ഒർട്ടെഗാ ഗാസറ്റ് നോവൽ മരിച്ചുവെന്ന് വിധിയെഴുതുന്നത് 1925 ലാണ്. ഭാവന നോവലിൽ കടന്നു വരുന്നതിനോടുള്ള വിയോജിപ്പാണ് അദ്ദേഹം പ്രകടിപ്പിച്ചത്. എന്നാൽ ചരിത്ര വസ്തുതകൾ മാത്രം ഉൾക്കൊള്ളുന്ന ഇടമാണ് നോവലിന്റേത് എന്ന ധാരണയെ തിരുത്തികൊണ്ട് ഭാവനയുടെ ഭാരം നിറഞ്ഞ നോവലുകൾ ആധുനികതയുടെ ചരിത്രം എഴുതി. അതിന്റെ തുടർച്ചയായി ഉത്തരാധുനികതയും വന്നു. ഫിക്ഷനു പകരം ഫാക്ട് ഉള്ള ഫാക്ഷൻ നോവലുകളാണ് പുതിയ രചനാ രീതിയായി മാറിക്കഴിഞ്ഞിരിക്കുന്നത്. പെരുമ്പടവം ശ്രീധരൻ എഴുതിക്കൊണ്ടിരിക്കുന്ന കുമാരനാശാന്റെ ജീവിതകഥയും സക്കറിയ എഴുതുന്ന യേശുവിന്റെ സെകുലർ ജീവചരിത്രവും ഈ ശൈലിയിൽ വരാനിരിക്കുന്ന പുതിയ രചനകളാണ്. ഫാക്ടുകളുടെ സങ്കൽപ സാധ്യതയിലാണ് ഇന്ന് മലയാള നോവൽ നിലനിൽക്കുന്നതെന്നു വിശദീകരിക്കുന്നു സി.ഗണേഷ് ഫിക്ഷന്റെ കാലം കഴിഞ്ഞു, ഇനി നോവൽ ഫാക്ഷൻ
സാമൂഹ്യവിചാരണയെ നോവൽ എന്നും വരവേറ്റിരുന്നു. കഥയിൽ സ്ഥാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും സംവാദത്തിന്റെ തുറസ്സിനെ നോവൽ എന്നും ഉൾക്കൊണ്ടിരുന്നുവെന്നതിന് ഇന്ദുലേഖയുടെ പതിനെട്ടാം അദ്ധ്യായംമാത്രമല്ല സിവി രാമൻപിള്ളയുടെ സംഭാഷണ ശകലങ്ങൾ പോലും സാക്ഷ്യം പറയുന്നു. ചരിത്രവസ്തുതകൾ മാത്രംഉൾക്കൊള്ളൂന്ന ഇടമാണ് നോവലിന്റേത് എന്ന ധാരണ നിലനിന്ന കാലത്താണ്, അതായത്, 1925-ൽ ഒർട്ടെഗാ ഗാസറ്റ്നോവൽ മരിച്ചുവെന്ന് വിധിയെഴുതുന്നത്. ഭാവന നോവലിൽ കടന്നുവരുന്നതിനോടുള്ള വിയോജിപ്പാണദ്ദേഹംപ്രകടിപ്പിച്ചത്. എന്നാൽ പിന്നീട് ഭാവന നോവലിനെയപ്പാടെ ആക്രമിച്ച് കീഴ്പ്പെടുത്തുന്നു. ഭാവന നിറഞ്ഞ്നോവൽഭാരമായതാണ് ആധുനികത മുതലുള്ള നോവലിന്റെ ചരിത്രം. ഫിക്ഷൻ മുഴുവനായും ഭാവനയുടെപിടിയിലൊതുങ്ങിയപ്പോൾ ഭാഷാലീലയുടെ സാഹിത്യമായ ഉത്തരാധുനികത അതിനെ സ്വീകരിക്കുകയാണ്ചെയ്തത്. യാഥാർത്ഥ്യമല്ല, അതിയാഥാർത്ഥ്യമാണ് പ്രകാശിപ്പിക്കപ്പെടുന്നത് എന്ന സൈദ്ധാന്തിക ന്യായീകരണത്തോടെയാണെങ്കിലും മലയാളത്തിലെ ഉത്തരാധുനികതയുടെ തുടക്കകാലം -1990കൾ- കേവല ഭാവനയാണ്നോവലിൽ ഉൽപ്പാദിപ്പിച്ചത്. രണ്ടായിരത്തിനുശേഷം മലയാളി ആഘോഷിച്ച നോവലുകളിലേക്കെത്തിയാൽഫിക്ഷന്റെ അടിസ്ഥാനസ്വഭാവം തകരുന്നതാണ് കാണുക. ഫിക്ഷനുപകരം ഫാക്ട് (വസ്തുത എന്ന അർത്ഥത്തിൽ) ഉള്ളഫാക്ഷൻ നോവലുകളാണ് മലയാളിയെ കൂടുതലായി ആകർഷിക്കുന്നത്. ഫാക്ടുകളുടെ സങ്കൽപനസാധ്യതയിലാണ്ഇന്ന് മലയാള നോവൽ നിലനിൽക്കുന്നതു തന്നെ. പെരുമ്പടവം ശ്രീധരൻ എഴുതിക്കൊണ്ടിരിക്കുന്ന കുമാരനാശാന്റെ ജീവിതകഥയായ ആവണി വാഴ്വ് കിനാവ് എന്ന നോവലും സക്കറിയ എഴുതുന്ന യേശുവിന്റെ സെകുലർ ജീവചരിത്രവും ഈ ശൈലിയിൽ വരാനിരിക്കുന്ന പുതിയ രചനകളാണ്.
