കൃഷ്ണകുമാര്‍ മാപ്രാണം
നീലി
ആകാശം കാണാതെന്നോ
സൂക്ഷിച്ച പീലിത്തുണ്ട്
ഇരിപ്പൂയിത്രകാലം
പുസ്തകത്താളിന്നുള്ളില്‍
അപ്രത്യക്ഷമാകുന്ന ചിത്രങ്ങൾ
കുമ്മായമടർന്ന ചുമരിൽ
ആണിയില്‍ തൂങ്ങികിടക്കുന്നുണ്ട്
ഫ്രെയിം ചെയ്ത ചിത്രങ്ങൾ
കറുപ്പിലും വെളുപ്പിലുമുള്ളത്
ആണ്‍പക്ഷികള്‍ കരയാറില്ല
പിറന്നു വീണപ്പോള്‍
ഒരുപാടു കരഞ്ഞതുകൊണ്ടല്ല
കണ്ണീരുവറ്റിയത്
നനഞ്ഞു നനഞ്ഞു പുഴയിലേയ്ക്കിറങ്ങി പോയവള്‍
മുളങ്കാട്ടിൽ കാറ്റിൻ സംഗീതമുണര്‍ന്നതും
കേട്ടു നില്‍ക്കുകയായിരുന്നു അവള്‍
ഊഴം
വെയിലിൽ
നീണ്ടവരിയിൽ
തളർന്നു നിൽക്കുന്നവരുടെ
വരണ്ട ചുണ്ടുകൾ
വിണ്ടുകീറുന്നു
ഇനി
ഇനി നിഷ്ഫലം
മോഹവേണുവില്‍
ശ്രുതി പകര്‍ന്നീട-
ലെത്ര ദുഷ്കരം
ഗന്ധം
ചില വാക്കുകള്‍
ചിറകുവിടര്‍ത്തും
കഴുകനായി
കൊത്തിവലിക്കുന്നു
ഒന്നിനും നേരമില്ലല്ലോ സഖേ ..
കാലങ്ങളേറെ കഴിഞ്ഞു നാം കണ്ടതും
കാണാതെയെങ്ങോ കുതിച്ചിടുന്നു
കണ്ടിട്ടും കാണാതെപോകയാണോ സഖേ
കണ്ടിട്ടുനാളുകളെത്രയായി ?
രണ്ടുതുള്ളി വെള്ളം
രു കച്ചവടം എത്രവേഗത്തിലാണ്
തഴച്ചുവളര്‍ന്നത്
ഒരുവിധം സ്ഥലങ്ങളിലൊക്കെ
രണ്ടുതുള്ളിവെളളം
എന്നെഴുതിവച്ച ബോര്‍ഡിനു
മുന്നില്‍ പുലര്‍ച്ചെമുതല്‍
നീണ്ടവരിയാണ്
ഇരട്ട നാവുകള്‍
നിന്‍റെ ഒന്നാമത്തെ നാവിനാലുച്ചരിച്ച
വചനങ്ങളാണ്
എന്നില്‍ പ്രണയത്തിന്‍ വിത്ത് മുളപ്പിച്ചത്.