത്തുകാര്‍ക്കൊക്കെയും
കാണുമായിരിക്കും
ആ ഉള്‍വിറയല്‍.
വിജയനതുണ്ടായിരുന്നു
ശത്രുവാണെന്‍റെ മിത്രം
ശത്രുക്കളെയാണെനിക്കിഷ്ടം
എന്തെന്നാല്‍
നമ്മുടെ മുന്നിലോ പിന്നിലോ
എപ്പോഴും അവരുടെയൊരു
കണ്ണുണ്ടാവും.
വായന
ഉറക്കം വരുന്നില്ലെന്ന
പരാതിയുമായി
ഒരാള്‍
ഡോക്ടറെക്കണ്ടു.
മനുഷ്യരാണ്
അത്രയും കാലം
ചില്ലലമാരയ്ക്കകത്തടച്ചിട്ട
പുസ്തകങ്ങളിലൊന്ന്