2008-ലാണ് ബെന്യാമിന്റെ ആട്ജീവിതം വരുന്നത്. നജീബിന്റെ പ്രവാസാനുഭവങ്ങൾ നിറഞ്ഞ നോവൽ നാംവായിക്കുന്നത് ഇത് കഥയല്ല നടന്ന സംഭവങ്ങൾ/അനുഭവം ആണെന്ന തരത്തിലാണ്. നമ്മൾ അനുഭവിക്കാത്തതെല്ലാംകെട്ട്കഥകളാണ് എന്ന് നാം കവറിൽ വായിക്കുന്നു .കെട്ടുകഥയല്ലാത്ത നോവൽ എന്നാണിത് പറഞ്ഞുവെക്കുന്നത്.യഥാർത്ഥസംഭവമാണ് എന്നർത്ഥം. യഥാർത്ഥ വിവരണം നോവലാകുമോ എന്നത് വിഷയമല്ല. ഒരാൾഅനുഭവിച്ചതാണിത്, നടന്നതാണ് ഇതിൽ ഭാവനയില്ല എന്ന പ്രതീതിയിൽ നിന്നാണ് നാമതിനെ കൊണ്ടാടാൻഎടുക്കുന്നത്.
സുഭാഷ്ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖ’മാവട്ടെ തച്ചനക്കര എന്ന സങ്കൽപ തറവാട്ടിന്റെ കഥയിലൂടെകേരളത്തിന്റെ ആധുനികീകരണ പ്രക്രിയയ ആവിഷ്കരിക്കുന്നു.ജാതിസമരങ്ങൾ, ക്ഷേത്രസമരങ്ങൾ, സാമുദായികമായതിരിച്ചറിവുകൾ ഇവയ്ക്ക് മേലാണ് സത്യത്തിൽ ജിതേന്ദ്രൻ നിൽക്കുന്നത്. ചരിത്ര സമരങ്ങളുടെ അടിത്തറയിൽനിൽക്കുമ്പോഴും നിവർന്ന് നിൽക്കാൻ മലയാളിക്ക് കഴിയുന്നുണ്ടോ എന്ന ചോദ്യമാണാ നോവൽഉയർത്തുന്നത്. ചരിത്രവും വംശകഥയും സത്യസന്ധമായി അവതരിപ്പിക്കുകയും വർത്തമാനകാലത്തെ സംശയത്തോടെസമീപിക്കുകയുമാണ് നോവലിസ്റ്റ് ചെയ്യുന്നത്. വംശത്തെ കേന്ദ്രത്തിൽ വച്ച് കേരളീയ സമുദായ വസ്തുതകൾവ്യാഖ്യാനിക്കുകയല്ലേ ഈ നോവൽ ചെയ്യുന്നത്.
