തസറാക് സാഹിത്യോത്സവത്തിൽ സീനിയർ വിദ്യാർഥികളിൽ കഥാ രചനയിൽ മൂന്നാം സ്ഥാനം
ദിവസംതോറും പത്രങ്ങളില്‍ കാണുന്നതും കുറേ സിനിമകളില്‍ ഉള്ളതും ഇന്നത്തെ നമ്മുടെ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്നതുമായ ഒരു വിഷയം. ചിലപ്പോള്‍ ഇത് എന്റെ മാത്രമാവില്ല. നാടിനെക്കുറിച്ചു ബോധമുള്ള മിക്ക പെണ്‍കുട്ടികളുടെയും പേടി സ്വപ്നമായിരിക്കും. രാത്രിയില്‍ ഒറ്റക്കുനടക്കുന്നതിന് ഏത് പെണ്‍കുട്ടിക്കാണ് ധൈര്യമുള്ളത്. എന്റെ സ്വപ്നം ഇതുപോലെ ഒരു കുട്ടിയെ കണ്മുന്നില് വെച്ച് ഇല്ലാതാക്കുന്നതായിരുന്നു. സ്വപ്നത്തില്‍ ആയതുകൊണ്ടാവാം രക്ഷിക്കാന്‍ കഴിഞ്ഞു. നേരിട്ടായിരുന്നെങ്കില്‍ ഞാന്‍ എന്തുചെയ്യും. രക്ഷിക്കാനുള്ള ശക്തിയൊന്നുമില്ല. തടയാന്‍ വേറെ ഒപ്പം ആരെങ്കിലും ഉണ്ടെങ്കില്‍ എന്നു വിചാരിച്ചുപോകും.
കണ്ണുച്ചോരയില്ലാത്തവര് കാണത്തപോലെ നടക്കുകയോ അല്ലെങ്കില്‍ വെറുമൊരു കാഴ്ചക്കാരന്റെ സ്ഥാനം വഹിക്കുകയോ ചെയ്യില്ലേ. എത്രയോ പെണ്‍കുട്ടികള്‍ ഇത്തരം ഒരു ക്രൂരമായ പ്രവര്‍ത്തികൾക്ക് പ്രേരിതയാവുന്നു. പലരും ഇതു സ്ഥിരം ഒരു വിഷയം എന്ന രീതിയില്‍ മാറ്റിക്കളയുന്നു. സംഭവിച്ചതുനിശേഷം കുറച്ചുദിവസമുള്ള വാര്‍ത്തകള്‍ മാത്രം. അത് അന്വേഷിക്കുവാന്‍ പോലും ആരും തയ്യാറല്ല.