Home Authors Posts by ബാബുരാജ് കളമ്പൂർ

ബാബുരാജ് കളമ്പൂർ

13 POSTS 0 COMMENTS
മഹാഭാരതം, കഥാ സാഗരം, ചിലപ്പതികാരം എന്നിവയുടെ പുനരാഖ്യാനം, ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം അടക്കം അഞ്ച് ചരിത ഗ്രന്ഥങ്ങൾ, മൂന്നു നോവലുകൾ, കാലാതിവർത്തികൾ: പ്രാചീന ആധുനിക കവിത്രയങ്ങൾ മുതലായ സാഹിത്യപഠനങ്ങൾ അടക്കം നാൽപ്പത്തിയഞ്ചു പുസ്തകങ്ങളുടെ രചയിതാവ്. എറണാകുളം, കളമ്പൂർ സ്വദേശി.

നാട്ടിടവഴിയിലെ നന്ത്യാർവട്ടങ്ങൾ – 12 : സൂര്യച്ചുവപ്പിൽ വരച്ച മനുഷ്യ രൂപങ്ങൾ

ഞാനപ്പോൾ , ഇരുട്ടിലേക്കു തുറന്നു വച്ച മിഴികളുമായി കാത്തു നില്ക്കുന്ന എന്റെ ഭാര്യയെ ഓർത്തില്ല. ഒരു സൂചിത്തുമ്പിലൂടെ എന്റെ സിരകളിലേയ്ക്ക് പടർന്നു കയറിയേക്കാവുന്ന മാരക വൈറസുകളെപ്പറ്റി...

നാട്ടിടവഴിയിലെ നന്ത്യാർവട്ടങ്ങൾ – 11 : പവനപുരാധീശമാശ്രയേ ….

"ഞങ്ങളെല്ലാരും ഒരുപോലെയാ..തിരിച്ചു നടക്കാൻ പറ്റാത്ത വഴിയിലൂടെ നടന്നു തളരുന്നവർ….. ഓർമ്മകളിൽ മേഞ്ഞു മടുക്കുമ്പോ.. ഭഗവാനെ തൊഴാൻ വരുന്ന ആളുകളെ വെറുതേ നോക്കിയിരിക്കും. പരിചയമുള്ള ആരെങ്കിലും അക്കൂട്ടത്തിലുണ്ടോന്ന്.. ഒണ്ടെങ്കിൽ .....

നാട്ടിടവഴിയിലെ നന്ത്യാർവട്ടങ്ങൾ – 10 : അരക്കള്ളൻ മുക്കാൽക്കള്ളൻ

"അടിയന്തിരാവസ്ഥക്കാലത്തെ പോലീസു പിടിച്ചാ ഗാന്ധിജിയാണങ്കിപ്പോലും ചെയ്യാത്ത കുറ്റം സമ്മതിക്കേണ്ടി വരും.. ഞങ്ങളാരേം കൊന്നില്ല. വെള്ളത്തിൽ ചാടി ചത്ത ഏതോ പെണ്ണിന്റെ ശവം . അതിന്റെ കൈയിൽ കെടന്ന ഒരു...

നാട്ടിടവഴിയിലെ നന്ത്യാർവട്ടങ്ങൾ – 9 : ഇര.. പാവം ഇര

നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന ഒട്ടനവധി ലോക്കൽ ട്രെയിനുകൾ വന്നെത്തുന്ന എഗ്മൂർ സ്റ്റേഷനും പരിസരവും എപ്പോഴും തിരക്കായിരിക്കും. പോരാത്തതിന് തൊട്ടു മുന്നിൽ തന്നെ റോഡും.

നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -8 : പ്രേതഭൂമിയിലെ അമ്മത്തേങ്ങലുകൾ

മലഞ്ചെരുവിൽ ഇരുൾപ്പായ നിവർത്തി, പകൽ ഉറങ്ങാനൊരുങ്ങുകയായിരുന്നു. കൂടണയാൻ വെമ്പുന്ന പക്ഷികളുടെ ആരവങ്ങൾക്കിടയിലൂടെ ഞാൻ കുറുമ്പയുടെ സാമ്രാജ്യത്തിലേക്കു കടന്നു.

നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -7 :തേങ്ങാച്ചങ്ങാടം

അക്കങ്ങൾ മാത്രം ചിതറി വീഴുന്ന വ്യാപാരത്തെരുവിൽ… ആരും ആരെയും അറിയാത്ത, ജീവിതത്തിന്റെ വക്രരേഖകൾ വരച്ചിട്ട വഴിയിലൂടെ ഒറ്റക്കു നടക്കുകയായിരുന്നു ആ സ്ത്രീ. ഇടയ്ക്ക് ഓരോ കടയുടെയും മുന്നിൽ തൊഴുകൈയോടെ...

നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -6 : മുദ്ഗല ജന്മങ്ങൾ

മുത്തശ്ശി പറഞ്ഞു തന്ന മഹാഭാരതകഥയിലെ മുദ്ഗല മുനിയെ ഓർത്തു പോയി. ആരെയും ശപിക്കാത്ത … ആരോടും ഭിക്ഷ യാചിക്കാത്ത മുനി. സഹജീവികൾക്കവകാശപ്പെട്ടതൊന്നും കവർന്നെടുക്കാതെയാണ് മുദ്ഗലനും മക്കളും ജീവിച്ചത്. കിളികൾ വയറുനിറഞ്ഞ്...

നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -5 : തീയിൽ നടക്കുന്നവർ.

നഗരങ്ങളെല്ലാം പ്രഭാതങ്ങളിൽ ഗ്രാമങ്ങളാണ്. ആളനക്കങ്ങളും യന്ത്രമുരൾച്ചകളുമില്ലാതെ ശാന്തമായങ്ങനെ കിടക്കും. മാനസാന്തരപ്പെട്ട ദുഷ്ടനെപ്പോലെ തളർന്ന്. എട്ടു മണിയാകുമ്പോഴേയ്ക്കും കഥ മാറും.പിന്നെ നഗരം ഒരു യുദ്ധക്കളം പോലെയാണ്. ജീവിതമെന്ന മഹായുദ്ധം ജയിക്കാൻ പോരാടുന്നവരുടെ...

ഇടവഴിയിലെ കാട്ടുതെച്ചി

നഗരം തിന്നുവാൻ മറന്നു പോയൊരാ ഇടവഴിയിലെ, യsർന്നകല്ലുകൾ- ക്കിടയിലൂടെന്തോ തിരഞ്ഞു, കാലത്തിൻ വ്രണിത പാദങ്ങൾ ചലിക്കും വേളയിൽ... നരച്ച വിണ്ണിൽ നിന്നടർന്നു, ജീവിത- ക്കണക്കു കൂട്ടുവാൻ കഴിയാതെങ്ങോട്ടോ  പറന്നു നീങ്ങുന്ന വെളുത്ത മേഘങ്ങൾ, കുറിച്ചയയ്ക്കുന്നോരൊടുക്കത്തെക്കത്തും കരത്തിലേന്തി വന്നണയും കാറ്റിന്റെ യിരമ്പം ചൂഴവേ... പല വസന്തങ്ങൾ, സുഗന്ധ നിശ്വാസ മുതിർത്തു...

നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -4 : നിലാവിന്റെ പൂങ്കാവിൽ നിശാപുഷ്പഗന്ധം.

യക്ഷികൾ, ഭീതിദസൗന്ദര്യത്തിന്റെ ബിംബകല്പനകളാണ്. പാലപൂക്കുന്ന രാവുകളിൽ, പെയ്തിറങ്ങുന്ന നിലാവിലലിഞ്ഞ് മണ്ണിലേയ്ക്കൊഴുകിവീഴുന്നവർ. വിഫലമോഹങ്ങൾ വാറ്റിയെടുത്ത പ്രതീക്ഷകളുമായി പറന്നലയുന്ന ആത്മാക്കൾ. ബാല്യത്തിലെ സ്വപ്നങ്ങളിൽ കള്ളിപ്പാലകളോളം ഉയരത്തിൽ വളർന്നു നില്ക്കുന്ന കറുപ്പു വെള്ളച്ചിത്രങ്ങളായി യക്ഷികളുണ്ടായിരുന്നു.

Latest Posts

- Advertisement -
error: Content is protected !!