ദേവാല – കഥ ഇതു വരെ
തങ്ങൾ ഉണ്ടാക്കിയ സോഫ്റ്റ്വെയർ പ്രൊഡക്ടിന്റെ വിജയകരമായ റിലീസിനു ശേഷം, അത് ആഘോഷിക്കാനായി എം എൻ സിയിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം സോഫ്റ്റ്വെയർ എഞ്ചിനിയർമാർ, ദേവാല എന്ന സ്ഥലത്തുള്ള ഒരു റിസോർട്ടിൽ പോകാൻ തീരുമാനിച്ചു. ടീമിന്റെ സീനിയർ മാനേജറായ നിരഞ്ജൻ ടീമിന് പോകാൻ അനുവാദം കൊടുത്തെങ്കിലും ടീമിലെ സ്ത്രീകൾ, നിരഞ്ജൻ തങ്ങളുടെ കൂടെ വരണമെന്ന് നിർബന്ധിക്കുന്നു. ഈ നിർബന്ധിക്കൽ, നിരഞ്ജനും സുഹൃത്ത് ശശിക്കും ഉത്തരമില്ലാത്ത ഒരു ചോദ്യമായി തോന്നുന്നു ; കാരണം മാനേജർ കൂടെയില്ലാത്തതാണല്ലോ സാധാരണ, ടീമിന് കൂടുതൽ സ്വാതന്ത്ര്യം കൊടുക്കുക. ടൂർ കഴിയുമ്പോഴേക്കും ആ ചോദ്യത്തിന് ഒരു ഉത്തരം കിട്ടിയേക്കും എന്ന് അവർ കരുതുന്നു.യാത്ര ദിവസം, ടീമിലെ സ്ത്രീകളുടെ സുഹൃത്തായ, വേറൊരു ടീമിലെ അംഗമായ അനാമികയും ഇവരുടെ കൂടെ കൂടുന്നു. ഇത്, സീനിയർ മാനേജരായ നിരഞ്ജനും, നിരഞ്ജന് റിപ്പോർട്ട് ചെയ്യുന്ന മാനേജരായ കാർത്തിക്കിനും ബുദ്ധിമുട്ടുണ്ടാക്കുന്നു. കാരണം, ദേഷ്യക്കാരനായ അനാമികയുടെ മാനേജർ ചോദിച്ചാൽ ഉത്തരം പറയണമല്ലോ. എല്ലാ സ്ത്രീകളും രാജീവിന്റെ കാറിലും പുരുഷന്മാർ നിരഞ്ജന്റെ കാറിലും പോകുന്നു. ടൂർ സംഘാടകയായ ശ്വേതയ്ക്ക് കാൽ ഉളുക്കുന്നു. യാത്രയ്ക്കിടയിൽ അനൂപ്, താൻ മുൻപ് നടത്തിയ ഒരു ബൈക്ക് യാത്രയിൽ രാത്രിയിൽ പ്രേതങ്ങളെ കണ്ട സംഭവം വിവരിക്കുന്നു.അടുത്ത കാറിൽ, രാജീവ് താൻ സ്കൂളിൽ പഠിക്കുമ്പോൾ ഒരു ടൂറിന് പോകാൻ സ്കൂളിൽ താമസിക്കുകയും, രാത്രി പടക്കം പൊട്ടിക്കുകയും, പിടിയ്ക്കപ്പെടാതെ രക്ഷപെടുകയും ചെയ്ത കാര്യം വർണിക്കുന്നു. മുതുമലൈയിൽ കർണാടകം – തമിഴ്നാട് അതിർത്തിയിൽ വണ്ടികൾ എത്തിയപ്പോൾ, തലേന്ന് ഉണ്ടായ കാവേരി നദി ജല കോടതി വിധി കാരണമുള്ള പ്രതിഷേധത്തിൽ കർണാടക രജിസ്ട്രേഷൻ വണ്ടികൾ അതിർത്തിയിൽ നിർത്തണം എന്നറിയുന്നു. അവർക്ക് ടാക്സി ജീപ്പുകളിൽ മാത്രമേ യാത്ര തുടരാൻ പറ്റൂ. ശ്വേതയെ താങ്ങി പിടിച്ചാണ്, അതിർത്തിയിലെ പാലം കടത്തുന്നത്.
