തിരശ്ശീലയ്ക്ക് പിന്നിലായി കണ്ട!

കുറച്ചു ദിവസങ്ങളായി കേരളാ തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിലെ മഴക്കാടുകളിൽ അലഞ്ഞുകൊണ്ടിരിക്കുകയാണ്. ഞാൻ ഒളിച്ചിരിക്കുകയാണെന്ന് പറയുന്നതാവും കൂടുതൽ ശരി. മൊബൈൽഫോൺ സിഗ്നലുകളുകൾക്കൊന്നും എത്തിപ്പെടാനാവാത്തത്ര ഉയരങ്ങൾ തേടി ഞാൻ പൊയ്ക്കൊണ്ടേയിരുന്നു. ഒരു ബൈക്കിൽ ഞാൻ വനങ്ങളുടെ പച്ചപ്പിനുള്ളിലേക്ക് യോനിയിൽ പ്രവേശിക്കുന്ന പൌരുഷം പോലെ ഇഴഞ്ഞിഴഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു. ഒരു പെണ്ണു കാമത്തിലല്പം പുളകിതയായി സ്വയം വിരിയിക്കുന്നതുപോലെ അതു തന്നെ പതിയെപ്പതിയെ എന്നെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുകയുണ്ടായി. പരുന്തുകൾ വിഹരിക്കുന്ന കൊടുമുടികൾ ചുറ്റിയശേഷം രാത്രി റബ്ബർ തോട്ടങ്ങളിലേക്കിറങ്ങി ചെല്ലും. വൈദ്യുതികളില്ലാത്ത, പൊടിമാറാലകളാൽ പൊതിയപ്പെട്ട ഒരുപാട് അറകളുള്ള ഒരു പഴയ ഓട്ടുവീട്, റബ്ബർമരങ്ങൾക്കിടയിൽ ഒരു ഗൂഹ്യരോഗംപോലെ പുതഞ്ഞുകിടന്നു. ജനറേറ്റർ ഉണ്ടായിരുന്നു. എന്നാൽ അങ്ങോട്ടേക്ക് പോയേയില്ല. കൈയിൽ ചെറിയൊരു ഫ്ലാഷ് ലൈറ്റുണ്ടായിരുന്നു, യേശുദേവനെപ്പോലെ നൊന്തുരുകുന്ന മെഴുകുതിരികളുണ്ടായിരുന്നു; എന്നാൽ സത്യത്തിൽ അവയൊന്നും അധികം ഉപയോഗിക്കുകയുണ്ടായില്ല. ചെറു ഇരുൾദ്വാരം ലഭിച്ചാൽകൂടി അതിൽ പുതഞ്ഞലിഞ്ഞു മറയാനാണാഗ്രഹിച്ചത്. വെളിച്ചം എന്തുകൊണ്ടോ അപ്പോൾ വല്യോരു ആഭാസമായി തോന്നി.

അതിരാവിലെ ഒരു ചാമ്പൽനിറ ബലൂൺപോലെ മരങ്ങൾക്ക് മീതേ ഉയർന്നുപൊന്തി സൂര്യൻ, പിന്നീട്, ‘എന്നെ എന്തു വിചാരിച്ചടാ’ എന്ന് ചുവന്നു ക്ഷോഭിച്ചുയർന്നു ധാർഷ്ട്യംകാട്ടി, ശേഷം സ്ഖലിതം ചീറ്റിച്ച ആണിനെപ്പോലെ തളർന്നു മരങ്ങളുടെ കാലടിയിൽ തളർന്നുവീഴുന്നതു കണ്ടു. അതിരാവിലെ രണ്ടുമണിക്കുതന്നെ തലയിൽ ഘടിപ്പിച്ച വിളക്കുകളോട് തീതുപ്പുന്ന പ്രേതങ്ങളെപ്പോലെ ആളുകൾ റബ്ബർ മരങ്ങൾക്കിടയിലൂടെ പാൽ എടുക്കുന്നതിതനായി അലയുന്നതും, മരങ്ങളുടെ തുടകളിലെ കീറലിലൂടെ വടിയുന്ന വെൺനിണത്തെ ചിരട്ടകളിൽ ചേർക്കുന്നതും നോക്കിക്കൊണ്ടിരുന്നു. തുരന്ന വിടവുകളിലൂടെ സ്ത്രീകൾ ആർത്തവ ദിനങ്ങളിൽ ധരിക്കുന്ന പ്ലാസ്റ്റിക് പാഡുപോലെ മരങ്ങളിൽ ചുറ്റുന്നതും കണ്ടു. ശേഖരിച്ച റബ്ബർ തുള്ളികൾ യന്ത്രത്തിൻ്റെ പല്ലുകൾക്കിടയിൽ ഒരു പരന്ന ദശപോലെ രൂപാന്തരപ്പെടുന്നതും കണ്ടു. ആ ചീഞ്ഞ നിണത്തിൻ്റെ ചൂരിനെ ഒരു സുഗന്ധദ്രവ്യംപോലെ മുകർന്നുകൊണ്ട് രാത്രികളുടെ ഇരുളിമയിൽ പത്തിലധികം ദിവസങ്ങൾ കിടക്കുകയായിരുന്നു.

