ഇന്നത്തെ ചിന്ത

ബൂർഷ്വാസിയും
ദരിദ്രവാസിയും
തമ്മിലുള്ള അകലം
വാക്കുകളുടേതല്ല
മനസിന്റെതാണ്…

അകൽച്ച
അഗ്നിപഥമാണ്
അടുപ്പം
മൗനപഥവും…

വാക്കും മനസ്സും
വേർപിരിയുമ്പോഴത്രേ
അഗ്നിയിൽ കവിത
ഉടന്തടി ചാടുന്നതും
ദാരിദ്ര്യം വർദ്ധിക്കുന്നതും.

അധ്യാപകനായി 30 വർഷമായി ല്സോത്തോയിൽ ജീവിച്ചു. Rhodes University യിൽ നിന്നും maths എഡ്യൂക്കേഷനിൽ 2016 ൽ PhD എടുത്തു. അധ്യാപകവൃത്തിയിൽ നിന്നും വിരമിച്ച ശേഷം ഇപ്പോൾ Seliba Sa Boithuto (Self Learning Center) എന്ന സ്ഥാപനത്തിനു കീഴിൽ, ipips (Durham University) മായി ചേർന്നു പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ പഠന ശേഷിയെ കുറിച്ച് റിസർച്ച് ചെയുന്നു. താമസം Maseru വിൽ. ജനിച്ചതും വളർന്നതും പഠിച്ചതും എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ.