ഇല

വല്ലാതെ ഉലഞ്ഞ് നിന്ന ആ മരക്കൊമ്പിലെ അവസാന’ഇലയും പൊഴിയും വരെ കാറ്റ് വീശിക്കൊണ്ടേയിരുന്നു. അടരാനും പൊഴിയാനും സമയമാകാതെ കാലവും കണക്കും തെറ്റി ആ ഇല താഴേക്ക് വീണു പൊട്ടിവീണ മഴത്തുള്ളികൾ തൊട്ടും നനച്ചും ഈറനാക്കി അതിനെ ഒഴുകിയിറങ്ങുന്ന നീർച്ചാലിൽ എത്തിച്ചു നിർച്ചാലിന്നോരം പറ്റി നിൽക്കാൻ വയ്യാതെ വലഞ്ഞ പുളിയനുറുമ്പിന് ആ ഇല ഒരിടമായി ‘

നീർച്ചാലുകളിലൂടെ ഒഴുകിയിറങ്ങി അരുവിയിലേക്കെത്തുമ്പോൾ ഇലയും ഉറുമ്പും ചെങ്ങാതിമാരായി കഴിഞ്ഞിരുന്നു കാട്ടുചോലകൾ കടന്ന് അരുവി പുഴയുടെ ആഴങ്ങളിലേക്ക് പതിച്ചപ്പോൾ ഉറുമ്പ് തൻ്റെ ചെങ്ങാതിയെ മുറുകെ പിടിച്ചു..

പുഴയുടെ ആഴങ്ങളിൽ മുങ്ങിയും പൊങ്ങിയും പുഴയോരങ്ങളിലെ മരക്കൊമ്പുകളിൽ തട്ടിപ്പിടഞ്ഞു. അവരങ്ങിനെ സഞ്ചരിച്ചു കൊണ്ടേയിരുന്നു:

കുത്തി ഒഴുകുന്ന പുഴയുടെ പാച്ചിലിൽ ഇല അവിടവിടെയായി ചീന്തിക്കിറി .. അടുത്തുള്ള ആഴമുള്ള ചുഴിയിലേക്കടുക്കുമ്പോൾ നീ എൻ്റെ നാരുകളിൽ ആളിപ്പിടിച്ചിരിക്കാൻ ഇല ഉറുമ്പിനോടു പറഞ്ഞു

ചുഴിയും ആഴവും കടന്ന് അവർ ഒഴുകി കൊണ്ടിരുന്നു പുഴ ഇരു കൈകളായി വേർതിരിയുന്ന തുരുത്തിനോരം പറ്റി ഇല തളർന്നു കിടന്നു … ഇനി നിന്നെ തോളിലേറ്റാൻ എനിക്ക് വയ്യ .ഇല ഉറുമ്പിനോട് പറഞ്ഞു…. നാരുകളിലെ പിടി വിട്ട് ഉറുമ്പ് നീണ്ടു നിന്ന പുൽനാമ്പിലൂടെ മുകളിലെ മൺതിട്ടയിലേക്ക് കയറി … മുന്നിലെ വിശാലമായ പുൽപ്പരപ്പ് കണ്ട് ഉറുമ്പിന് സന്തോഷമായി മുകളിലെ കാഴ്ചയെക്കുറിച്ച് പറയാൻ … ഉറുമ്പ് ഇലയെ വിളിച്ചു ഒഴുകിയിറങ്ങിയ .മലവെള്ളപ്പാച്ചിലിൽ അത് കേൾക്കാൻ കഴിയാത്തവണ്ണം .. ഇല ഒഴുകി അകന്നിരുന്നു

ജീവിതത്തിൻ്റെ ചില്ലകളിൽ ഇങ്ങിനെ കുറച്ച് പേർ കടന്ന് വരും അവരോടൊപ്പം കളിക്കും ചിരിക്കും ആടും പാടും വേനൽ ചൂടിൽ പൊള്ളി അമരും മഴത്തുള്ളികൾ അതിലേക്ക് പെയതിറങ്ങും ….. പിന്നെ ഓരോരുത്തരായ് ഓർമ്മകൾ ബാക്കി വെച്ച് പടിയിറങ്ങും കണ്ടുമുട്ടലും പടിയിറങ്ങലും അവസാനിക്കുന്നില്ല ….

കൈപ്പട്ടൂർ സ്വദേശി. കേരള പോലീസിൽ നിന്നും എസ് ഐ ആയി റിട്ടയർ ചെയ്തു. മാസികകളിലും പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും സ്ഥിരമായി കവിതകളും കഥകളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. കഥാസമാഹാരം ഉടൻ പുറത്തിറങ്ങുന്നു.