ആവർത്തനം

വിയർപ്പ് വാറ്റിയ
മുഷിഞ്ഞ നാളുകൾ
അഴുക്ക് പുരണ്ട നാണയത്തുട്ടുകൾ

അരി പച്ചക്കറി മീൻ
നിറച്ച സഞ്ചികൈകൾ

തേഞ്ഞ കാലിൽ
വിണ്ടുകീറിയ ചെരുപ്പുകൾ

ജീവിതതീയേറ്റ്‌ പൊള്ളിഉലഞ്ഞ്
വിശന്ന ഉടൽ

വെടിയേറ്റപോലെ
തുളഞ്ഞുപോയ
നിറം മങ്ങി പഴകിയ
അടിയുടുപ്പുകൾ’

കഴുകിയെടുക്കണമെന്നും
ഉഷ്ണനാളെകൾക്കന്ത്യമില്ല

തോറ്റവർക്ക്‌ മരണമില്ല

കൊച്ചി സർവ്വകലാശാലയിൽ സീനിയർ സ്കെയിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ. രണ്ട് കവിതസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.