ഡോ. ശ്രീകല മുല്ലശ്ശേരി
വാഴ്ത്തപ്പെട്ട ജീവിതങ്ങൾക്കിടയിൽ വീണുപോയ സോഫിയ
ഓക്ക് മരങ്ങളൊക്കെത്തന്നെയും ഒരു പുകമറയ്ക്കപ്പുറം നേര്‍ത്ത വെള്ളപുതച്ചത് പോലെ. കനത്ത നിശബ്ദതയായിരുന്നു എങ്ങും.തണുപ്പിനാല്‍ കോച്ചിവിറച്ചതായിരുന്നു പ്രഭാതം. 1910 ലെ നവംബര്‍ 22 ആയിരുന്നു ആ ദിവസം. അന്നത്തെ പ്രഭാതം ഉണര്‍ന്നത് വിശ്വപ്രസിദ്ധനായ എഴുത്തുകാരന്‍ ടോള്‍സ്റ്റോയിയുടെ മരണവാര്‍ത്ത കേട്ടായിരുന്നു.