ആദ്യ ദിനം മാത്രം ഏകാന്തത കനത്തു ഭീതിപ്പെടുത്തിയപ്പോൾ ഒരു സുഹൃത്തിനോട് സംസാരിച്ചു.

‘എടാ, നീ എവിടെയാ? നിനക്കെന്ത് പറ്റി? ഓഫീസിലേക്ക് പത്തുദിവസമായി പോയില്ലെന്ന് കേട്ടു? ലീവ് ലെറ്റർ പോലും കൊടുക്കാതെ….ഛെ, എന്താടാ ഇതൊക്കെ? നിൻ്റെ അമ്മ എന്നെ വിളിച്ചു കുറെ കരഞ്ഞു. എന്തിനാടാ ഇങ്ങനെയൊക്കെ ചെയ്യുന്ന. ഈ തേവിടിശ്ശിയില്ലെങ്കിൽ ലോകത്ത് വേറൊന്നിനെയും കിട്ടില്ലേ?’ എന്നു പറഞ്ഞപ്പോൾ ഫോൺ വെച്ചു.

‘വേറെ ഉണ്ടോയെന്നറിയില്ല! പക്ഷേ, ഇവളില്ലല്ലോ’ എന്നു മനം വിമ്മി. അതിനുശേഷം അവനു ഫോൺ ചെയ്തില്ല. ചാർജ്ജ് തീർന്ന ഫോണിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തില്ല.

റബ്ബർ തോട്ടങ്ങളിൽ മിക്കപ്പോഴും പുലർച്ചെ രണ്ടുമണിക്ക് ജോലി ആരംഭിച്ചു പത്തുമണിക്ക് മുൻപേ ആളനക്കമെല്ലാം അപ്രത്യക്ഷമാകും. രാവെല്ലാം ആലിംഗനബദ്ധമായ ശേഷം പകലെല്ലാം ക്ഷീണിച്ച് കിടന്നുറങ്ങുന്ന വേശ്യയെപ്പോലെയാണ് അവയെന്നു ഓർത്തു. അതിനുശേഷം, അവറ്റകളുടെ ഇലകളിലൂടെ ഊർന്നിറങ്ങുന്ന സൂര്യ സൂചികളുടെ ശബ്ദം പോലും നമുക്ക് അല്പം ശ്രദ്ധിച്ചാൽ കേൾക്കാം. നവാഗതരെ ഭയപ്പെടുത്തുന്ന നിശ്ശബ്ദത. മരങ്ങളിലെ പകൽചൂടിൽ പക്ഷികൾ പോലും അവിടെ ചേക്കേറാൻ വിസ്സമ്മതിക്കുന്നു. താഴെയുള്ള മാലിന്യങ്ങളിൽ കുമിഞ്ഞുകിടക്കുന്ന കരിയിലകളിലൂടെ ഓടുന്ന അണ്ണാറക്കണ്ണൻ്റെ ചിലമ്പൽമാത്രമാണ് കേൾക്കുന്നത്. ഹേയ്, പറയാൻ പറ്റില്ല, ചിലപ്പോൾ പാമ്പുകളായിരിക്കാം. അപരാഹ്നങ്ങളിൽ ആ നിശബ്ദത ഒരു കരിമ്പട പുതപ്പുപോലെ ഘനീഭവിച്ചുകൊണ്ട് ഉയർന്നു, മുൻരാത്രികളിൽ ഹൃദയത്തെ തരിപ്പണമാക്കുന്നതുപോലെ, ആരോ നെഞ്ചിൻകൂടിനു മുകളിൽ കയറി ചവിട്ടുനാടകം കളിക്കുന്നതു പോലെ ആയിപ്പോകും. അപ്പോഴൊക്കെ ഞാൻ ഉറക്കെ കരയും. മിക്കപ്പോഴും അവളെ ശകാരംകൊണ്ട് അഭിഷിക്തയാക്കും. ശകാരത്തിൽ മനംനൊന്ത് പൊടുന്നനെ ഞാൻ പൊട്ടിക്കരയും. അതിനവളോട് ക്ഷമ ചോദിക്കും. അർദ്ധരാത്രിയിൽ, ഞാനങ്ങനെ ചെന്നായ് നിലാവിനെ നോക്കി അലറുംപോലെ ശബ്ദമുണ്ടാക്കുമ്പോൾ പരിസരവാസികൾ ഭയപ്പെട്ടേക്കാം. എന്നാൽ മലയിലുള്ളവർക്ക് ഇത് പുതുമയുള്ളതായിരിക്കില്ല. ഇതുപോലെ അവരും നിറയെ കണ്ടിരിക്കും. ഏകാന്തത എന്തൊക്കെ ചെയ്യുമെന്നവർക്ക് നന്നായി അറിയാം. അതും മലകളുടെ ഏകാന്തത.

