എന്നെ നടുക്കുന്ന ഒച്ചയോടെയാണ്
ആ വാതില്‍ അടഞ്ഞത്,
മന്ത്രപ്പൂട്ടിട്ടു പൂട്ടിയ വാതില്‍.
മന്ത്രവാക്യം തേടി നടന്ന എന്നെ
സമയപ്പാച്ചില്‍ ഭയപ്പെടുതികൊണ്ടിരുന്നു.
കാരണം
അത്, ആ വാതില്‍
പ്രതീക്ഷയുടെ
തുടക്കമായിരുന്നു.
പ്രതീക്ഷാ മുനമ്പില്‍
ഒറ്റപ്പെട്ടുപോകുന്നവരുടെ പാട്ട് പാടാന്‍
എന്നെ തനിച്ചാക്കി
കൂടെയുണ്ടെന്ന് തോന്നുമാറ് കൂടെ വന്നവര്‍
തിരിച്ചു നടക്കുന്നത്
മങ്ങൾക്കാഴ്ചയായ് കാണവേ
അവരുടെ ചുണ്ടില്‍ കണ്ട ചിരി എന്നെ ചിരിപ്പിച്ചു.
പിന്നെ ആ ചിരിയുടെ അല കേൾക്കാൻ
പാകത്തില്‍ കാതു കൂർപ്പിച്ചു
താഴില്‍ മുഖമമർത്തി ഞാന്‍ പാടിത്തുടങ്ങി.
ഞാന്‍ കൂടെയില്ലെന്നു ഉറപ്പു വരുത്തിയ
അവര്‍ കൈകള്‍ ചേർത്ത് പിടിച്ചു
ഇരുട്ടാഴങ്ങിളിലേക്ക്
ഇറങ്ങിപ്പോയി.