ഹൃദയ തെരുവ്

ഇടനെഞ്ചിന്റെ
താളം ശ്രവിക്കാം.
ഹൃദയത്തിന്റെ വാതിൽ
പതിയെ തുറക്കാം.
മധുരകനികൾ പതിയെ കവരാം.
കവരുന്ന കനികൾ കുഴിച്ചുമൂടാം,
കരളിന്റെ ഉള്ളറയിൽ.

ഉമിനീരിന്റെ
അളവെഴുതി കുറിക്കാം
ഹൃദയ തെരുവിൽ
പ്രതിഷേധം അറിയിക്കാം.
കൊടികൾ ഉയർത്താം.
പ്രതികാരത്തിനായി
ഗോപുരങ്ങൾ തകർക്കാം.
ഒടുവിൽ
ഹൃദയത്തെരുവിലൊഴുകിയ
ചുട്ചോരയിൽ
മധുര കനികൾ
മുക്കിയെടുക്കാം.

അഗ്നിയിൽ
കത്തി തീർന്ന
ഗോപുരങ്ങൾക്കൊപ്പം
വെന്തു തീരാം…

കൊല്ലം ജില്ലയിൽ ചവറ സ്വദേശി, PG വിദ്യാർത്ഥി ആണ്. ഇപ്പോൾ കൊല്ലം പത്തനാപുരത്ത് സ്ഥിരതാമസം.സമകാലികങ്ങളിൽ എഴുതി വരുന്നു