‘എന്താ സാറേ, ഇതുവരെ കരഞ്ഞ് തീർന്നില്ലേ?’ എന്ന് ചോദിക്കും. ‘ചെറുതായൊന്നു വീശിയാൽ പോരേ, വിഷമമൊക്കെ പമ്പ കടക്കില്ലേ.’

കുടി, വലിയൊന്നും പരിചയമില്ല; താല്പര്യവുമില്ല, അതുകൊണ്ട് ആ വഴി നടക്കില്ല. എന്നെക്കൊണ്ട് പ്രശ്നങ്ങളിൽനിന്ന് താൽക്കാലികമായോ, അല്ലെങ്കിൽ കളവായിപ്പോലും പറഞ്ഞു വിശ്വസിപ്പിച്ച് അല്പംനേരംപോലും വിലക്കിയിരിക്കാൻ സാധിക്കുന്നില്ലല്ലോ. കൂർത്ത ദംഷ്ട്രകാട്ടി കൊല്ലാൻവരുന്ന പുലിയുടെ കണ്ണുകളിൽനിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കാത്ത ഇരപോലെ, അതുതന്നെ ചവച്ചരച്ചു തിന്നുതീർക്കുംവരെ അനങ്ങാതിരിക്കും മണ്ടശിരോമണി മൃഗത്തെപ്പോലെയാണ് ഞാൻ.

ചിലസമയം, അപരാഹ്നങ്ങളിൽ ആകാശത്തട്ടാകെ ഉടഞ്ഞു മഴ പെയ്യാറുണ്ട്. റബ്ബർകാടുകളിൽ മഴ ഒരു ഹിന്ദുസ്ഥാനി ഗായകനെപ്പോലെ ഒരേ സ്വരത്തിൽ പെയ്യും. ആരോ ശബ്ദസ്ഥായിയെ മെല്ലെ തിരുകുന്നതുപോലെ മെല്ലെ കയറിയിറങ്ങുമെന്നുമാത്രം. എന്നാൽ ശിഖരങ്ങളിൽ അങ്ങനെ പെയ്യില്ല. അവിടെ മഴയെന്നാൽ പ്രളയം. അമ്മാതിരിയുള്ള മധ്യാഹ്നങ്ങളിൽ ഞാനവൾക്കായി പണ്ടെഴുതിയ കവിതകളും, പ്രേമലേഖനങ്ങളുമെല്ലാം വീണ്ടുംവീണ്ടും വായിച്ചുനോക്കും. പല കത്തുകളും എനിക്ക് നിരാശ നൽകി. എൻ്റെ ഉള്ളിലെ പ്രേമത്തിൻ്റെ ഒരംശംപോലും അവകളിൽ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നില്ലല്ലോ. അതുകൊണ്ടായിരിക്കുമോ അവളെന്നെ വിട്ടു പോയത്. എൻ്റെ പ്രേമം അവളോട് ശരിയാംവണ്ണം പറഞ്ഞിട്ടില്ലായെന്ന ഒരു വലച്ചിലിൽപെട്ട് പുതിയ കത്തുകൾ റാന്തൽ തെളിയിച്ച് എഴുതാനാരംഭിച്ചു, നേരിട്ട് കണ്ടപ്പോൾ പറയാതെ വിട്ടുപോയതെല്ലാം. മെല്ലെ എൻ്റെ തലനിറയെ അവൾക്കായുള്ള കത്തുകൾകൊണ്ട് നിറഞ്ഞു. പെട്ടെന്നൊരു ദിവസം വാക്കുകളുടെ ഭാരം താങ്ങാനാവാതെ എല്ലാ കത്തുകളും ഭീമാകാരമായി തോന്നിയ നിലാവിൻ്റെ വട്ടവെളിച്ചത്തിനുകീഴിൽ കൂമ്പാരമാക്കി വാനോളമുയർത്തി കത്തിച്ചു. രതിമൂർച്ഛപോലെ സ്ഖലിക്കുന്ന ആ അഗ്നിസ്ഫുലിംഗങ്ങളിലേക്ക് ഓരോരോ കത്തുകളായി ഇട്ടുകൊണ്ടേയിരുന്നു. അതു ശരീരംത്യജിച്ചുപോകുന്ന ആത്മാവിനെപ്പോലെ ചാമ്പലായി പുകയായി ആകാശത്തേക്ക് പറന്നുയർന്നു മറഞ്ഞില്ലാതായി.

