ബ്ലഡി,
വാട്ട് യൂ എക്സ്പറ്റ് ഫ്രം മീ ?
ബ്ലഡി മേരി ഒന്നാം ചാംപ്റ്റർ പാതി കഴിഞ്ഞിരുന്നു.
നത്തിംഗ് ബേബ്, ജസ്റ്റ് നത്തിങ്ങ്
ഐ ഫീൽ എലോൺ ജസ്റ്റ് എലോൺ
ദെൻ ഫൈൻ, ഡോണ്ട്
ബ്ലഡി ഡോണ്ട് എക്സ്പെക്ട് എനിത്തിങ്ങ്
ജസ്റ്റ് നത്തിങ്ങ്
ഐ ഡോണ്ട്. ബട്ട് ഇറ്റ് ഇവോൾവ്സ് .
ബ്ലഡി മേരി രണ്ടാം ചാപ്റ്ററിൽ
സ്പടിക പാത്രങ്ങൾ കൂട്ടി മുട്ടി ചിണുങ്ങി .
ഒരോ കവിളും കാർന്ന് എകാന്തത
ഓരോ തവണയും പ്രതീക്ഷിക്കരുത് ഒന്നുമെന്ന
പ്രത്യാശപ്പെടൽ
രാത്രിക്ക് മേലെ പരന്ന്
തെരുവിളക്കുകളുടെ ചിരി
അകാരണമായ ചിരികൾ
തൊട്ടു തൊട്ടു നടക്കുന്ന പ്രതീക്ഷ
ഒന്നും പ്രതീക്ഷയ്ക്കരുതായ്മ
ഇറ്റ്സ് എ പാർക്കിംഗ് ലോട്ട്
ആൻഡ് യൂ ആർ ബുക്ക്ഡ്
യാ, ബേബ് ആം ഇല്ലീഗൽ ഇമിഗ്രന്റ് ഇൻ യുവർ ടെറിറ്ററി.
ദെൻ ഫൈൻ, ഡോണ്ട്
ബ്ലഡി ഡോണ്ട് എക്സ്പെക്ട് എനിത്തിങ്ങ്
ജസ്റ്റ് നത്തിങ്ങ്
വാവ്, ഇറ്റ്സ് എൻ വോസം വ്യൂ .
യാ, ലോകം ഇരുപതാം നിലയ്ക്ക് താഴെ
ഉറങ്ങിക്കിടക്കുന്നു.
തണുത്ത മണൽക്കാറ്റ് ഉടലിനെ തണുപ്പിക്കുന്നു
ബാൽക്കണിയുടെ ചില്ലതിരിൽ
മഞ്ഞു തുള്ളിയിൽ മോൾഡ് ചെയ്യപെടുന്നു
അവളുടെ ഉടലളവുകൾ
ദിസ് ഈസ് വാട്ട് യൂ എക്സ്പറ്റ്ഡ് ഫ്രം മീ ?
നത്തിംഗ് ബേബ്, ജസ്റ്റ് നത്തിങ്ങ്
ബ്ലഡി ബട്ട് ഇറ്റ് ജസ്റ്റ് ഇവോൾവ്ഡ്
ഹേയ്ൽ മേരി ദി….
ഞാനവൾക്ക് മുന്നിൽ മുട്ടു കുത്തി നിന്നു
ബാൽക്കണിക്ക് വെളിയിലേക്ക് നീണ്ടു പോയ
അവളുടെ ശിരസ്സിൽ നിന്നഴിഞ്ഞു വീണ മുടി
ഒരു പതാക കണക്ക് പറന്നു തുടങ്ങി.