നിറം

തസറാക് സാഹിത്യോത്സവത്തിൽ സീനിയർ വിദ്യാർഥികളിൽ കവിതാ രചനയിൽ മൂന്നാം സ്ഥാനം 

ജാതി, മതം, നിറം

പലവട്ടം ചെവിയില്‍

മൊഴിയുന്ന ഒരു വാക്യം.

ഒരു മനുഷ്യനെ

വേര്‍തിരിക്കുന്ന വാക്യം.

പക്ഷേ ആരും അറിയുന്നില്ല

ഒരു മനുഷ്യന്, ഈ വാക്യത്തില്‍ നിന്നുണ്ടാകുന്ന

ആ നിസ്സഹായത.

നിറത്തിന്റെ പേരില്‍

അവനവനുടെ കൂട്ടുകാരില്‍

നിന്നൊഴിയുന്നു.

മതത്തിന്റെ പേരില്‍

അവളവളുടെ ഉടുപ്പില്‍

നിന്നു വേര്‍പിരിയുന്നു.

എന്തൊരു പുച്ഛം!

എന്തൊരു സഹതാപം!

എന്തൊരു നിസ്സഹായത

എല്ലാം വെറും ഒരു

വാക്യം കാരണം

എല്ലാം അവന്‍

പെറ്റുവീണ കുടുംബം കാരണം,

എല്ലാം അവന്റെ ജാതി കാരണം,

എല്ലാം അവളുടെ മതം കാരണം,

എല്ലാം അവരുടെ നിറം കാരണം,

വെറും ആ മുഷിഞ്ഞ വാക്കുകാരണം,

ജാതി, മതം, നിറം

ഇതിനെല്ലാം കാരണം.

ഷാർജ ന്യൂ ജെൻ മോഡൽ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി. തസറാക് സാഹിത്യോത്സവത്തിൽ സീനിയർ വിദ്യാർഥികളിൽ കവിതാ രചനയിൽ മൂന്നാം സ്ഥാനം ലഭിച്ചു .