ആദ്യദിവസങ്ങളിൽ മലവിട്ടിറങ്ങി ലോറിക്കാരുടെ ഭക്ഷണകേന്ദ്രമായ ഒരു ഹോട്ടലിൽ കഴിച്ചിരുന്നു. കുഴപ്പമൊന്നുമില്ലായിരുന്നു. എന്നാൽ മൂന്നാംദിനം, പാട്ടിനോട് കമ്പമുള്ള സപ്ലയർ ഒ.എൻ.വിയുടെ മേഘമൽഹാറിലെ ‘ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന മിഴിമുനയാരുടേതാവാം’ എന്ന ഗാനമായിരുന്നു ടേപ്റിക്കോഡറിൽ പ്ലേ ചെയ്തത്.

ഞാൻ അല്പംകൂടി ശ്രദ്ധിക്കേണ്ടതായിരുന്നു. ആ സ്വരങ്ങൾ ആരംഭിച്ചപ്പോൾത്തെന്ന കാര്യം മനസ്സിലാക്കി നിറുത്താൻ പറയേണ്ടതായിരുന്നു, ചെയ്തില്ല. സിന്ധുവിന് വളരെ ഇഷ്ടപ്പെട്ട ഗാനമാണത്. ആദ്യകാലങ്ങളിൽ മലയാളത്തിലെ പാട്ടുകളോടൊന്നും അവൾക്ക് അത്ര മതിപ്പില്ലായിരുന്നു. തമിഴിലാണ് നല്ല അർത്ഥമുള്ള പാട്ടുകളെന്നവൾ എപ്പോഴും പറയുമായിരുന്നു. പാട്ടായാലും ശരി, കഥകളായാലും ശരി തമിഴുതന്നെ. ‘ഒരു മലയാളിയെ പ്രേമിക്കുമെന്നു ഞാനൊരിക്കിലും വിചാരിച്ചില്ല’ എന്നവൾ ഇടയ്ക്കിടെ പറയും. അവൾക്ക് നന്നായി മലയാളം അറിയാം; പഠിപ്പിച്ചു. എന്നാൽ ഈ പാട്ടിനോടവൾക്ക് ഒരുതരം കടുത്ത പ്രേമമാണ്, അതിലെ വരികളോടും. പാട്ടിനൊപ്പം അവളും വിറയാർന്ന ശബ്ദത്തിൽ പാടും. ഓരോ പ്രാവശ്യം പാട്ടു അവസാനിക്കുമ്പോൾ ‘ഹോ എൻ്റെ പൊന്നൂ, എന്തൊരു ഫീലാ മോനെ’യെന്ന് പറഞ്ഞവൾ ഇറുക്കി ആലിംഗനംചെയ്യും.

ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന
മിഴിമുനയാരുടേതാവാം
ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന
നിനവുകളാരെയോർത്താവാം
അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതൻ മൗനം മൗനം

ഇവിടംവരെ വന്നപ്പോൾ ഭക്ഷണം കഴിക്കുന്നത് നിർത്തി അസ്തപ്രജ്ഞനായതല്ലാതെ വേറെ കുഴപ്പമൊന്നുമില്ലായിരുന്നു.

