ചാച്ചാജിയുടെ ഓർമകൾ നിറഞ്ഞ ശിശുദിനത്തിൽ കോറിൻ ഹാർട്ട്ലി (Corinne Hartley) എന്ന ചിത്രകാരിയുടെ പെയ്ന്റിങ്ങുകൾക്ക് ഏറെ പ്രസക്തിയുണ്ട്. അവരുടെ ചിത്രങ്ങളിലെ പ്രധാന വിഷയങ്ങൾ സ്ത്രീകളും കുട്ടികളുമായിരുന്നു. കുട്ടികളുടെ ജീവിതവും കുട്ടിത്തവും കളിയും സങ്കടങ്ങളുമൊക്കെ ആയിരുന്നു ആ കാൻവാസിൽ പതിഞ്ഞത്. കുട്ടികളുടെ ജീവിത നിറങ്ങൾ, കടൽ പൂക്കൾ തുടങ്ങിയ കുട്ടികൾ ഏറെ ഇഷ്ടപെടുന്ന സന്തോഷം നിറഞ്ഞ റിയലിസ്റ്റിക് രീതിയിൽ ഉള്ള ചിത്രങ്ങൾ.
കോറിൻ ഹാർട്ട്ലി എന്ന ചിത്രകാരിയുടെ ജീവിതം രൂപപ്പെടുന്നത് കലയോടുമുള്ള അതിയായ താല്പര്യത്തിലൂന്നിയാണ്. “ഹാർട്ട്ലി ലോസ് ഏഞ്ചൽസിലെ ചൗനാർഡ് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലും പസഡെന സ്കൂൾ ഓഫ് ഫൈൻ ആർട്സിലും പഠിച്ചു. ഏറെ കാലം അവർ ലോസ് ഏഞ്ചൽസിലെയും ബെവർലി ഹിൽസിലെയും ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളുടെ വാണിജ്യ ഫാഷൻ ചിത്രകാരിയായിരുന്നു.
കാലിഫോർണിയയിൽ ഫോട്ടോഗ്രാഫി ഫാഷൻ പരസ്യകലയിൽ തുടങ്ങിയ കലാജീവിതം. പ്രാദേശിക ഗാലറികളിൽ തന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചുകൊണ്ട് തുടങ്ങിയ അവർ ക്രമേണ മികച്ച ആർട്ടിസ്റ്റായി വളർന്നു. പൊതുജനങ്ങൾക്കിടയിൽ വളരെയധികം പ്രചാരം നേടിയ കോറിൻ ഹാർട്ട്ലിയുടെ ജീവിതസമാനമായ ഛായാചിത്രങ്ങൾ പ്രശസ്തമായിരുന്നു.
ക്രമേണ കുട്ടികൾ അവരുടെ വിവിധ ഭാവങ്ങളിൽ കോറിൻ ഹാർട്ട്ലിയുടെ കാൻവാസുകളിൽ നിറഞ്ഞു. കരി, പെൻസിൽ, വാട്ടർ കളർ, ഓയിൽ എന്നിങ്ങനെ നിരവധി മാധ്യമങ്ങളിൽ പെയിന്റിങ് ചെയ്തിരുന്ന അവർ അവർ 1990 -കളിൽ ശിൽപ്പകലയിലേയ്ക്കും കടന്നു. “കുട്ടികളെ എങ്ങനെ വരയ്ക്കാം” എന്ന തന്റെ ആദ്യ പുസ്തകം എഴുതുന്നതിൽ അവരുടെ നാൾവഴികളിലെ കഠിനാധ്വാനമുണ്ട്. തന്റെ ജീവിതപാഠം ഒപ്പം ഇത്തരം ചിത്രങ്ങൾ വർക്കുന്നവർക്ക് ഏറെ പ്രയോജനപ്രദമാകണം എന്ന താല്പര്യം കൂടി ചേർത്താണ് അവരീ പുസ്തകം എഴുതിയിരിക്കുന്നത്. ഒട്ടേറെ ശിഷ്യരെ നൽകിയ ഒരു പെയിന്റിംഗ് അധ്യാപികയുമായിരുന്നു കോറിൻ ഹാർട്ട്ലി.
ഈ ശിശുദിനത്തിൽ കോറിൻ ഹാർട്ട്ലി എന്ന ചിത്രകാരിയുടെ കുട്ടികളുമായി ബന്ധപെട്ട ചിത്രങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. കുട്ടികളെ ഏറെ സ്നേഹിച്ച ചാച്ചാജിയുടെ ജന്മദിനം കുട്ടികളെ കാൻവാസിൽ നിറച്ച ചിത്രകാരി കോറിൻ ഹാർട്ട്ലി. കുട്ടികളും ചിത്രങ്ങളും അവരുടെ നിറമാർന്ന ജീവിതവും ഇത്രയധികം വരച്ച മറ്റാരു ആർട്ടിസ്റ്റ് ഉണ്ടോ എന്നത് സംശയമാണ്.