ആദർശ് വിജയ
കമീനോ സാൻറ്റിയാഗോ – 3
കാലി പേജുകളിൽ കമീനോ ദിവസത്തിൽ പിൽഗ്രിം നിർബന്ധമായും 2 സീലുകളെങ്കിലും പതിപ്പിച്ചിരിക്കണം എന്നാണ് നിയമം. അതായത് ഒരു പിൽഗ്രിം നടന്നുനീങ്ങുന്നതിനിടയിൽ കാണുന്ന പള്ളിയിൽനിന്നോ, ടൂറിസ്റ്റ് ഇൻഫർമേഷൻ സെൻറർകളിൽ നിന്നോ, താമസിക്കുന്ന ആൽബർഗുകളിൽ നിന്നോ, ഭക്ഷണം കഴിക്കുന്ന റെസ്റ്റോറണ്ട്കളിൽ നിന്നോ ഈ പാസ്പോർട്ട് കാണിച്ച് അതിൽ അവരുടെ സീൽ പതിപ്പിക്കണം.
കമീനോ സാൻറ്റിയാഗോ – 2
ദിവസങ്ങളുടെ ആലോചനക്കൊടുവിൽ ഒരു ആശയം രൂപപ്പെട്ടു. ഒരു മനുഷ്യന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം അവൻ്റെ ആഗ്രഹങ്ങൾ നിറവേറ്റികൊടുക്കൽ ആണ്. ആഗ്രഹം നിറവേറ്റികൊടുക്കാൻ ഞാൻ അപര്യാപ്തനാണ്. പക്ഷെ എനിക്കു ചുറ്റുമുള്ളവരിൽ പലരും ദൈവവിശ്വാസികൾ ആണ്. അതുകൊണ്ട് എനിക്ക് പരിചയമുള്ളവരോട് അവരുടെ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട രണ്ട് ആഗ്രഹങ്ങൾ ഒരു കത്തുരൂപത്തിൽ എഴുതിത്തരാൻ ആവശ്യപ്പെട്ടു.
കമീനോ സാൻറ്റിയാഗോ – 1
ഫ്രാൻസിലെ ഒരു ഗ്രാമമായ സെൻറ് -ജീൻ -പീഡ്-ഡി -പോർട്ടിൽ നിന്നും ആരംഭിച്ച് സ്പെയിനിലെ സാൻറ്റിയാഗോ പട്ടണത്തിൽ എത്തിച്ചേരുന്ന 700 കിലോമീറ്ററോളം നീണ്ട കാൽനടയാത്ര.
തൊഴുത്ത്
വിടർന്നുനിൽക്കുന്ന പുഞ്ചിരിയും നിഷ്കളങ്കമായ കള്ളത്തരവും ആകാംഷയോടുകൂടിയ അത്ഭുതഭാവവും ആ കുരുന്നു മുഖത്തുനിന്നും പതിയെ മാഞ്ഞു.
വണ്ട്
വേലിയുടെ ഇടതുഭാഗത്തായി മാനംമുട്ടെ വളർന്നു പന്തലിച്ചു നിൽക്കുന്ന മുളംകൂട്ടമുണ്ട്. സന്ധ്യക്ക് ശേഷം അവിടെ പോകാൻ എനിക്ക് ഭയമാണ്.
കുമാരഭ്രാന്തൻ
കാക്കയും പൂച്ചയും കുയിലും കുറുക്കനും
ഉരുളകളായി ഉണ്ണികുമ്പ നിറഞ്ഞുന്തി.
കരുണക്കുരു
സർവീസ് കമ്മീഷൻ പരീക്ഷാ ഫലം വന്നയുടൻ നാട്ടിലെ പ്രധാന തയ്യൽക്കാരനായ രവി ചേട്ടനെക്കൊണ്ട്, ബോംബെ ഡൈയിങ്ങ് തുണിയിൽ തുന്നിച്ച തൻ്റെ പുത്തൻ കുപ്പായവും പാൻറ്റും അണിഞ്ഞു കണ്ണാടിക്ക് മുൻപിൽ അവസാനവട്ട പത്രാസ് നോക്കിക്കൊണ്ട് കരുൺ ഉറക്കെ വിളിച്ചു കൂകി.