എന്നാൽ…

ഒരു നിർവൃതിയിലീ ഭൂമിതൻ മാറിൽ
വീണുരുകും ത്രിസന്ധ്യയും മാഞ്ഞു
നിറുകയിൽ നാളങ്ങൾ ചാർത്തും ചിരാതുകൾ
യമുനയിൽ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നൂ
ശരപഞ്ജരത്തിലെ പക്ഷി

എന്നു പാട്ടവസാനിച്ചപ്പോൾ പൊട്ടിക്കരഞ്ഞു. പെട്ടെന്ന് കടയിലെല്ലാവരും സ്തംഭിച്ചു നോക്കവേ, ‘അയ്യോ സാറെ എന്തുപറ്റി’ എന്നു ഭക്ഷണം വിളമ്പുന്ന പയ്യൻ ഓടിവരുന്നതിനു മുമ്പായി പൊടുന്നനെ എഴുന്നേറ്റ് ചോറോടെ ഇലമടക്കി വാരിക്കുഴിയിലേക്കെറിഞ്ഞു. ‘ഫിഷ് ഫ്രൈ വേണ്ടേ?’ എന്നു ചോദിച്ചതിന് മറുപടി പറയാതെ പണംകൊടുത്തശേഷം ഒരു അദൃശ്യ സത്വത്താൽ തുരത്തപ്പെട്ടവനെപ്പോലെ ഭയന്നു ബൈക്ക് സ്റ്റാർട്ടാക്കി അവിടംവിട്ടു.

ബാധകയറിയവനെപ്പോലെ വണ്ടി ഒരു ബോർഡ് കുറുക്കെ വച്ച റോഡിലേക്ക് കയറ്റി. വഴിയിൽ നിന്നുകൊണ്ടിരുന്നവർ, ‘എടോ, അങ്ങോട്ട് പോകല്ലേ, പാറ മറിഞ്ഞുകിടപ്പുണ്ട്’ എന്ന് പറഞ്ഞത് വകവച്ചില്ല. അവിടെ നിരത്തൊന്നുമില്ല. എന്നോയിട്ട റോഡിൻ്റെ ഓർമ്മകൾ മാത്രം. ഒരുവശത്ത് കൊക്ക. ആ വഴിയിലൂടെ മഴയത്തുപോകുന്നത് തികച്ചും ആത്മഹത്യപരമാണ്. എന്നാൽ അതെനിക്ക് ആവശ്യമായി തോന്നി. ഏകദേശം കുത്തനെ കയറിയ ആ പാതയിലൂടെ കയറിക്കയറി പോയ്ക്കൊണ്ടേയിരുന്നു. ബൈക്ക് ഫസ്റ്റ് ഗിയറിൽ ഘടഘടാരവമിട്ടുകൊണ്ട് കയറി. അതേത് സമയത്തുമെന്നേ അപ്രതീക്ഷിതമായി പാതാളത്താഴ്ചയിലേക്ക് തള്ളി കൊല്ലിക്കുന്നൊരു ക്ഷണമായിത്തോന്നി അതാനാഗ്രഹിച്ചതും. എന്നാൽ അതൊരു ഉൺമയുള്ള വിശ്വസിക്കാവുന്ന ഒരു കുതിരയെപ്പോലെ എന്നെ താങ്ങിക്കൊണ്ട് മുന്നോട്ടുനീങ്ങി.

പകലുമൊത്തവും മലയുടെ ഏറ്റങ്ങളിൽ ഉത്തേജനം ശമിക്കാതെ ചുഴലുന്ന പമ്പരംപോലെ തിരിയുകയുണ്ടായി. മദ്ധ്യാഹ്നത്തിലാണ് വിശപ്പും ക്ഷീണവും മെല്ലെ തളർത്തി കീഴോട്ടിറക്കിയത്. വഴിയെ കണ്ട ആറ്റരികിൽ വണ്ടി നിർത്തി. ആറു നിറയെ വെള്ളം യാതൊരു ചലനവുമില്ലാതെ പളുങ്ക് പാളിപോലെ കിടന്നു. ഒരേയൊരു മുണ്ടി മാത്രം നിശ്ചലമായ ജലപരപ്പിനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ‘ഹോയ്’ എന്നു വിളിച്ചതുകേട്ട് പരിഭ്രമിച്ചെങ്കിലും അത് ഒരു സാധു മുനിയെപ്പോലെ മൌനിയായി ചിറകുവിരിച്ചു പറന്നുകന്നു.

