
പുറകെ നടന്നു ശല്യപ്പെടുത്തരുത്.
വരാമെന്ന് പറഞ്ഞു പറ്റിക്കരുത്.
ഏറെ കാത്തിരുന്ന് മുഷിപ്പിക്കരുത്.
മോഹിപ്പിച്ച് വഞ്ചിക്കുകയുമരുത്.
അപ്രതീക്ഷിതമായി തനിയെ വരണം.
അരികിലാരുമില്ലാത്തപ്പോളാഞ്ഞു പുൽകണം.
ആദ്യകാഴ്ചയിൽത്തന്നെ കൂടെ കൂട്ടണം.
ആരവങ്ങളില്ലാതെ യാത്രയാകണം.
എന്നെ സ്നേഹിക്കുന്നവരെ നോവിക്കാതെ,
സ്വച്ഛമായെന്നെ കൊണ്ടുപോകണം.
അവിടെ കാത്തിരിക്കുന്ന പ്രിയരോടൊപ്പം
ഉല്ലാസനർത്തനമാടിത്തിമർക്കണം.
മരണമേ നിന്നോടാണ്;
എൻ്റെ കല്പനകളൊക്കെയും.
