ബിജു.ജി. നാഥ്
പ്രണയകാമസൂത്രം ആയിരം ഉമ്മകൾ (കുറിപ്പുകൾ )
ലൈംഗികതയുടെ കാര്യത്തിൽ പൊതുവേ മലയാളി ഒരു ദരിദ്രനാണ്. ശരിയായ ലൈംഗികത അവൻ അറിയുന്നില്ല എന്നാണ് സമൂഹത്തിലെ എക്കാലത്തെയും വായനകളും പഠനങ്ങളും പറഞ്ഞു തരുന്നത്. ലൈംഗികതയെന്നാൽ മാവേൽ ഓടിക്കേറി മാമ്പഴം പൊട്ടിച്ചെടുത്ത് കടിച്ചു നോക്കി വലിച്ചെറിയുന്ന ഒരു പ്രവണതയാണ് എന്നവൻ വിശ്വസിക്കുന്നു.
തിരക്കില്ലെങ്കിൽ ഒന്നു കേൾക്കൂ … (കവിത)
ഞാൻ വായിക്കാത്തതും അറിയാത്തതുമായ ഒരു പാട് കുട്ടികൾ നമുക്കിടയിൽ അച്ചടക്കമുള്ള അക്ഷരങ്ങളും അമേയമായ പദവിന്യാസങ്ങളുമായി കവിത രചിക്കുന്നുണ്ട്.
അഗ്നിസാക്ഷി (നോവൽ)
ഒരു നോവലായി അഗ്നിസാക്ഷി പുറത്തു വരുന്നതിൻ്റെ പിന്നിലെ വേദനയും വിങ്ങലും ബുദ്ധിമുട്ടുകളും എഴുത്തുകാരി പറയുന്നുണ്ട് കുറിപ്പിൽ.
പ്രതി പൂവൻകോഴി
ഉണ്ണി ആർ എന്ന എഴുത്തുകാരൻ്റെ ആദ്യ നോവലാണ് പ്രതി പൂവൻകോഴി . ഈ നോവലിൻ്റെ തലക്കെട്ടിൽ ഒരു ചിത്രം ഇറങ്ങിയതിനാലും ആ ചിത്രം ആദ്യം കണ്ടതിന്നാലും ആദ്യം മനസ്സിൽ വന്ന ചിന്ത ഈ സിനിമ എത്രത്തോളം നോവലുമായി നീതി പുലർത്തി എന്നതായിരുന്നു.
അബീശഗിന്‍ (നോവല്‍)
ഇതിഹാസങ്ങള്‍ ആയ രാമായണവും മഹാഭാരതവും ആസ്പദമാക്കി , ബൈബിള്‍ ആസ്പദമാക്കി ഒരുപാട് കഥകളും നോവലുകളും കവിതകളും സിനിമകളും മറ്റ് കലാരൂപങ്ങളും കാലങ്ങളായി പുറത്തു വരുന്നുണ്ട്. അവയൊക്കെയും മൂലകഥയുടെ പ്രശസ്തി കൊണ്ട് മാത്രമാണു വായനയില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് എന്നു കാണാം .
വേരു തൊടും നിലാവ് (കവിത)
എഴുത്തിനെക്കുറിച്ചു വ്യക്തമായ ധാരണയുള്ള ഒരാൾ എന്ന നിലയ്ക്കും കവിതകൾ ആത്മാവിൻ്റെ നൊമ്പരമാകുന്ന സ്വകീയ ചിത്രങ്ങൾ ആണെന്ന പ്രസ്ഥാവനയാലും വായനക്കാരനിൽ ഒരുപാട് പ്രതീക്ഷകൾ നല്കുന്ന ഒരു പുസ്തകമാണ് ഇത്.
ഞാന്‍ ലൈംഗികത്തൊഴിലാളി (ആത്മകഥ)
സ്വന്തം തൊഴിലിനോട് ജാള്യം തോന്നാതെ , അത് സധൈര്യം തുറന്നു പറയാന്‍ കഴിയുന്ന നളിനി ജമീലമാര്‍ ഇന്നിന്റെ നന്മയാണ് . കാരണം അവര്‍ തുറന്നിടുന്ന ആകാശം വളരെ വലുതാണ് . എന്തില്‍ നിന്നും പഠിക്കാൻ എന്തെങ്കിലും നമുക്ക് ലഭിക്കും എന്നതാണ് ഓരോ വായനയുടെയും ബാക്കിപത്രമാകുന്നത് .
പിപീലിക (നോവൽ)
യമ ഈ നോവലിൽ (പിപാലിക എന്നാൽ ഉറുമ്പ് എന്ന് ബംഗാളി ഭാഷ) കൂടി ബംഗാളിൽ നിന്നും കേരളത്തിൽ ജോലി തേടി വന്ന ഒരു ചെറുപ്പക്കാരൻ്റെ കഥ പറയുന്നു. നേരോടെ, വ്യക്തമായും അവരെക്കുറിച്ച് കുറച്ചെങ്കിലും പഠിച്ച് എഴുതിയ ഒരു നോവലെന്ന് ബോധ്യമാക്കുന്ന എഴുത്തു ശൈലിയാണ് ഇതിനുള്ളത്. അയാൾ കാണുന്ന മലയാളികളും അവരുടെ പെരുമാറ്റവും ചിന്തകളും അയാൾകൂടി ഭാഗമാകുന്ന ചില പ്രശ്നങ്ങളും ഒക്കെക്കൂടി ചേർന്ന ഒരു കഥയാണ് ഈ നോവലിൻ്റെ ഇതിവൃത്തം.
ബുധിനി (നോവൽ)
തികച്ചും പ്രാദേശികമായ ഭാഷയിലൂടെ നടക്കുന്ന നോവൽ, അതു മുന്നോട്ടുവയ്ക്കുന്ന വിഷയത്തെ ഗൗരവപരമായി തന്നെ കൈകാര്യം ചെയ്യുന്നു. ഈ നോവൽ വായനയിൽ അനുഭവപ്പെട്ട ഒരു സംഗതി ഇതൊരു മനോഹരമായ പരിഭാഷയാണോ എന്ന സന്ദേഹമുണർത്തി എന്നുള്ളതാണ്.
ദൈവത്തെ മണക്കുന്നവർ (കവിതകൾ)
പരന്ന വായനയും ശ്രദ്ധാപൂർവ്വമായ എഴുത്തും ഇന്നു വളരെ കുറവാണ്. ഈ ഇടത്തിലേക്കാണ് ദീപ്തി നായർ എന്ന എഴുത്തുകാരി കടന്നു വരുന്നത് തന്റെ "ദൈവത്തെ മണക്കുന്നവർ " എന്ന കവിതാ സമാഹാരവുമായി .