അനാമികയും വിദ്യയും, ശ്വേതയെ താങ്ങി പിടിച്ചു, പാലത്തിലൂടെ ഒരൊറ്റ ഓട്ടം നടത്തുന്നു. മറ്റുള്ളവർ, ബാഗുകളെടുത്തു നടന്നു പോകുന്നു. കാവേരി പ്രശ്നത്തെ അവസരമായി എടുത്ത അനവധി ജീപ്പ് ഡ്രൈവർമാർ അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
രണ്ടു ജീപ്പുകളായി ആ ടെക്കി സംഘം തങ്ങളുടെ റിസോർട് ലക്ഷ്യമാക്കി യാത്ര തുടങ്ങി. മുന്നിലെ ജീപ്പിലെ പുറകിലെ ഒരു സീറ്റിൽ ശ്രേയ, ഉദയ് – ഇവർ രണ്ടു പേരുമായിരുന്നു ഇരുന്നത്.
ഉദയ്: ശ്രേയ, നീ ലഡാക്കിൽ പോയിരുന്നു എന്ന് കേട്ടു.
ശ്രേയ: അതെ, ഈ യാത്രയ്ക്ക് മുൻപേ അതായിരുന്നു ഞാൻ നടത്തിയ ഒരു പ്രധാന യാത്ര. ഒരു ഓൾ ഗേൾസ്, ട്രിപ്പ്.
ഉദയ്: അടിപൊളി. അവിടെ എത്തിയതിനു ശേഷം എങ്ങനെ ആയിരുന്നു പരിപാടി?
ശ്രേയ: ഹോട്ടലിന്റെ സ്റ്റാഫ് സ്വീകരിക്കാൻ ഉണ്ടായിരുന്നു. ഹോട്ടലിൽ പരമ്പാഗതമായ സ്വീകരണം. കുറച്ചു നേരം വിശ്രമം. വൈകുംനേരം, ശാന്തി സ്തൂപം സന്ദർശനം. ലഡാക്ക് ടൗണിലേക്കുള്ള ഒരു വിഹഗ വീക്ഷണം. പിന്നെ മനോഹരമായ സൂര്യാസ്തമനം.
ഉദയ്: നല്ല വിവരണം. നിനക്ക് ബ്ലോഗ് എഴുതരുതോ?
ശ്രേയ: മുൻപ് എഴുതിയിരുന്നു. ഇപ്പോൾ മടിയായി.
ഉദയ്: പിറ്റേ ദിവസം എന്തൊക്കെ ചെയ്തു?
ശ്രേയ: രാവിലെ, ഇന്ഡസ്, സംസ്കാർ എന്നീ നദികളുടെ ഉദ്ഭവ സ്ഥാനം കാണാൻ പോയി. അതിനു ശേഷം ഒരു ഗുരുദ്വാര സന്ദർശനം. ആദ്യമായാണ് ഗുരുദ്വാരയിൽ പോകുന്നത്. നല്ല ശാന്തമായ അനുഭവം. അവിടെത്തെ മലകളിലൂടെ യാത്ര ചെയ്യുമ്പോൾ ന്യൂട്രൽ ഗിയറിൽ പോലും വണ്ടി നീങ്ങുന്നു എന്ന് തോന്നുന്നു.
ഉദയ്: ആളുകൾ എങ്ങെനെ? എനി ടിപ്സ്?
ശ്രേയ: ഒരു ടിപ്പ് പറയാം. എന്റെ കൂടെയുള്ള ചില പെൺകുട്ടികൾ അവിടെത്തെ ആളുകളെ, “ഭയ്യാ, ഭയ്യാ” എന്ന് വിളിച്ചപ്പോൾ ഒരു കൂട്ടുകാരി പറഞ്ഞു,”ഭയ്യാ” അല്ല, “ഭായ് ജാൻ” ആണെന്ന്.
ഉദയ്: അത് ശരി.
