മോഹനൻ മൂലയിൽ
മോഹനം കവിതായനം -12 എന്റെ സ്വർഗ്ഗം
മുറ്റത്തങ്ങു കരിക്കൊടിക്കിടയിലും
തൈമുല്ലതന്മേലെയും
ചിറ്റാടത്തണലത്തുമാർത്തു കളിയാ
ടീടുന്നു പൂത്തുമ്പികൾ
മോഹനം കവിതായനം -11 : കാഴ്ചയ്ക്കപ്പുറം
'സ്വപ്നവില വീണ്ടുമിടിയുന്നു ' പുലരിയ്ക്ക-
പ്പത്രമെറിയുന്ന ചെറുകാറ്റു മൊഴിയുന്നു
കൽക്കരിനിറം കലരുമർദ്ധനിശ ഹൃത്തിൽ
കുത്തിയ കിനാക്കൊടികളെത്രയിനി ബാക്കി!
മോഹനം കവിതായനം -10 ചുറ്റും കാണുന്നത്
നിത്യമത്തെരുവുതന്റെ കണ്ണുനീ-
രുപ്പിലിട്ടു കഴുകിത്തുടച്ചതാം
സ്വപ്നമല്ലി, മധുശാലകൾക്കകം
തൊട്ടുകൂട്ടുവതിനായ്ക്കൊടുപ്പതും?
മോഹനം കവിതായനം -9 പുഴ
വെളിച്ചംപിറക്കും
കിഴക്കിന്റെമേട്ടിൽ-
ത്തുടുക്കുന്നുമേഘങ്ങ
ളെന്തെന്തുചന്തം
വെളുക്കുമ്പൊ, ളാരാരു
മെത്താത്തദൂരെ -
പ്പുഴയ്ക്കൊത്തുനീന്താൻ
നിലയ്ക്കാത്തമോഹം!'
മോഹനം കവിതായനം -8 പ്രണയ മധുരം
നീലക്കാറിൻ കരിനിര കളിക്കുന്നു വിണ്ണിൻ തടത്തിൽ
ചാരെപ്പൂവൻമയിലുകൾ നിരക്കുന്നു
നൃത്തം തുടങ്ങാൻ
നാഭിപ്പൂവിൽ പ്രണയമധുപം തേൻതിരക്കുന്നു രാധേ..
മോഹനം കവിതായനം -7 കൊറോണ
തത്തും വാക്കുകൾ ചത്തുവീണുചിതറും കണ്ഠത്തിൽ,നാസാന്തരം-
കത്തിപ്പൊട്ടുമിടയ്ക്കിടയ്‌ക്കു, ദഹനച്ചൂടേറ്റുവാടും മുഖം
മോഹനം കവിതായനം -6 എനിക്കെന്തൊരിഷ്ടം !
എനിക്കെന്തൊരിഷ്ടം, മുടിക്കുള്ളിൽ മൂടി-
ക്കരൾപ്പൂ മണപ്പിച്ചുറക്കുന്നനിന്നെ,
എനിക്കെന്നുമിഷ്ടം ചിരപ്രേമതീർത്ഥം
ചൊടിക്കുള്ളിലിറ്റിത്തരുന്നോരു നിന്നെ.
മോഹനം കവിതായനം -5 : വർത്തമാനകാലം.
കള്ളത്രാസിനു തൂക്കിവിൽക്കുക കിനാ-
ക്കൽക്കണ്ടഖണ്ഡങ്ങളാ-
യുള്ളിന്നുള്ളിലൊളിച്ചുവച്ച മഴവിൽ
ത്തുണ്ടും മയിൽപ്പീലിയും
മോഹനം കവിതായനം -4 : സ്മൃതികൾ
തോട്ടുകൈതകൾ സുഗന്ധരേണു കന കക്കുടങ്ങളിൽ നിറയ്ക്കവേ
കാറ്റുവന്നു തടവുന്നു, പൂങ്കവിളിൽ
നുള്ളിടുന്നു മൃദുപാണിയാൽ
മോഹനം കവിതായനം -3 : രാധാമാധവം
മഞ്ഞിൻ വെണ്മണിമാല ചാർത്തിയ നിശായാമങ്ങൾ വെണ്ണക്കുടം
വർണ്ണപ്പൂന്തുകിൽ കൊണ്ടു മൂടി
യമുനാതീരത്തു കാത്തീടവേ,
വള്ളിപ്പൂങ്കുടിലിൽ പ്പുണർന്നു ചുടുനിശ്വാസാർദ്രഗന്ധം പകർ-
ന്നല്ലിത്തേന്മൊഴിരാധ കണ്ണനു
നിവേദിക്കുന്നു പുഷ്പാധരം!