ലോപ
ഋതു സ്നാതയാം ഭൂമി, കവി നീ
ഇന്ന് ആന്തരിച്ച പ്രിയ കവയത്രി സുഗതകുമാരി ടീച്ചറിന് തസറാക്ക് കുടുംബത്തിന്റെ അശ്രുപൂജ . സുഗതകുമാരി ടീച്ചർ ശതാഭിഷിക്തയായ വേളയിൽ കവയത്രി ലോപ തസറാക്കിനു വേണ്ടി തയ്യാറിക്കിയ കവിത ആദരപൂർവം ഞങ്ങൾ വീണ്ടും സമർപ്പിക്കുന്നു.
അരമുള്ള വാക്ക് അമര കല
സച്ചിദാനന്ദൻ എഴുതാത്ത ഒരു കവിതയുമില്ല. എഴുതിയത് മാത്രമേ ഇനിയും വരാനുള്ളൂ എന്ന മട്ടിൽ അത്രയേറെ മണ്ണുമായി ഇഴുകിച്ചേർന്ന കവിയാണ് അദ്ദേഹം.
കവിതക്കഥ
കവിയശ:പ്രാര്‍ത്ഥിയായ ഒരാള്‍
ഒരിക്കല്‍
കടല്‍ തീരത്തു ചെന്നിരുന്നു.
കവിതയുടെ ദൈവം
തിരപ്പുറത്തേറി
തീരത്തേക്കു വരാറുണ്ടെന്ന്
ചിലർ പറഞ്ഞ്
അയാളറിഞ്ഞിരുന്നു...
അപ്പുറത്തും ഇപ്പുറത്തും
പിന്നാമ്പുറത്തും-
കുറേയേറെപ്പേര്‍ ഇതുപോലെ
ദൈവത്തെക്കാത്ത് -
ചിതറിയിരുന്നിരുന്നു അവിടെ...
ആരും പരസ്പരം നോക്കിയില്ല
സ്വന്തം മൗനത്തില്‍ -
മുങ്ങാംങ്കുഴിയിട്ട്
പറയാനും ചോദിക്കാനുമുള്ളതെല്ലാം
അവര്‍ പഠിച്ചുറപ്പിക്കുകയായിരുന്നു...
പെട്ടെന്ന്, കാറ്റിൻ കുതിരപ്പുറത്ത്
കരിങ്കോട്ടിട്ടൊരു
മഴക്കാറ് വന്നു.
മിന്നലിന്‍റെ നീള്‍വല വീശി
എല്ലാവരെയും തൂത്തെടുത്തു മടങ്ങി...
പിന്നെ..
കടല്‍...