
വായിച്ചു തുടങ്ങിയ
പുസ്തകത്തിലെ
പേജുകൾ
കീറിയിരിക്കുന്നു
ലഹരി തിന്ന്
പേജ് നമ്പർ
മറന്നിരിക്കുന്നു
തുടക്കം മുതൽ
വായിക്കണം
കീറിയ പേജുകൾ
തുന്നിക്കെട്ടിയില്ലെങ്കിലും
വായന മുറിയില്ല
കഥയ്ക്ക്
വിരസതയുമില്ല
എങ്കിലും,
തിരിച്ചുവയ്ക്കണം
വീണ്ടും വായിച്ചു
വായിച്ചു പോണം
വരികളുടെ കൃത്യതയിൽ
കീറിയ പേജ്
ചേർത്തുവെച്ച്
ബൈൻഡ്
ചെയ്യണം
ജീവിതത്തിന്റെ
പുതിയ
വായനയ്ക്ക്.