ശ്രേയ: പിന്നെ, അൾട്ടിട്യൂഡ് സിക്ക്നെസ്സ്, ലങ്സ് ഇഷ്യൂ – ഇതൊക്കെ ഉണ്ടെങ്കിൽ ഈ സ്ഥലങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇവയൊക്കെ സീ ലെവലിൽ നിന്നും 10,000 ഫീറ്റ് ഉയരമൊക്കെ ഉള്ള സ്ഥലങ്ങൾ ആണ്. ഡിയമോസ് എന്ന ഓക്സിജൻ ടാബ്ലറ്റ് കരുതണം. കാര്ഡുങ് ല പാസ് എന്ന റോഡിലൂടെയുള്ള യാത്ര അവിസ്മരണീയമായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള മോട്ടോറാബിൾ സിവിലിയൻ റോഡ് ആണത്. ഇതിലും ഉയരമുള്ളത് ഉണ്ട്. പക്ഷെ ടൂറിസ്റ്റിസ് അലൗഡ് അല്ല.
ഉദയ്: അതിലൂടെ എവിടെയാണ് പോയത്?
ശ്രേയ: മനോഹരമായ ലുബ്റ വാലിയിലേക്ക്. പിന്നെ വെള്ള സാൻഡ് ഡും, ഒട്ടക സവാരി.
ഉദയ്: നിരഞ്ജൻ, നമ്മുടെ അടുത്ത യാത്ര, ലഡാക്ക്.
മുന്നിൽ ഇരിക്കുന്ന നിരഞ്ജൻ പുഞ്ചിരിക്കുന്നു.
കൂടെ ഇരിക്കുന്ന കാർത്തിക്: ഇതിനു അനുവാദം തരാൻ തന്നെ നിരഞ്ജൻ കുറെ ബുദ്ധിമുട്ടിയിരിക്കും.
പുറകിൽ അടുത്ത സീറ്റിൽ അനാമികയും ശ്വേതയുമായിരുന്നു ഇരുന്നത്.
അനാമിക: ശ്രേയയുടെ കാര്ഡുങ് ല പാസ് റോഡ് എന്നൊക്കെ കേൾക്കുമ്പോൾ ഇത് ഒന്നുമല്ലായിരിക്കും. പക്ഷെ, ടാറിട്ട റോഡിലൂടെയുള്ള യാത്ര കഴിഞ്ഞു എപ്പോൾ ഉള്ള ഈ യാത്ര കുറച്ചു കടുപ്പം തന്നെ.
ശ്വേത: ഇതു കഴിഞ്ഞു തികച്ചും കാട്ടുപാതയാണ്. അത് റിസോർട്ടിന്റെ വണ്ടിയിൽ മാത്രമേ പോകാൻ പറ്റുള്ളൂ.
അനാമിക: അത് ശരി, അപ്പോൾ നമ്മൾ നമ്മുടെ വണ്ടിയിൽ വന്നാലും അവിടെ നിർത്തണം അല്ലെ?
ശ്വേത: അതാ, അവിടെയാണ് നിർത്തേണ്ടത്.
ടാക്സി ജീപ്പുകൾ യാത്ര അവസാനിപ്പിക്കുന്നു. റിസോർട്ടിലെ ജീവനക്കാർ അഥിതികളെ സ്വീകരിക്കുന്നു. എല്ലാവരും റിസോർട്ടിന്റെ വണ്ടിയിൽ കയറുന്നു.
ഇത്തവണ ശ്വേതയുടെ അടുത്ത് ഇരുന്നത് വിദ്യയായിരുന്നു.
വിദ്യ: എന്നോട് ചിലർ ചോദിക്കാറുണ്ട്, ഐ ടി ഡൌൺ ആണോ? ഐ ടി ജീവിതം അടിപൊളി ആണോ എന്നൊക്കെ.
ശ്വേത: നീയെന്തു പറയും?
വിദ്യ: ഞാൻ അനുഭവിച്ച ചില കാര്യങ്ങൾ പറയും. ഐ ടി മേഖലയിൽ ഉള്ള വെല്ലുവിളികൾ കൂടുതലാണ്. അതിൽ ജോലി ചെയ്യാത്ത പലർക്കും അത് മനസ്സിലാകില്ല.
