Home Authors Posts by ബിജു.ജി. നാഥ്‌

ബിജു.ജി. നാഥ്‌

140 POSTS 0 COMMENTS
ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.

ഭ്രാന്ത്‌ (നോവല്‍)

മനുഷ്യ ജീവിതത്തിലെ കാണാക്കയങ്ങള്‍ ആണ് മനസിന്റെ നിഗൂഢതകള്‍ . അവിടെ ആര്‍ക്ക് ആരോട് എന്ത് എന്ന് വ്യവച്ഛേദിച്ചറിയാന്‍ കഴിയാത്ത ഒരു കറുത്ത ഇടം ഉണ്ടാകും .

മുദ്രാരാക്ഷസം (നാടകം)

രാജ്യതന്ത്രജ്ഞനായ ചാണക്യൻ്റെ കൂർമ്മതയും രാജാവിൻ്റെ , മന്ത്രിയുടെ ഭരണത്തിലുണ്ടാകേണ്ട ഗുണ ഗണങ്ങൾ എന്നിവയും നല്ല രീതിയിൽ പറയുന്ന ഈ പുസ്തകം രാജ ഭരണത്തിലല്ല ജനാധിപത്യ വ്യവസ്ഥയിലും വളരെ പ്രാധാന്യമർഹിക്കുന്ന ചില ചിന്തകൾ പങ്കു വയ്ക്കുന്നുണ്ട്.

മനസ്സറിഞ്ഞ ജീവിതം (നോവല്‍)

നല്ല കഥയാണ് . നല്ലൊരു ഇതിവൃത്തവും അതുപോലെ സന്ദേശവും അടങ്ങിയ നോവല്‍ . കുറേക്കൂടി മനസ്സിരുത്തി എഴുതുകയായിരുന്നുവെങ്കില്‍ അതിനെ കുറച്ചുകുടി മെച്ചമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുമായിരുന്നു എന്ന് തോന്നി .

കപാലം. ഒരു പോലീസ് സർജൻ്റെ കുറ്റാന്വേഷണ യാത്രകൾ.(ഓർമ്മ)

"കപാലം'' എന്നത് കേരള പോലീസിലെ പ്രശസ്തനായ സർജൻ ഡോ. ബി. ഉമാദത്തൻ തൻ്റെ സർവ്വീസ് കാലത്തെ അനുഭവങ്ങളെ എഴുതിപ്പിടിപ്പിച്ചവയാണ്. അദ്ദേഹം തൻ്റെ ആദ്യപുസ്തകമായ "ഒരു പോലീസ് സർജൻ്റെ ഓർമ്മക്കുറിപ്പുകൾ " എന്നതിൻ്റെ തുടർച്ചയായാണ് ഈ പുസ്തകം ഇറക്കിയത്.

പ്രണയകാമസൂത്രം ആയിരം ഉമ്മകൾ (കുറിപ്പുകൾ )

ലൈംഗികതയുടെ കാര്യത്തിൽ പൊതുവേ മലയാളി ഒരു ദരിദ്രനാണ്. ശരിയായ ലൈംഗികത അവൻ അറിയുന്നില്ല എന്നാണ് സമൂഹത്തിലെ എക്കാലത്തെയും വായനകളും പഠനങ്ങളും പറഞ്ഞു തരുന്നത്. ലൈംഗികതയെന്നാൽ മാവേൽ ഓടിക്കേറി മാമ്പഴം പൊട്ടിച്ചെടുത്ത് കടിച്ചു നോക്കി വലിച്ചെറിയുന്ന ഒരു പ്രവണതയാണ് എന്നവൻ വിശ്വസിക്കുന്നു.

തിരക്കില്ലെങ്കിൽ ഒന്നു കേൾക്കൂ … (കവിത)

ഞാൻ വായിക്കാത്തതും അറിയാത്തതുമായ ഒരു പാട് കുട്ടികൾ നമുക്കിടയിൽ അച്ചടക്കമുള്ള അക്ഷരങ്ങളും അമേയമായ പദവിന്യാസങ്ങളുമായി കവിത രചിക്കുന്നുണ്ട്.

അഗ്നിസാക്ഷി (നോവൽ)

ഒരു നോവലായി അഗ്നിസാക്ഷി പുറത്തു വരുന്നതിൻ്റെ പിന്നിലെ വേദനയും വിങ്ങലും ബുദ്ധിമുട്ടുകളും എഴുത്തുകാരി പറയുന്നുണ്ട് കുറിപ്പിൽ.

പ്രതി പൂവൻകോഴി

ഉണ്ണി ആർ എന്ന എഴുത്തുകാരൻ്റെ ആദ്യ നോവലാണ് പ്രതി പൂവൻകോഴി . ഈ നോവലിൻ്റെ തലക്കെട്ടിൽ ഒരു ചിത്രം ഇറങ്ങിയതിനാലും ആ ചിത്രം ആദ്യം കണ്ടതിന്നാലും ആദ്യം മനസ്സിൽ വന്ന ചിന്ത ഈ സിനിമ എത്രത്തോളം നോവലുമായി നീതി പുലർത്തി എന്നതായിരുന്നു.

അബീശഗിന്‍ (നോവല്‍)

ഇതിഹാസങ്ങള്‍ ആയ രാമായണവും മഹാഭാരതവും ആസ്പദമാക്കി , ബൈബിള്‍ ആസ്പദമാക്കി ഒരുപാട് കഥകളും നോവലുകളും കവിതകളും സിനിമകളും മറ്റ് കലാരൂപങ്ങളും കാലങ്ങളായി പുറത്തു വരുന്നുണ്ട്. അവയൊക്കെയും മൂലകഥയുടെ പ്രശസ്തി കൊണ്ട് മാത്രമാണു വായനയില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് എന്നു കാണാം .

വേരു തൊടും നിലാവ് (കവിത)

എഴുത്തിനെക്കുറിച്ചു വ്യക്തമായ ധാരണയുള്ള ഒരാൾ എന്ന നിലയ്ക്കും കവിതകൾ ആത്മാവിൻ്റെ നൊമ്പരമാകുന്ന സ്വകീയ ചിത്രങ്ങൾ ആണെന്ന പ്രസ്ഥാവനയാലും വായനക്കാരനിൽ ഒരുപാട് പ്രതീക്ഷകൾ നല്കുന്ന ഒരു പുസ്തകമാണ് ഇത്.

Latest Posts

- Advertisement -
error: Content is protected !!