പി വി സൂര്യഗായത്രിക്കു പി. ഒമർ സാഹിത്യ പുരസ്‌കാരം

പുരോഗമന കലാസാഹിത്യ സംഘം ഏർപ്പെടുത്തിയ പി. ഒമർ സാഹിത്യ പുരസ്‌കാരം പി വി സൂര്യഗായത്രിയുടെ ‘മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്’ എന്ന കവിതാ സമാഹാരത്തിനു ലഭിച്ചു.

5000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരോഗമന കലാസാഹിത്യ സംഘം കക്കോടി മേഖലാ സമ്മേളനത്തിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കും .

സൂര്യഗായത്രിയുടെ രണ്ടാമത്തെ കവിതാ സമാഹാരമാണ് ‘മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്’ . ലോഗോസ് ആണ് പ്രസാധകർ.