മനുഷ്യന്‍

തസറാക് സാഹിത്യോത്സവത്തിൽ സീനിയർ വിദ്യാർഥികളിൽ കവിതാ രചനയിൽ ഒന്നാം സ്ഥാനം 

ഒരു കുഞ്ഞുചെടിയായി ഭൂമിയില്‍ പിറന്നതും
ഒരു നല്ല മരമായി മണ്ണില്‍ വളര്‍ന്നതും
ആത്മാവു നിറഞ്ഞ ശരീരത്തിനര്‍ഹനും
ആരെന്ന ചോദ്യത്തിനുത്തരം പുമാന്‍
മാതാപിതാക്കള്‍ക്കരികില്‍ വളര്‍ന്നതും
മാതാപിതാക്കളെയുപേക്ഷിക്കുന്നതും
രക്തബന്ധത്തിന്റെ ശക്തി കുറച്ചതും
സൗഹൃദത്തിന്റെ മൂല്യം നിര്‍ണ്ണയിച്ചതും പുമാന്‍
ലൗകികജീവിതത്തിന് പരിണാമം വരുത്തിയതും
ലാഭനഷ്ട ചിന്തകള്‍ നിര്‍മ്മിച്ചതും
ജീവിതത്തില്‍ സുഖം നേടുവാന്‍,
നവചിന്തകള്‍ നിര്‍മ്മിച്ചതും പുമാന്‍.
വികാരം നിറഞ്ഞ ശരീരം വഹിച്ചവന്‍
മാറ്റം വരുത്തുവാന്‍ ശക്തിയുള്ളവന്‍
മത്സരബുദ്ധി കൈക്കൊണ്ടവന്‍
മറ്റുള്ള ജീവജാലങ്ങളേക്കാള്‍ മതിയുള്ളവന്‍ മനുഷ്യന്‍
ലൗകിക ജീവിതത്തില്‍ അര്‍ത്ഥം കണ്ടെത്തിയവന്‍
പ്രകൃതിയെ മനസ്സിലറിഞ്ഞവന്‍
ഭാഷയാല്‍ പരസ്പര ധാരണ കണ്ടെത്തിയവന്‍
എത്രയോ നന്മതിന്മ നിറഞ്ഞവന്‍ മനുഷ്യന്‍.
റാസ് അൽ ഖൈമ സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി . സൈഫുദീന്റെയും സിബിനയുടെയും പുത്രി .തസറാക് സാഹിത്യോത്സവത്തിൽ സീനിയർ വിദ്യാർഥികളിൽ കവിതാ രചനയിൽ ഒന്നാം സ്ഥാനം ലഭിച്ചു .