
കളി
മോഹങ്ങൾപന്ത് കളിക്കുന്ന
മൈതാനത്തിനപ്പുറം
അസ്തമയമെത്ര മനോഹരമെന്ന്
മനസ്സ്
പാറി നടക്കുന്ന
മുഷിഞ്ഞ
കടലാസുപോലെ അലഞ്ഞു
നിരർത്ഥക ജീവിതം
ഏതോ നിഴൽ പറ്റി
കണ്ണീരും വിയർപ്പും
ഹൃദയത്തിൽ പൊടിയുന്ന രക്തവും
ആരും കാണാതെ
തുടച്ചൊരാ കടലാസിൽ
പിടയുന്നുണ്ട്
ഒരു കവിത
മൈതാനത്ത് തനിച്ചാണ്
എന്നെഴുതിയ കടലാസ്
ചുരുട്ടി കെട്ടി
കളിക്കുകയാണ്..
കളിയറിയാത്തവന്റെ
കളി
തോൽക്കാൻ മനസ്സില്ലാത്തോന്റെ
കളി








