മിനി മഴ
ഓർമ്മയുടെ തണൽ മരങ്ങളുള്ള മനസിലെ വഴി
അതിദ്രുത ചലനങ്ങളാൽ മുഖരിതമായ മഹാനഗരങ്ങളിലൂടെയും മഹാ മൗനങ്ങൾ നെയ്യുന്ന താഴ്വരകളിലൂടെയും ചങ്ങാത്തം പൂത്തിറങ്ങുന്ന നാട്ടിടവഴികളിലൂടെയും കടന്നുപോകുന്ന ഓർമ്മകൾ. മറ്റാരോ തീരുമാനിക്കപ്പെടുന്ന ഇഷ്ടാനിഷ്ടങ്ങൾ കൊണ്ട് കയ്ച്ചു പോയ വേഷങ്ങൾ കെട്ടിയാടുന്നവരുടെ ദാരുണാവസ്ഥകളും നമ്മൾ നമ്മിലേക്ക് മാത്രമണയപ്പെടുന്ന പക്ഷികളാവുന്നതിന്റെ വേവലാതികൾ ഒക്കെ പങ്കിടുന്ന ഏകാകികളു
സ്വപ്നങ്ങളുടെ കരിയിലകൾ
റെയിൽപാളത്തിലിരുന്ന്
കവിതയെഴുതി
ഒരു പെൺകുട്ടി
നിലച്ചുപോയിരിയ്ക്കുന്നു.
അവളുടെ അകകെട്ടിലൂടെ
നൂണ്ടിറങ്ങി ചെല്ലുന്നിടം
എത്ര വിചിത്രമാണ്.
ഭ്രാന്ത് പൂക്കുന്ന
മണം നിറഞ്ഞ താഴ്വരകൾ.
മുലത്തടത്തിൽ ഊറി വന്ന
വരികൾ തെറ്റിയ ഒരു കവിത.
നീല ഞരമ്പിന്റെ വേരാഴങ്ങളിൽ
പറ്റിപ്പിടിച്ചിരിയ്ക്കുന്ന
ചുംബനത്തിന്റെ ഒരു മുദ്ര.
ചോർന്നൊലിക്കുന്ന
ഹൃദയത്തിൽ
തുരുമ്പിച്ച മഴത്തുള്ളികൾ.
ഓരോ കോരിയെടുക്കലിലും
കരളിന്റെ ഉൾക്കിണറിൽ
നിറഞ്ഞു പതയുന്ന
പ്രണയക്കുമിളകൾ
നീല ചുരിദാറിൽ.
ധമനികൾക്കിടയിൽ
എന്നോ വെച്ച്...