അവസാനത്തെ ഒരു ഫ്രെയിമില്‍
നിങ്ങള്‍ കണ്ടത്
ജീവനില്ലാത്ത
കുറച്ചു മങ്ങിയചിത്രങ്ങളെയാണ്
ഇന്നലെകളില്‍ നീറ്റലുണ്ടാക്കിയവ
നിങ്ങള്‍ക്ക് അജ്ഞാതവും
എനിക്കറിവുമുള്ളതുമായ ചിത്രങ്ങള്‍
ഇടയ്ക്കിടെ കുന്നുകേറി വരുന്നതാണ്
ഈ ചിത്രങ്ങള്‍
ഹൃദയത്തില്‍
കൊടുങ്കാറ്റുവീശുമ്പോഴെല്ലാം
ചിത്രങ്ങള്‍ കുന്നും കേറിവരും
കുന്നുകയറുമ്പോഴാണ്
അതിന് ജീവന്‍ വയ്ക്കുന്നത്
കിതച്ചു കിതച്ചു ആ ചിത്രങ്ങള്‍
ഹൃദയത്തിനാഴങ്ങളില്‍
മുറിവുണ്ടാക്കും
വേദനപുരട്ടും
അങ്ങിനെ നീറ്റലോടെ പടര്‍ന്നുകേറി
ആകാശം മുട്ടിയ്ക്കും
എനിക്കുമാത്രം കാണാവുന്നതും
നിങ്ങള്‍ക്കൊക്കെ അരൂപിയായതുമായ
അങ്ങിനെ കുറെ ചിത്രങ്ങളുണ്ട്
അവയൊക്കെ
ഒന്നിനുപിറകെ ഒന്നായി
കുന്നും കേറിവരുകയാണിപ്പോഴും