ശ്വേത: ഐ ടി മേഖലയിൽ ഉള്ളവരെ ബേസ് ചെയ്തു ചില സിനിമകൾ ഇറങ്ങിയിട്ടില്ലേ? അത് കാണുന്നവർക്കു കുറച്ചു മനസ്സിലാകില്ലേ?
വിദ്യ: എന്തോ, എനിക്ക് അവ പലതും കണ്ടപ്പോൾ കിട്ടിയ ഒരു ഇമ്പ്രെഷൻ എന്താണെന്നു വെച്ചാൽ, ആ മേഖലയിൽ ഉള്ളവർ എല്ലാം ജീവിതം അടിച്ചു പൊളിക്കുക എന്ന ഉദ്ദേശം മാത്രം ഉള്ളവർ ആണെന്നാണ് സിനിമാക്കാർക്ക് കാണിക്കാൻ താല്പര്യം എന്നാണ്. ഇഷ്ടം പോലെ പണം, മദ്യപാനം, ഇതൊക്കെയാണ് ഐ ടി ജോലി കൊണ്ടുള്ള മെച്ചം എന്ന് തോന്നിപ്പിക്കുന്നു. പക്ഷെ, ജോലി രംഗത്തു ചെലവിടുന്ന മണിക്കൂറുകൾ, സോഫ്റ്റ്വെയർ ഉണ്ടാക്കാനുള്ള വെല്ലുവിളികൾ, പ്രൊജക്റ്റ് തീർന്നാൽ അടുത്തത് കിട്ടുമോ എന്നുള്ള ആശങ്കകൾ – പലതും ആ സിനിമകൾ കണ്ടാൽ മനസ്സിലാകില്ല.
ശ്വേത: അല്ഗോരിതംസ് ഉണ്ടാകുക, ഒറിജിനൽ കോഡ് ഡെവലപ്പ് ചെയ്യുക, ഫ്രെയിംവർക്കുകൾ, സിസ്റ്റംസ് എന്നിവയെ കുറിച്ച് അറിവും പരിചയവും നേടുക, ക്വാളിറ്റി നിലനിർത്തുക, എറർ ഫിക്സ് ചെയ്യുക, ഡീബഗ് ചെയ്യുക, ടെക്നിക്കൽ ഡോക്യൂമെന്റഷൻ എഴുതുക – ഇതൊക്കെ സിനിമയിൽ അതേപടി കാണിച്ചാൽ ആളുകൾക്ക് അത്ര ഇഷ്ടപ്പെടുമോ? മാത്രമല്ല, ഒരു ഡോക്യുമെന്ററി പോലെ തോന്നുകയില്ലേ?
വിദ്യ: ശരിയാണ്. ശ്വേത ഈ പറഞ്ഞതൊക്കെ ടെക്നിക്കൽ ആയുള്ള ചലഞ്ചുകൾ ആണ്. സിനിമയിൽ ഡ്രാമ വേണം എന്ന കാര്യമാണെങ്കിൽ, ഓപ്പറേഷനൽ ചലഞ്ചുകൾ കാണിക്കാമല്ലോ. മാനേജ്മെന്റുമായുള്ള ഇടപെടലുകൾ, സഹപ്രവർത്തകരുമായുള്ള ഇടപെടലുകൾ, കരിയർ അഡ്വാൻസ്മെന്റ്സ്, ഓൺലൈൻ ലേർണിംഗ് – ഇതൊക്കെയും കാണിക്കാമല്ലോ.
ശ്വേത: വിദ്യ പറയുന്നത്, കഥാപാത്രങ്ങൾ ഐ ടി മേഖലയിൽ ജോലി ചെയ്യുന്നു എന്ന് മാത്രം. സിനിമ അതിന്റെ പാട്ടിനു പോകും – ഇതു പോലുള്ള സിനിമകൾ ആണ് തെറ്റായ ഇമ്പ്രെഷൻ കൊടുക്കുന്നത് എന്നല്ലേ?