മലയാളത്തിൽ വലിയ പ്രഹരശേഷിയുമായി കടന്നുവന്ന നോവലാണ് ‘ഫ്രാൻസിസ് ഇട്ടിക്കോര’. 1456-ൽ കുന്നംകുളത്ത്ജനിച്ച ഇട്ടിക്കോര എന്ന കുരുമുളക് വ്യാപാരി അമേരിക്കൻ പടയാളിയായി മാറി, ഇറാക്കി പെൺകുട്ടികളെബലാത്സംഗം ചെയ്ത് കൊടിയ പീഢകനായി വിലസുന്നു. ആഹ്ലാദരതിയിലാണയാൾ ജീവിക്കുന്നത്. ഇട്യ്ക്ക് മനോരോഗ ചികിത്സയ്ക്ക് വിധേയനാവുന്നുമുണ്ട്. 18 രാജ്യങ്ങളിലായി 79 കുട്ടികൾ ഇട്ടിക്കോരക്കുണ്ട്എന്ന് നോവൽ പറയുന്നു. ഹാഷിമോട്ടോ എന്ന ഗണിതശാസ്ത്ര ഗവേഷക കടന്നുവന്ന് നോവലിൽ ഗണിത സിദ്ധാന്തങ്ങൾ നിരത്തുകയും ലോകത്ത് ഇവ പ്രചരിപ്പിക്കപ്പെട്ടത് കുന്നംകുളത്തുകാരനായ ഇട്ടിക്കോരയുടെപിൻമുറക്കാരായ പിൻഗാമികൾ വഴിയാണെന്ന തീസിസ് തന്നെ നോവൽ മുന്നോട്ട് വെക്കുന്നു. ഒടുവിൽഇട്ടിക്കോരയുടെ പിൻമുറക്കാരനായ സേവ്യർ ഇട്ടിക്കോര കൊല്ലപ്പെടുകയും ഗവേഷകയെ തീവ്രവാദിയായിമുദ്രകുത്തി അറസ്റ്റ് ചെയ്യുകയുമാണ്. ഇതെല്ലാം നോവലിനെ ഫിക്ഷനിൽ നിന്ന് പുറത്ത്കടത്തുന്നു. ഡോ രജനിതിരണഗാമയുടേയും ദേവനായകിയുടേയും സുഗന്ധിയുടേയും ചരിത്രം പീറ്റർ ദേവാനന്ദംസിനിമയാക്കാനൊരുങ്ങൂമ്പോഴും ഫാക്ടുകളുടെ നേർ അഭിമുഖീകരണം സംഭവിക്കുന്നു. ചരിത്രത്തെക്കാൾഅഗാധമായ വർത്തമാനമാണ് ‘സുഗന്ധി എന്ന ആണ്ടാൾദേവനായകി’യിൽ.
അംബികാസുതൻ മാങ്ങാടിന്റെ ‘എൻമകജെ’ അടുത്തകാലത്ത് സ്വർഗ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെട്ടു.എൻഡൊസൽഫാൻ ദുരിതമേഖലയുടെ ഡോക്യുഫിക്ഷനാണാ നോവൽ. അംബികാസുതൻ തന്നെ പറയുന്നതുപോലെസമീപകാലത്ത് നോവലിലെ ജീവിക്കുന്ന കഥാപാത്രങ്ങൾ മരിക്കുന്നത് അദ്ദേഹംതന്നെ നേരിട്ട് കാണുകയുണ്ടായി.കാസർകോടിന്റെ ദുരിതങ്ങൾ നേരിട്ടുകാണുന്ന പ്രതീതി നോവലിലുണ്ട്. യഥാർത്ഥ ദുരിതങ്ങൾക്ക് മുൻപിൽ നോവൽചെറുതാണെന്ന് നോവലിസ്റ്റ് പറഞ്ഞിട്ടുണ്ട്. ഇസന്തോഷ്കുമാറിന്റെ ‘അന്ധകാരനഴി’ നക്സൽ കാലത്തെയാണ്ആവിഷ്കരിക്കുന്നത് .വസന്തത്തിന്റെ പൂമരങ്ങൾ സ്വപ്നം കണ്ടവരുടെ തലമുറ ഇപ്പൊഴുംഉറങ്ങാതിരിക്കുന്നുണ്ട്. എല്ലാ നക്സൽ അനുഭവങ്ങളും വായനയുടെ കേന്ദ്രത്തിലേക്ക് എത്തുന്നു. പുൽപ്പള്ളി,കായണ്ണതുടങ്ങിയ നാമങ്ങൾ കാഹള ചരിത്രം ഉണർത്തി വായനയെ മുന്നോട്ട് കൊണ്ട് പോകുന്നു.മാധ്യമങ്ങൾ നക്സൽ വാർത്തകൾ പങ്കിടുന്നതിനാൽ ഫിക്ഷനപ്പുറമുള്ള വായനയ്ക്ക് നാം മനസാ തയ്യാറെടുക്കുകയാണ്.
