ഒരു പേടിയുമില്ലാതെയാണ്
വളർന്നത്
പഠിച്ചു…
ലക്ഷ്യങ്ങളുണ്ടായിരുന്നു…
പക്ഷെ
ഒരുനാൾ
ഒരു
പേടി
പടികടന്നെത്തി
അത് മുറിയിലെത്തി
ശരീരമാകെ
പൊതിഞ്ഞു
മനസ്സിനകത്ത്
കുടിയേറി
ലക്ഷ്യമില്ലാതെയായി
പുറത്തെ വാതിലടച്ചു
അകത്തെ വാതിലടച്ചു
ഇരുട്ടറയിൽ
മച്ചിൽ നിഴലുകൾ
രൂപങ്ങളായി വളർന്നു
വാക്കുകൾ മറന്നു
മൗനിയായി
ഒരു പേടി
എത്രപെട്ടെന്നാണ്
ഒരു ജീവിതത്തെ
മുഴുവനും
കാർന്നുകാർന്നു തിന്നത്…!