ഉള്ളിലിറങ്ങി ദേഹത്ത് പറ്റിപ്പിടിച്ചിരുന്ന ചേറൊക്കെ കഴുകിക്കളഞ്ഞു. ഇതുപോലെ അവളുടെ ഓർമ്മകളെയും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഓർത്തു. ഒരു വായ വെള്ളം കുടിച്ചശേഷം വിദൂരതയിൽ കാണുന്ന നീലമല ശിഖരങ്ങളെ മിഴിച്ചുനോക്കിക്കൊണ്ട് കരിങ്കല്ലിലിരുന്നു. സമയം ചെല്ലുംതോറും എൻ്റെ മുന്നിൽക്കണ്ട ജലനിരപ്പ് അങ്ങനെയൊന്നു നിശ്ചലമല്ലെന്ന് മനസ്സിലാക്കി. ഓണത്തുമ്പിപോലെ എന്നാൽ അതിനെക്കാട്ടിലും ചെറുതായി സൂചിപോലത്തെ വാലുള്ള ഒരു പ്രാണി ജലനിരപ്പിനുമീതെ തുള്ളിക്കുതിക്കുന്നുണ്ടായിരുന്നു. അവറ്റകൾക്ക് പേരുണ്ടോ. ഇടത്തരം വലിപ്പമുള്ള മീനുകൾ ചെറിയ കപ്പലുപോലെ, ഉള്ളിലുള്ള അവരുടെ നേത്രങ്ങൾക്ക് മാത്രം അറിയാവുന്ന ജലപാതയിലൂടെ വേഗത്തിൽ പോയ് കൊണ്ടിരുന്നു. അവറ്റകൾ കാണാതെപോയെ ഒരു നീർക്കോലി അവയെ ലക്ഷ്യമാക്കി നീങ്ങുന്നത് ഞാൻ കണ്ടു.

‘എന്താ സാറേ, വെള്ളംകണ്ട് കൊതിതീർന്നില്ലേ’ എന്ന ശബ്ദംകേട്ട് ഉണർന്നു. മുപ്പത്തഞ്ച് വയസ്സിലൊരു കറുത്ത പെണ്ണ്. അരികിലുള്ള ഏതെങ്കിലും ചെറ്റക്കുടിലിൽ താമസിക്കുന്നവളായിരിക്കും. കൈയിലേന്തിയ പ്ലാസ്റ്റിക് ബക്കറ്റിൽ തുണികളുമായി കാൽവണ്ണവരെ ഉടുത്തിരുന്ന ചേല ഉയർത്തി അറ്റിലേക്ക് മെല്ലയിറങ്ങി. ബക്കറ്റ് കല്ലിൽവെച്ചുകൊണ്ട് സ്ഥലമെവിടെയെന്ന് ചോദിച്ചു. ഇവിടടുത്താണെന്ന് പറഞ്ഞത് കളവാണെന്നറിയാമെങ്കിലും അവൾ ചിരിച്ചുകൊണ്ട് അവിടെ മഴയുണ്ടോയെന്ന് വീണ്ടും കുശലമന്വേഷിച്ചു. മറുപടിയായി വെറുതെ ചിരിച്ചു. പിന്നീടവൾ എന്നെ ശ്രദ്ധിക്കാതെ തുണിഅലക്കലിൽ വ്യാപൃതയായി. വെള്ളം തെറിച്ചുതെറിച്ചു അവളുടെ ചേലയും ബ്ലൌസുമെല്ലാം ശരീരത്തോട് ഒട്ടിപ്പിടിച്ചു. ആ നനവിൽ അവളുടെ മുലകൾ ഉള്ളിൾ ചലിക്കുന്നത് കണ്ടു. ഞാൻ ശ്രദ്ധിച്ചതുകണ്ട് അവൾ നിവർന്നു, ‘സാറ് ഇതിനുമുമ്പ് മുലയൊന്നും കണ്ടിട്ടില്ലേ?’ എന്നു ചിരിച്ചു. അവളുടെ പല്ലുകൾ വെള്ളനിറത്തിൽ മിന്നി. അധരങ്ങൾക്ക് മീതെ വിയർപ്പുകണങ്ങൾ പൊടിഞ്ഞത് പ്രാണനെ വേദനിപ്പിച്ചു. പൊടുന്നനെ, ഞാൻ വെള്ളത്തിൽനിന്ന് മുകളിലേക്ക് കയറി. തിരിഞ്ഞ് കണ്ണുകൾകൊണ്ട് യാത്രപറയാനായി കീഴോട്ട് നോക്കിയപ്പോൾ അവളുടെ പിൻഭാഗങ്ങൾ രണ്ടും ദശയുള്ള ഉരുളിയായി ചലിപ്പിച്ചുകൊണ്ട് അവൾ ജലത്തിനുള്ളിൽ അല്പംകൂടി ഇറങ്ങിപ്പോയി.