വടക്കേമലബാറിലെ ‘തക്ഷൻകുന്ന് സ്വരൂപം’ എന്ന കുഗ്രാമമാണ് യു കെ കുമാരന്റെ നോവലിലെ വസ്തുതാഭൂമിക.രാമർ എന്ന ദളിതന്റെ ജീവിതം ഉയിർത്തെഴുനേൽപ്പിനോളം പ്രാധാന്യം നേതുന്നത് ഗ്രാമജീവിതത്തെദേശീയസമരവിവരങ്ങളോട് ചേർത്തുവക്കുമ്പോഴാണ്. കെ കേളപ്പൻ കഥാപാത്രമായി നേരിട്ട് കടന്നുവരുന്നു. രാമർസങ്കൽപകഥാപാത്രമാണ് എന്ന വസ്തുത നാം മറന്ന് പോകുന്നു. കെ ആർ മീരയുടെ ‘ആരാച്ചാരി’ൽ എന്താണ്സംഭവിച്ചത്? ചേതനമല്ലിക് എന്ന പെൺ ആരാച്ചാരുടെ ജീവിതസംഘർഷങ്ങൾ മുന്നോട്ട് പോകുന്നത് കൽക്കത്തയുടെവിവരണങ്ങളേയും കോടതിവ്യവഹാരങ്ങളേയും അവലംബമാക്കിയാണ്. ചാനൽപ്രവർത്തനവും വിടുപണിയുടെകച്ചവടഭാഷ്യവും കൂടിയാവുമ്പോൾ ആരാച്ചാർ തത്സമയം നടന്നുകൊണ്ടിരിക്കുന്ന നോവലായി മാറുന്നു. രവിവർമത്തമ്പുരാന്റെ ‘ഭയങ്കരാമുടി’ യിൽ സമീപകാല കേരളത്തിന്റെ സമൂഹ-മാധ്യമ ലോകമാണ്നിറഞ്ഞ്നിൽക്കുന്നത്. രാഷ്ട്റീയ സാമൂഹിക ആഖ്യാനമായി മാറുംവിധം നോവൽ സന്നിഹിതചരിത്ര സംഭവങ്ങളെതാലോലിക്കുന്നത് കാണാം. അശോകൻ ചരുവിൽ ‘കറപ്പനി’ലൂടെ ചുവപ്പിന്റെ രാഷ്ട്രീയത്തെ നെഞ്ചോട് ചേർത്തദളിത് കമ്യൂണിസ്റ്റിനെ അവതരിപ്പിച്ചു. കൂടൽമാണിക്യക്ഷേത്രത്തിലെ നിരത്തിൽ എല്ലാവർക്കും വഴിനടക്കാനുള്ളഅവകാശം നേടിയെടുക്കുന്നതിനായി സമരം ചെയ്ത വ്യക്തിയാണ്. കെട്ട കാലത്തിന്റെ പിന്നിൽ നിന്നുള്ള കുത്ത്അയാളെ ദുർമരണത്തിലേക്കാണ് നയിക്കുന്നത്. വടക്ക് ഭാഗത്തുള്ള വേങ്കടമലയുടേയും തെക്കുള്ള കുമാരിമുനമ്പിന്റേയും പടിഞ്ഞാറുള്ള പെരുംകടലിൻറേയും അതിർത്തി രേഖപ്പെടുത്തിക്കൊണ്ടാണ് മനോജ് കുറൂർസംഘകാലത്തിന്റെ വിവരസഞ്ചയത്തിനു പുറത്ത് ‘നിലംപൂത്ത് മലർന്നനാൾ’ എന്ന നോവൽ വിടർത്തുന്നത്. രാജീവ്ശിവശങ്കറിന്റെ മറപൊരുളിൽ ശങ്കരാചാര്യരുടെ ജീവചരിത്രമാണുള്ളത്.
ഫിക്ഷൻ അതിന്റെ സത്തയിൽ അടിപിളർന്ന് ഫാക്ഷൻ നോവലുകളായിത്തീരുന്നതാണ്രണ്ടായിരത്തിനുശേഷമുള്ള മികച്ച രചനകൾ നൽകുന്ന അനുഭവം. മാധ്യമീകൃത മലയാളിക്ക് ഇത്തരംവസ്തുതാടിസ്ഥാനാനുഭവങ്ങളിൽ താൽപര്യമേറുന്നതും കാണാം. മലയാള നോവലിൽ ഈ പ്രവണത മാത്രമാണുള്ളത്എന്ന അർത്ഥമില്ല. എങ്കിലും ഇത്തരമൊരു ചിന്താവഴിക്ക് പ്രസക്തി ഏറുകയാണ്.