നീയെഴുതിയ വരികളിൽ
എവിടെയോ വിടരുന്ന
ചെമ്പകപ്പൂ മണമുള്ള
കവിതയാണ് ഞാൻ
നിന്റെ വിരലുകളിൽ
പിടഞ്ഞുണരുന്ന സംഗീതം
നീയിട്ടശ്രുതികളിൽ
ഉയരുന്ന താളം
മകുടിയുടെ
താളത്തിലാടുന്ന നാഗം
നീ കടയുമ്പോൾ
തെളിയുന്ന വെണ്ണ
മൈലാഞ്ചിവഴികളിൽ
മൗനം വെടിയുന്ന
അർത്ഥാന്തരന്യാസങ്ങൾ
കാർമേഘത്തണുപ്പിലലിഞ്ഞ്
മയിൽപീലിയഴകിൽ
നൃത്തമാടുന്ന കവിത
നീ മാത്രമെന്നെ
കവിയെന്ന് വിളിക്കരുത്