പൊടുന്നനെ ഓർമ്മകൾ എങ്ങോപോയി…

സിന്ധുവിന് രണ്ട് പൃഷ്ടങ്ങളും ചേരുന്ന സ്ഥലത്തായി ഒരു മറുകുണ്ടായിരുന്നു. ഞാനായിരുന്നു അതവൾക്ക് കണ്ടുപിടിച്ചു പറഞ്ഞത്. ചെന്നൈയിലെ കോളേജ് ഹോസ്റ്റലിൽ വെച്ചു, ‘നിനക്കവിടൊരു മറുകൊണ്ടു.’

അവൾ പ്രയത്നിച്ചു തിരിഞ്ഞുനോക്കാൻ ശ്രമിച്ചു, ‘എവിടെ?’

ഞാൻ കൈവെച്ചമർത്തി, ‘ഇവിടെ.’

അവൾ തിരിഞ്ഞു ജ്വലിക്കുന്ന കണ്ണുകളോടെ ചെവിയിൽ മന്ത്രിച്ചു, ‘വാ…’

തിരശ്ശീല വിലക്കി പാർശ്വ മുറിയിലേക്ക് പ്രവേശിച്ചപ്പോൾ ഒരു തരി വസ്ത്രംപോലുമവളുടെ ദേഹത്തില്ലാതെ പൂർണ്ണനഗ്നയായി ഉള്ളിലിലെ വിറയൽമറച്ചുകൊണ്ടവൾ സധൈര്യം നിന്നു.

ഞാൻ, ‘എന്താ?’

‘അകത്ത് വരുന്നോന്നാ ചോദിച്ച.’

‘ഉളളിലാണല്ലോ നാമിപ്പോ.’ പരിഭ്രമം മറച്ചുകൊണ്ട് കാറ്റത്ത് ഒരുക്ഷണം വിലക്കി നിന്ന തിരശ്ശീലയുടെ വിടവിലൂടെ സാക്ഷയിട്ട വാതിൽക്കലിലേക്ക് നോക്കി.

അവൾ ഇമവെട്ടാതെ ഗൌരവത്തിലാവരണം ചെയ്ത ചെറുകുസൃതിയിൽ പറഞ്ഞു, ‘ആ അകമല്ല…’

ബൈക്ക് സ്റ്റാർട്ടാക്കിയപ്പോൾ എൻ്റെ കൈകൾ വിറയ്ക്കുന്നുണ്ടെന്ന് കണ്ടു. അന്നത് ചെയ്തിരുന്നെങ്കിൽ ഇന്ന് ഭ്രാന്തു പിടിച്ചവനെപ്പോലെ ഈ കാട്ടിൽ അലഞ്ഞുതിരിഞ്ഞു നടക്കേണ്ടിവരില്ലെന്ന് സുബോധമില്ലാത്ത മനസ്സു എവിടെയോ ആഴങ്ങളിൽനിന്നു പറഞ്ഞുകൊണ്ടിരുന്നു. ബൈക്ക് സ്റ്റാർട്ടാകാൻ വിസമ്മതിച്ചു. ദേഷ്യത്തിൽ ഒരു പോത്തിനെ അടിക്കുന്നതുപോലെ ചവിട്ടി. നീണ്ട നേരത്തിനുശേഷമാണ് പെട്രോൾ പൂട്ടിവെച്ചിരിക്കുകയാണെന്ന് മനസ്സിലാക്കിയത്. ഒരുവിധത്തിൽ അവിടുന്ന് പുറപ്പെട്ടപ്പോൾ വിചാരിച്ചു, ആ പൃഷ്ടത്തിലെ മറുക് ഇപ്പോൾ അവളുടെ ഭർത്താവ് കണ്ടിരിക്കുമോ?

അറിയാതെ കണ്ണകളിൽ നീരൊഴകി.