വിദ്യ: അതെ. നമ്മൾ എത്തി എന്നു തോന്നുന്നു, അല്ലെ?
ശ്വേത: അതെ, ഒടുവിലത്തെ പാതകൾ കുറച്ചു ബുദ്ധിമുട്ടാണ്. പക്ഷേ, അത് കഴിഞ്ഞാൽ ശരിക്കും സ്വർഗം തന്നെയാണ്.
വിദ്യ: ഇവിടെ എന്തൊക്കെ ആക്ടിവിറ്റീസ് ഉണ്ട്, ശ്വേത?
ശ്വേത: കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ, വിദ്യ?
വിദ്യ: അതല്ല, ശ്വേത. ചിലപ്പോൾ, നമ്മൾ എല്ലാം ചെയ്തെന്നു വരും. ചിലപ്പോൾ ഒന്നും ചെയ്തില്ലെന്ന് വരും. ചിലപ്പോൾ ചിലതു ചെയ്തെന്നും വരും. എന്തൊക്കെയാണ് ഉള്ളത് എന്നറിഞ്ഞാൽ നന്നായിരുന്നു.
ശ്വേത: എനിക്ക് തോന്നുന്നത്, ചില ആക്ടിവിറ്റീസ് റിസോർട് ഗ്രൂപ്പ്, ആ ഫീൽഡിൽ ഉള്ള പ്രൊഫഷണൽ ടീമ്സിനു ഔട്സോഴ്സ് ചെയ്തിരിക്കുകയാണെന്ന്. അതിനാൽ, ചിലപ്പോൾ ഓരോ വിസിറ്റിംനും അത് മാറിയേക്കാം. ഞാൻ വന്നപ്പോൾ, സിപ് ലൈൻ, ഫ്ലോട്ടിങ് ബ്രിഡ്ജ്, മങ്കി ക്രോളിങ്ങ്, കയാക്കിങ്ങ്, ട്രെക്കിങ്ങ്, പ്ലാനറ്റേഷൻ വാക്ക്, റൈൻഫോറെസ്റ് വാക്ക്, ബേർഡ് വാച്ചിങ്ങ്, പിന്നെ ഇൻഡോർ ഗെയിംസ്, ഫുട്ബോൾ, ക്രിക്കറ്റ്, ആർച്ചെറി തുടങ്ങിയ ഔട്ഡോർ ഗെയിംസ്, മഡ് ബൈക്കിംഗ് മുതലായ കുറെ ആക്ടിവിറ്റീസ് – ഇതൊക്കെ ഉണ്ടായിരുന്നു.
വിദ്യ: വണ്ടർഫുൾ, ശ്വേത. വീ വിൽ ഹാവ് എ ഗ്രേറ്റ് ടൈം!
റിസോർട്ടിലെ ജീവനക്കാർ ടെക്കികളെ ഹാർദ്ദവമായി സ്വീകരിക്കുന്നു.
ശ്വേത എല്ലാവരോടുമായി: അല്പം ലേറ്റ് ആയെങ്കിലും, ഇപ്പോഴും ബ്രേക്ക് ഫാസ്റ്റ് ഉണ്ട്. നമ്മൾ ടെന്റ് ഹൗസിൽ ആണ് താമസിക്കുന്നത്. നമുക്ക് വേഗം റൂം ഒന്ന് കണ്ടതിനു ശേഷം ഫുഡ് കഴിക്കാൻ പോകാം. സൊ, സീ യു ഓൾ സൂൺ.
തങ്ങളുടെ റൂമിലേക്ക് പോകുമ്പോൾ ഉദയ് അനൂപിനോട്: ഈ ടെന്റ് ഹൗസ് എന്ന് പറയുന്നത് ടെന്റ് കെട്ടി താമസിക്കുന്നത് പോലെയാണോ?
അനൂപ്: ഏയ്, ഇതു ലക്ഷ്വറി പവിലിയൻ ആണ്. കെനിയൻ സഫാരി സ്വീറ്റുകളുടെ മാതൃകയിൽ ഉണ്ടാക്കിയ എല്ലാ സൗകര്യങ്ങളും ഉള്ളവ.
( തുടരും ….)