ഫാത്തിമ സുഹറ
അവസ്ഥാന്തരം
അത്യാഗ്രഹത്തിന്റെ
ചിറകുമുളപ്പിച്ചു പറന്നു പോയവർക്ക്
ആകാശം കാണിച്ചു കൊടുക്കുക
അവർ പരന്നു പറക്കട്ടെ.
കടമ
കാലാന്തരത്തിൽ
വഴിമാറിയ സ്മരണയിൽ
മൗനം പുതച്ചുറങ്ങിയ
പ്രിയരെ
പുഞ്ചിരിയാലുണർത്തി
മുഖരിതമാക്കണം
മർത്ത്യന്
പെൺവഴികൾ
ശരവേഗതയാൽ
മണ്ണിലിത്രമേൽ
പാപങ്ങൾ
ഉറക്കിന്റെ രഹസ്യമൊഴി
അന്തിമാഞ്ഞിരുൾ നേരം
കണ്ണിൽ ഉറക്കുവന്ന്
വിങ്ങിനിൽക്കുന്ന
വീർപ്പുമുട്ടലിന്റെ രോദനം
ഭൂമിയുടെ കണ്ണാടി
ഒരു യാത്രയുടെ
ചില്ലുജാലകത്തിലൂടെ
കണ്ണുകളെ മറുയാത്രയ്ക്ക് വിട്ടു ഞാൻ.
നേർക്കാഴ്ചയുടെ ഭൂപടം
കാലമേറെയും
കണ്ടവന്റെ കാര്യംനോക്കി
സ്വയം കാണാൻ മറന്നതിൽ
കണ്ണിൻ കാഴ്ചയേറെയും
മങ്ങിയത്രേ