പ്രതീപ് കണ്ണങ്കോട്
പ്രണയത്തെ പ്രണയിക്കുന്ന സുരേഷിന്റെ കവിതകൾ
ഹിഡുംബിയുടെയും ഭീമന്റെയും കീചകന്റെയും പ്രണയം വീണുടഞ്ഞ ഛായാമുഖിയിൽ സുരേഷ് കാണുന്നത് പ്രണയത്തിന്റെ ആത്മഭാവമാണ്.അഴുക്കില്ലാത്ത പ്രണയത്തെ എഴുത്ത് വിദ്യകൊണ്ട് അലക്കി വെളുപ്പിക്കാൻ പെടാപ്പാട് വരുന്നവരുടേയും,അലക്കിയലക്കി പ്രണയം പിഞ്ചി പോയവരുടെയും, പ്രണയത്തിന്റെ വഴി തെറ്റിപ്പോയവരുടെയും ഇടയിൽ സുരേഷ് വേറിട്ട് നില്ക്കുന്നു.







