പേപ്പറും പേനയും
മാറ്റിവച്ചൂ സ്വസ്ഥം
പെട്ടെന്നൊരു
കുട്ടിവന്നു മുന്നില്‍
കവിതയോരെണ്ണമെന്നെ-
ക്കുറിച്ചെഴുതാമോ?
പേരെന്തെന്ന് ചോദിക്കേ,
പേരൊന്നുമില്ല,
കവിതയെന്നെകുറിച്ചാവണം
അത്രമാത്രം!
അവളെഴുന്നേറ്റ് പറന്നുപോയി,
കടലാസെടുത്തപ്പോള്‍
അതിലൊരു കവിത
മഷിയുണങ്ങാതെ കിടന്നു
ഒരു നീളന്‍ തൂവലും!