
സദ്യ ഒരുക്കി
എല്ലാവരും വന്നു
പരസ്പരം വർത്തമാനങ്ങളിൽ
ചിരിച്ചു
പിരിയുമ്പോൾ
എല്ലാവരെയും
കാണാൻ
കാത്തിരുന്നോൻ
ആരെയും
കാണാതെ പോയിട്ട്
ഇന്നേക്കെത്ര
ദിനങ്ങളായി
ഇറങ്ങുമ്പോൾ
ചുമരിലെ
ഫോട്ടോയിലേക്ക്
നോക്കി
ഇല്ലാത്തതിരക്കിൽ
നിന്നും
ഒന്നിറങ്ങി
വരണമായിരുന്നു
എത്രയേറെ
കാത്തിരുന്നിട്ടുണ്ടാവും
അത്രയേറെ
സ്നേഹിച്ചു പോയവൻ








