വേഴാമ്പൽ

ഒടുവിലാ
മഴത്തുള്ളിയും
പാതിമനസ്സോടെ
ഇലത്തുമ്പിൽനിന്ന്
വേർപെട്ട്
മണ്ണിലലിഞ്ഞുചേർന്നു.

ഉച്ചയിലേക്ക്
മലകയറിവന്ന
സൂര്യനപ്പോൾ
ഇരട്ടിപ്പകയോടൊന്ന്
ജ്വലിച്ചുനിന്നു.

ഒരു വേഴാമ്പലപ്പോഴും
പാടിക്കൊണ്ടിരുന്നു
ദാഹം തീരാത്തൊരാത്മാവിൻ
നോവുപാട്ട്.

ആലപ്പുഴ ജില്ലയിൽ ചേർത്തല സ്വദേശി. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി ആണ്. നവ മാധ്യമങ്ങളിൽ എഴുതാറുണ്ട്