കാർത്തിക കെ എം
ഉണർത്തുപാട്ട്
മണ്ണടരുകൾ കീറിമുറിഞ്ഞ വിള്ളലുകളിലാണ്,
വേരുകൾ ആഴത്തിലേക്ക് വഴി വെട്ടുന്നത്;
ഉടഞ്ഞുപോയ ശിലകളിലാണ് ശില്പങ്ങൾ പോലും
അവയുടെ അപൂർണ്ണതയുടെ ഭാരം
ഇറക്കിവെക്കുന്നത്.
നിലാവിലേയ്ക്ക് പറക്കുന്ന ശലഭങ്ങൾ
ആകാശത്തിന്റെ
അതിരുകളിലേക്ക്
നീട്ടിയ
അവളുടെ കൈവിരൽത്തുമ്പിൽ
വാടാത്ത പനിനീർ പൂവ് ….








