കെ.പി.സുധീര
നോവൽ, കവിത, യാത്രാവിവരണം, ബാലസാഹിത്യം, പരിഭാഷ തുടങ്ങിയ വിഭാഗങ്ങളിലായി അമ്പത്തി മൂന്ന് കതൃതികൾ. ലളിതാംബിക അന്തർജ്ജനം യുവ സാഹിത്യകാരി പുരസ്കാരം, കേസരി ബാലകൃഷ്‌ണപിള്ള പുരസ്‍കാരം, ഉറൂബ് അവാർഡ്, ദുബായ് ആർട്ട് ലവേഴ്സ് അവാർഡ്, ജിദ്ദ അരങ്ങ് അവാർഡ്, ലണ്ടനിലെ ലിംഗവൽ ഹാർമണി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൃതികൾ വിവിധ ഇന്ത്യൻ ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുണ്ട്. ബീഹാറിലെ വിക്രം സർവകലാശാല വിദ്യാവാചസ്പതി ഡോക്ടറേറ്റ് നൽകി ആദരിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടിലെ ആംഗലേയ സാഹിത്യത്തിൽ പ്രണയിയായ കൗമാരക്കാരിക്ക് ക്ഷയബാധയാലുണ്ടാകുന്ന അകാല മരണം പോലെ അവളും മരണത്തിന്റെ പാതയിലാണ്. അടിക്കടി അവൾ ക്ഷീണാവസ്ഥയിലാണ്. അവൾക്കറിയാം ഇനി ഏറെനാൾ ഹിരണ്യനോടൊപ്പമുണ്ടാവില്ല എന്ന്. അങ്ങനെ ശിവകാമിയും ഹിരണ്യനും ഗുരുവിനെ സന്ധിക്കുന്നു. തന്റെ മരണത്തിനു ശേഷം നിലനിൽക്കണമെങ്കിൽ ഹിരണ്യന് ഗുരു കൂടിയേ തീരൂ എന്നത് മനസിലാക്കിയ ശിവകാമി. പത്തു വർഷം അവൾക്ക് ജീവിക്കാൻ ഇന്ധനമായ കത്തുകൾ. മറ്റു പ്രണയങ്ങൾ സ്വാധീനിക്കാതെ കാത്ത കടലാസുകൾ… ആദിത്യന്റെ സഹായത്തോടെ ഹനുമാൻ ഘട്ടിൽ നിന്ന് ഗംഗയിലേക്ക് ഒഴുക്കുന്നു. സ്ത്രീ പുരുഷ ബന്ധത്തിന്റെയും കെട്ടുപാടുകളുടെയും ശരി തെറ്റുകളുടെയും പാരമ്പര്യ സങ്കൽപ്പമാണെങ്കിലും സുഖകരമായ വായനയാണ് കെ.പി.സുധീരയുടെ ഗംഗ എന്ന നോവൽ നൽക്കുന്നത്. ഡോ. അനിഷ്യ ജയദേവ് എഴുതുന്നു: മൗനത്തെ മാധ്യമമാക്കിയ പ്രണയകഥ
ശിവകാമിയുടെയും ഹിരണ്യന്റെയും കഥ പിന്നെ എല്ലാ പരിണാമങ്ങളെയും അവസ്ഥാന്തരങ്ങളെയും തന്നിലൂടെ കടന്നു പോകാൻ അനുവദിക്കുന്ന ഗംഗയുടെയും കഥ. അതാണ് കെ.പി. സുധീരയുടെ ഗംഗ എന്ന നോവൽ. പ്രണയത്തിന്റെ ആത്മീയത അനുഭവിപ്പിക്കുന്ന ആഖ്യാനം കൊണ്ട് കഥയുടെ പതിവ് രീതികളെ മറികടന്നിരിക്കുന്നു ഈ പുസ്തകം.
