എം.ഒ. രഘുനാഥ്
യുദ്ധഭൂവിലെ കവിത
എത്രയെത്ര കവിതകൾ
അത്രതന്നെ കഥകളും
അവളൊരു ദ്വീപായുയരുമ്പോൾ
അവളൊരു ദ്വീപാണ് --
ഭയം വിധിക്കപ്പെട്ടവർക്കും
ഭയപ്പെടുത്താൻ
ഒരുങ്ങിയിറങ്ങിയവർക്കും.
കൊടികളുടെ ഗണിതം
അനീതിയുടെ
അസംഖ്യം ഘനരൂപങ്ങളോട്
നിരന്തരം കലഹിച്ച്,
സമത്വം
ലിംഗ നീതിക്കായുള്ള പോരാട്ടമുഖം;
നേതൃത്വപരമായ
സ്ത്രീ പങ്കാളിത്തത്തിനാഹ്വാനം…
വിശുദ്ധതീട്ടൂരങ്ങൾ
രാജഭക്തിയുടെ നടുത്തളത്തിൽകാലിളകിയ സിംഹാസനത്തിനടിയിൽകീറിപ്പറിഞ്ഞ പുറംചട്ടകളോടെപൊടിപിടിച്ചു കിടക്കുന്നുണ്ട്'നീതിയുടെ വിശുദ്ധഗ്രന്ഥം.'
ദ്രവിച്ചഴുകിയ താളുകളിൽ,കട്ടിക്കറുപ്പു വരകളിൽമാറ്റിമാറ്റി വരച്ച്,പിരിച്ചെഴുതിയ വെറുപ്പിടം,ഇരുണ്ടമരുന്ന രാജഭയത്തിൻഭൂപടനിറച്ചാർത്തുകൾ.
മങ്ങിയ താളുകളിൽപകയുറഞ്ഞ കുശുകുശുപ്പ്അധികാരാർത്തിയുടെപടയോട്ടവർണ്ണനകൾ.
“ഗാന്ധിയെന്നത്…”
ഗാന്ധി' എന്നത്
രണ്ടക്ഷരം മാത്രമല്ല,
അതിരുകൾക്കപ്പുറത്തേക്ക്
ഉയർന്നു നിൽക്കുന്ന
ഉറച്ച ശബ്ദമാണത്...
അതേ നാലുപേർ
അതേ നാലുപേർ…
പണ്ട്,
ആനയെ കാണാൻ പോയവർ,
ഇന്നൊരു
കല്യാണം കൂടിയത്രേ…
ഭൂപടത്തിൽ ഇല്ലാത്ത ഇടങ്ങൾ
ഭൂപടത്തിൽ
ഇല്ലാത്ത ചില ഇടങ്ങളുണ്ട്.
ഭൂമിയിലെ വർണ്ണചിത്രങ്ങളിലോ
ചരിത്രത്തിൻറെ
സുവർണ്ണതാളുകളിലോ
പതിയാത്തവ..!
ആൻ ഫ്രാങ്കിന്റെ ഡയറി കുറിച്ചുവയ്ക്കുന്നത്..
ചന്തമില്ലാത്ത കുട്ടിത്താറാവിന്റേതെന്ന്
നീ പലപ്പോഴും കളിയാക്കാറുള്ള
നിന്റെയോർമ്മകളാണ്
എന്നെയെന്നും നയിക്കുന്നതും.