ഏറെ തിളക്കമുള്ള കഥാപാത്രമായ ഋഷിവര്യൻ അഥവാ ഗുരുജി പ്രതിനിധാനം ചെയ്യുന്നത് ഗുരു നിത്യചൈതന്യയതിയെ. സ്വർഗ്ഗപ്രാപ്തിക്കായി നാട്ടിൽ നിന്ന് വളരെ ദൂരെ, ഗംഗാതീരത്തെത്തി മരിച്ച അച്ഛന്റെ മകളാണ് ശിവകാമി. അവൾ നാട്ടിൽ വിട്ടു പോരാതെ ആത്മാവോട് അടക്കി കൂടെ കൊണ്ട് പോന്നവൻ ഹിരണ്യൻ -അവളുടെ ജീവനും പ്രതീക്ഷയും. അവളെ അവനോട് ചേർത്തു നിറുത്തിയത് അവന്റെ എഴുത്തുകൾ. അത് അവളെ തേടി നിരന്തരം വന്നുകൊണ്ടിരുന്നു. പത്തു വർഷം അവൾക്ക് തനിയെ ജീവിക്കാൻ ഇന്ധനമായി ഹിരണ്യന്റെ കത്തുകൾ. മറ്റു പ്രണയങ്ങൾ സ്വാധീനിക്കാതെ കാത്തു നിറുത്തിയത് അവയാണ്.
അവൻ അവൾക്കു ഇങ്ങനെ എഴുതി
“നീ എന്നെ സ്നേഹിക്കുന്നു എന്നു പോലും പറയരുത്. നിനക്ക് എന്നെ സ്നേഹിക്കാതിരിക്കാൻ കഴിയില്ല. ഞാൻ നീയാണ്.”
അവളെ എല്ലാ പ്രലോഭനങ്ങളിൽ നിന്നും ദാഹമോഹങ്ങളിൽ നിന്നും അവനു വേണ്ടി അഗ്നിപോലെ ജ്വലിച്ച് കാത്തിരിക്കാൻ ശക്തി നൽകിയ എഴുത്തുകൾ അവൾ നിധിപോലെ അവയെ സൂക്ഷിക്കുന്നു. അവളെ അവൻ ദൈവമായും തീർത്ഥാടനമായും ഉൾക്കൊള്ളുന്നു. അവൾക്ക് ഇപ്പോൾ വയസ്സ് മുപ്പത്. ഇടയ്ക്ക് അവൻ ചിന്തിക്കുന്നു. അവളെ അറിയിക്കുന്നു. നമുക്കിനി കാണേണ്ട. മൗനത്തെ മാധ്യമമാക്കി സംസാരിക്കാം. ദേഹി ദേഹിയോടെന്നപോലെ. എന്നാലും അവൻ അവളിൽ ശരീരമായി, ദേഹമായിത്തന്നെ എത്തുന്നു. മോഹം പെയ്യുന്ന ദേഹമായികാലം അവനെ എത്തിക്കുന്നു എന്ന് വേണമതു വായിക്കാൻ.
അവന്റെ സ്നേഹത്തിനപ്പുറം കാമ മോഹത്തെ അടക്കാതെ അവന്‍ ഒരിക്കല്‍ ‘അതിനു’ വശംവദനായത് അവളിൽ ഒരു അനുരണനവും സൃഷ്ടിക്കുന്നില്ല, അവള്‍ വേദനിക്കുന്നില്ല. എന്നാൽ അവളിൽ അനുരക്തരാകുന്നവരെ കുറിച്ച് കേൾക്കാൻ പോലും ഭോഗിയായ അവന് സാധിക്കാത്തതിൽ അവന് ലജ്ജയുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിലെ ആംഗലേയ സാഹിത്യത്തിൽ പ്രണയിയായ കൗമാരക്കാരിക്ക് ക്ഷയബാധയാലുണ്ടാകുന്ന അകാല മരണം പോലെ അവളും മരണത്തിന്റെ പാതയിലാണ്. അടിക്കടി അവൾ ക്ഷീണാവസ്ഥയിലാണ്. അവൾക്കറിയാം ഇനി ഏറെനാൾ ഹിരണ്യനോടൊപ്പമുണ്ടാവില്ല എന്ന്. ശിവകാമിയും ഹിരണ്യനും ഗുരുവിനെ സന്ധിക്കുന്നു. തന്റെ മരണത്തിനു ശേഷം നിലനില്ക്കണമെങ്കിൽ ഹിരണ്യന് ഗുരു കൂടിയേ തീരൂ ഗുരു കൂടിയേ തീരൂ എന്നത് മനസിലാക്കി ശിവകാമി. ചേതോഹരമായ ആ ഉദ്യാനത്തിൽ അന്ന് ആദ്യമായി പരസ്പരം അഗ്നിയായി പടർന്ന അവർ വേദനിച്ചും ആനന്ദിച്ചും സ്ത്രീയും പുരുഷനും ആകുന്നു. അവൾ തിരചുഴറ്റി എറിയുന്നതു പോലെയുള്ള അവന്റെ ആസക്തിക്കും പ്രണയത്തിനും തേനൂറ്റി കുടിക്കുന്ന വണ്ടുകൾ പോലെയുള്ള ചുംബനത്തിനും വിധേയയായപ്പോൾ അദമ്യമായ ആനന്ദം കണ്ണുനീരായി. ഇവിടെ അനുവാചകരുടെ കണ്ണുകളും നിറയുന്നുണ്ടാകും വായനയിൽ. നെഞ്ചിടിപ്പിന്റെ വേഗവും താളവും കൂടുന്നത് ആസ്വാദനത്തിന്റെ, എഴുത്തിന്റെ മേന്മ തന്നെ.
അവൾ ആ നാട്ടിലെ മനുഷ്യരെ എങ്ങനെ സ്വാധീനിച്ചെന്ന് അത്ഭുതത്തോടെ തിരിച്ചറിയും ഹിരണ്യൻ. സന്യാസികളും ഓട്ടോ തൊഴിലാളികളും എന്നല്ല അവളുടെ സാന്നിധ്യം അനുഭവിച്ചു പോകുന്ന എല്ലാവരിലും അവൾ ചൈതന്യം നിറയ്ക്കുന്നുണ്ട്.
സുധീര ഹിരണ്യന്റെ ആത്യന്തിക ലക്ഷ്യമായി ഇന്ദ്രിയ നിഗ്രഹം വരച്ച് കാണിക്കുന്നു: അവന്റെ മാർഗ്ഗം ലക്ഷ്യം എന്നിവ സംശുദ്ധമായി തീരുന്നത് കാണിച്ച് തരുന്നു. ആദിത്യൻ എന്ന യോഗി സുഹൃത്ത് ശിവകാമിയുടെ അവസാന നാളുകളിൽ ഹിരണ്യന് തുണയായി ഉണ്ട്. ശിവകാമിയുടെ ഒരു പ്രസ്താവ്യം വായനക്കാരെ പിന്തുടർന്നു കൊണ്ടിരിക്കും.
“ഒരു പെണ്ണ് ഒരിക്കലും ഒരു പുരുഷനെ ഭാഗികമായി കാമിക്കlല്ല. അവൾക്ക് തന്റെ പുരുഷനെ പൂർണ്ണമായും കിട്ടണം.”
പത്തു വർഷം അവൾക്ക് ജീവിക്കാൻ ഇന്ധനമായ കത്തുകൾ. മറ്റു പ്രണയങ്ങൾ സ്വാധീനിക്കാതെ കാത്ത കടലാസുകൾ ആദിത്യന്റെ സഹായത്തോടെ ഹനുമാൻ ഘട്ടിൽ നിന്ന് ഗംഗയിലേക്ക് ഒഴുക്കുന്നു. സ്ത്രീ പുരുഷ ബന്ധത്തിന്റെയും കെട്ടുപാടുകളുടെയും ശരി തെറ്റുകളുടെയും പാരമ്പര്യ സങ്കൽപ്പം എങ്കിലും സുഖകരമായ വായനയാണ് ഗംഗ എന്ന നോവൽ നൽക്കുന്നത്.
പുരുഷൻ സുഖങ്ങളുടെ മേച്ചിൽപ്പുറങ്ങൾ തേടി പോകുമ്പോൾ പോലും ശരീരത്തെ, കന്യകാത്വത്തെ പോറൽ വീഴാതെ കാക്കണം എന്ന ചിന്തയും ഒരു പുരുഷന് അനേകം സ്ത്രീകൾ ആകാം പക്ഷെ ഒരു സ്ത്രീയ്ക്ക് ഒരു പുരുഷൻ എന്ന സങ്കൽപവും ഊട്ടി ഉറപ്പിക്കുന്നതാന് ഈ നോവലിന്റെ രചനാദൗത്യങ്ങളിലൊന്ന്. മുല്യങ്ങളോടുള്ള കാല്പനികമായ സ്ത്രീ ഇഷ്ടമായി സുധീര ഉറപ്പിച്ചിട്ടുണ്ട്. അത് എഴുത്തുകാരി എന്ന നിലയിലെ അവരുടെ സ്വാതന്ത്ര്യമാണ്. അതേസമയം വായനക്കാർക്ക് അവരുടെ താല്പര്യങ്ങളെ താലോലിക്കാനുള്ള ഇടവും ഗംഗ എന്ന നോവൽ നൽകുന്നുണ്ട്.